Crime

‘നീ സുന്ദരിയാണ്, നിന്നെ ഞാന്‍ സ്‌പെഷല്‍ ക്വാട്ടയില്‍ ഐഎഎസുകാരിയാക്കാം’; ബാങ്ക് ജീവനക്കാരിക്ക് സന്ദേശം, എസ്പി നേതാവ് അറസ്റ്റിൽ

ലഖ്‌നൗ: ബാങ്ക് ജീവനക്കാരിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സമാജ്‌വാദി പാർട്ടി ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്വിയെ മഥുര കോട്വാലി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തുവരികയും കേസെടുക്കുകയും ചെയ്തതോടെ രാജൻ റിസ്വിയെ പാർട്ടി ചുമതലകളിൽ നിന്ന് എസ്പി നേതൃത്വം നീക്കം ചെയ്തിരുന്നു. പരാതിക്കാരിയായ യുവതി ജോലി ചെയ്യുന്ന ബാങ്കിൽ രാജൻ റിസ്വിക്ക് അക്കൗണ്ടുണ്ടായിരുന്നു. ഇടപാടുകൾക്കായി ബാങ്കിലെത്തിയ സമയത്ത് ജീവനക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൾ സന്ദേശങ്ങൾ അയച്ചു തുടങ്ങുകയായിരുന്നു. Read More…

Travel

ഇന്ത്യയിൽ ഏറ്റവും ശുദ്ധമായ വായുവുള്ള സ്ഥലങ്ങൾ ഏതാണ്? ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിൽ തിളങ്ങി ഈ നഗരങ്ങൾ!

മനോഹരമായ പ്രകൃതിഭംഗിക്കും പച്ചപ്പിനും ശുദ്ധവായുവിനും പേരു കേട്ട നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറാമിലും മേഘാലയയിലുമുള്ള കൊളാസിബ്, തുര, നോങ്സ്റ്റോയിൻ, ദൗക്കി എന്നിവ അവയിൽ ചിലതാണ്. കുന്നുകളാലും കാടുകളാലും നദികളാലും ചുറ്റപ്പെട്ട ഈ നഗരങ്ങൾ, തിരക്കുപിടിച്ച നഗരജീവിതത്തിന് പ്രശാന്തമായൊരു ബദൽ നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) ഏറ്റവും പുതിയ വായു ഗുണനിലവാര ഡാറ്റാബേസ് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വാർഷിക പി.എം 2.5 (PM2.5) അളവ് രേഖപ്പെടുത്തിയത് ലുങ്‌ലേയിലും തുരയിലുമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ വായുമലിനീകരണമുള്ള Read More…

Featured The Origin Story

സംസാരിക്കുന്നത് ആയിരത്തിൽ താഴെ ആളുകൾ ! ലോകത്തിലെ 44% ഭാഷകളും വംശനാശഭീഷണിയിൽ, ഐഐടി ജോധ്പൂർ പഠനം!

ജയ്പൂർ: ലോകത്താകമാനമുള്ള 7,164-ഓളം ഭാഷകളിൽ 44 ശതമാനത്തോളം ഭാഷകൾ സംസാരിക്കുന്നത് ആയിരത്തിൽ താഴെ ആളുകൾ മാത്രമാണെന്നും, വരും പതിറ്റാണ്ടുകളിൽ ഇവയിൽ പലതും പൂർണ്ണമായി അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും ഐ.ഐ.റ്റി ജോധ്പൂരിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒരു ഭാഷ ഇല്ലാതാകുന്നതിലൂടെ അത് സംസാരിക്കുന്ന സമൂഹത്തിന്റെ പരമ്പരാഗത അറിവുകളും സാംസ്കാരിക രീതികളും ലോകത്തെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ചകളുമാണ് നഷ്ടമാകുന്നത്. ഇത്തരത്തിൽ അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ ഭാഷകളെ സംരക്ഷിക്കുന്നതിനായി ഐ.ഐ.റ്റി ജോധ്പൂർ ലിബറൽ ആർട്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗുരുജഗൻ മുരുകേശന്റെ നേതൃത്വത്തിൽ ഗവേഷണങ്ങൾ Read More…

Oddly News

മാഗി പാക്കറ്റിൽ പുഴുക്കൾ? വൈറൽ വീഡിയോയിൽ വിശദീകരണവുമായി നെസ്‌ലെ ഇന്ത്യ!

മുംബൈയിലെ ഒരു ഉപഭോക്താവ് മഗ്ഗി നൂഡിൽസ് പാകം ചെയ്യുന്നതിനിടെ പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയതായി പരാതിപ്പെട്ടതിനെ തുടർന്ന് നെസ്ലെ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തുടനീളം വൻതോതിൽ ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്. മുംബൈയിലെ കല്യാൺ സ്വദേശിയായ ഉപഭോക്താവാണ് മഗ്ഗി പാകം ചെയ്യുന്നതിനിടെ പ്രാണികളെ കണ്ടെത്തിയത്. പാക്കറ്റിൽ 2027 ഫെബ്രുവരി വരെയുള്ള എക്സ്പയറി ഡേറ്റ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വാലിഡിറ്റി കാലാവധിക്കുള്ളിലുള്ള ഉൽപ്പന്നത്തിൽ എങ്ങനെ ഇത്തരത്തിൽ പ്രാണികൾ വന്നു എന്നതിനെക്കുറിച്ച് ഉയർന്ന Read More…

Featured Healthy Food

പ്രണയവും ഭക്ഷണവും തമ്മിലെന്ത്? പങ്കാളിക്കൊപ്പം കഴിച്ചാൽ ‘പഞ്ചാര’ (ഷുഗർ) കുറയും ! പുതിയ പഠന റിപ്പോർട്ട് പുറത്ത്

പങ്കാളിക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജറുസലേം, ഷെബ മെഡിക്കൽ സെന്റർ എന്നിവടങ്ങളിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നിൽ. കുറഞ്ഞത് ഒൻപത് മാസമെങ്കിലും ഒരുമിച്ച് ജീവിച്ച 54 ദമ്പതികളിൽ നിന്നുള്ള 108 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാൾ പങ്കാളിക്കൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ആളുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വർദ്ധനവ് കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മാത്രമല്ല, പഞ്ചസാരയുടെ അളവ് Read More…

Lifestyle

‘നാട്ടുകാരുടെ വിചാരം ഇവിടെ പരമസുഖമെന്ന്’; കാനഡയിലെ ദുരിത ജീവിതം വെളിപ്പെടുത്തി യുവതി, വൈറൽ

നാട്ടിലേക്കാൾ മികച്ച ജീവിതസാഹചര്യങ്ങളും ഉയർന്ന വരുമാനവും ലക്ഷ്യമാക്കി ഇന്ന് ഒട്ടേറെ ആളുകളാണ് പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടവും അവിടുത്തെ മാനസിക പ്രയാസങ്ങളും സഹിച്ചാണ് അവർ മുന്നോട്ട് പോകുന്നത്. എന്നാൽ വിദേശത്ത് കഴിയുന്നവർക്ക് പരമസുഖമാണെന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇവർക്ക് എന്താണ് കുറവെന്നുമാണ് നാട്ടിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പൊതുവെയുള്ള ചിന്താഗതി. എന്നാൽ ഈ ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ട്, വിദേശത്ത് പഠനത്തോടൊപ്പം ജോലി ചെയ്യേണ്ടി വരുന്നവരുടെ കഠിനമായ ദുരിതങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് കാനഡയിലുള്ള ഇന്ത്യൻ വംശജയായ കനുപ്രിയ. വിദേശത്തുള്ളവർ Read More…

Featured Oddly News

ഈ റെസ്റ്റോറന്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വേറെവേറെ മെനൂ കാർഡുകൾ; കാരണം കേട്ട് ഞെട്ടി ബ്ലോഗർമാർ!

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെവേറെ മെനൂ കാർഡുകൾ നൽകുന്ന ഇറ്റലിയിലെ ഒരു റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഭർത്താവിനൊപ്പം ഇറ്റലിയിലെ ഒരു ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ ലിയാന എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വ്യത്യസ്തമായ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇവിടെ പുരുഷന്മാർക്ക് നൽകുന്ന മെനുവിൽ ഭക്ഷണസാധനങ്ങളുടെ വില രേഖപ്പെടുത്തിയിട്ടുണ്ടാകും, എന്നാൽ സ്ത്രീകൾക്ക് നൽകുന്ന മെനുവിൽ വില ഉണ്ടാവില്ല. ഇറ്റലിയിലെ ലേക്ക് കോമോയിലുള്ള ഗ്രാന്റ് ട്രെമെസ്സോ ഹോട്ടലിലായിരുന്നു സംഭവം. തനിക്ക് ലഭിച്ച മെനുവിൽ വിലയൊന്നും ഉണ്ടായിരുന്നില്ലെന്നും Read More…

Lifestyle

രാവിലെ ഉണർന്ന ഉടൻ കാപ്പി കുടിക്കാറുണ്ടോ? എന്നാൽ ഈ ’90 മിനിറ്റ് നിയമം’ അറിയാതെ പോകരുത്!

രാവിലെ കണ്ണുതുറന്ന ഉടൻ ഒരു കപ്പ് കാപ്പി കിട്ടിയില്ലെങ്കിൽ ആ ദിവസം തന്നെ ശരിയാകില്ലെന്ന് കരുതുന്നവരാണ് പലരും. പ്രഭാതം കാപ്പിയോടെ തുടങ്ങുന്നതും ഉറക്കമുണർന്ന ഉടൻ തന്നെ കാപ്പി കുടിക്കുന്നതും പലരുടെയും സ്ഥിരം ശീലമാണ്. എന്നാൽ ഈ രീതി നിങ്ങളെ യഥാർത്ഥത്തിൽ എനർജിറ്റിക് ആക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ആ ശീലത്തിൽ ചെറിയൊരു മാറ്റം വരുത്തി ’90 മിനിറ്റ് നിയമം’ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉറക്കമുണരുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് സ്വാഭാവികമായും വളരെ Read More…

Featured Travel

സ്റ്റീവ് ജോബ്സും സക്കർബർഗും കോലിയും ഇവിടെ എത്തിയത് എന്തിന്? നീം കരോളി ബാബയുടെ കൈഞ്ചി ധാമിലെ അത്ഭുതം

നീം കരോളി ബാബയുടെ ജീവിതത്തെയും ഉപദേശങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ‘ഹനുമാൻ അംശ്’ എന്ന ആത്മീയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രം 120 കോടി രൂപയിലധികം കളക്ഷൻ നേടിയ ഈ ചിത്രം, നീം കരോളി ബാബയോടുള്ള ജനങ്ങളുടെ അഗാധമായ വിശ്വാസവും ഭക്തിയുമാണ് എടുത്തു കാണിക്കുന്നത്. ഇന്ത്യാക്കാർക്ക് പുറമെ സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ലാറി പേജ് തുടങ്ങിയ നിരവധി വിദേശ പ്രമുഖരും ബാബയുടെ ഭക്തരുടെ പട്ടികയിലുണ്ട്. 1974-ൽ തന്റെ 19-ാം വയസ്സിലാണ് ആപ്പിൾ Read More…