Good News

അപൂർവ രോഗത്തോട് പോരാടുന്ന 14 മാസം പ്രായമുള്ള മകൾക്കായി അച്ഛന്റെ പോരാട്ടം; സമാഹരിച്ചത് 7.25 കോടി രൂപ!

മുംബൈ: മകൾക്കായി ഒരു പിതാവ് നടത്തുന്ന പോരാട്ടത്തിന്റെ കഥ ഒട്ടേറെ പേരുടെ ഹൃദയം തൊടുകയാണ്. പൂനെയിലെ വാഘോലി സ്വദേശിയായ സന്ദീപ് യാദവ്, തന്റെ 14 മാസം പ്രായമുള്ള മകൾ ഗാർഗിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ടു മാസമായി ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ധനസമാഹരണം നടത്തിവരികയാണ്. ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്ന 10 കോടി രൂപയിൽ ഏകദേശം 7.25 കോടി രൂപ ഇതുവരെ സമാഹരിക്കാൻ സാധിച്ചു. സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന ഗുരുതരമായ ജനിതക രോഗത്തോട് പോരാടുകയാണ് കൊച്ചു ഗാർഗി. Read More…

Celebrity Featured

വെടിമരുന്നില്ല, ‘ആത്മരക്ഷയ്ക്ക് മാത്രം’; CO2 എയർ പിസ്റ്റളുമായി ഖുശ്ബു പടാനി, എന്താണ് ഇതിന്റെ പ്രത്യേകത?

ബോളിവുഡ് താരം ദിഷ പടാനിയുടെ സഹോദരിയും ഫിറ്റ്നസ് പ്രേമിയുമായ ഖുഷ്ബു പടാനി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ CO₂ എയർ പിസ്റ്റളിന്റെ ചിത്രം പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗ്ലോക്ക് 17 ജെൻ 4 മാതൃകയിലുള്ള .177 എയർ പിസ്റ്റളാണ് ഖുഷ്ബു പങ്കുവെച്ചത്. ഇത് ഒരു കളിപ്പാട്ടമല്ലെന്നും സ്വയം പ്രതിരോധത്തിന് മാത്രമുള്ളതാണെന്നും, യഥാർത്ഥ തോക്കാണെങ്കിലും അല്ലെങ്കിലും ഉത്തരവാദിത്തത്തോടെയും ബുദ്ധിപൂർവ്വവും മാത്രമേ ഉപയോഗിക്കാവൂ എന്നും കാഴ്ചക്കാരുടെഅറിവിലേയ്ക്കാണ് മാത്രമാണ് ഇത് പങ്കുവെക്കുന്നതെന്നും അവർ കുറിച്ചു. കംപ്രസ്സ് ചെയ്ത കാർബൺ ഡയോക്സൈഡ് (CO₂) Read More…

Featured Sports

ഇത് ഏത് കളി..? പാക് വനിതാ ടീമിന്റെ അപൂർവ പരിശീലന വീഡിയോ പുറത്ത്; വഹാബ് റിയാസിന് ട്രോൾ മഴ!

പാകിസ്ഥാൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷന്റേതെന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് മുൻ പാകിസ്ഥാൻ പേസറും വനിതാ ടീമിന്റെ ഹെഡ് കോച്ചും മെന്ററുമായ വഹാബ് റിയാസിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. കളിക്കാർ തികച്ചും വ്യത്യസ്തവും വിചിത്രവുമായ രീതിയിൽ പരിശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ഇത് പാകിസ്ഥാൻ അണ്ടർ-19 വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലന ദൃശ്യങ്ങളാണെന്നും വാദമുണ്ട്. വനിതാ ടീമിന്റെ പരിശീലനവും ടൂർണമെന്റ് തന്ത്രങ്ങളും രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് വഹാബ് റിയാസ് ആയതിനാലാണ് Read More…

Featured Health

കണ്ണുകൾ നോക്കിയാല്‍ ഹൃദയാഘാതം മുൻകൂട്ടി അറിയുമോ? റെറ്റിന സ്കാൻ വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ!

ഹൃദയരോഗങ്ങൾ കണ്ടെത്താൻ ഇനി സാധാരണ കണ്ണ് പരിശോധനയിലൂടെ സാധിച്ചേക്കുമെന്ന് പുതിയ പഠനങ്ങൾ . മുൻപ് കാർഡിയോളജിയും നേത്രരോഗവിഭാഗവും (ഒഫ്താൽമോളജി) വ്യത്യസ്ത ശാഖകളായാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ, ആ വേർതിരിവ് ഇപ്പോൾ ഇല്ലാതാവുകയാണ്. കണ്ണിന്റെ റെറ്റിന പരിശോധിക്കുന്നതിലൂടെ ഹൃദയസ്തംഭനത്തിനുള്ള സാധ്യതകൾ മുൻകൂട്ടി അറിയാൻ സാധിക്കും. ശരീരത്തിൽ രക്തക്കുഴലുകൾ നേരിട്ടും മുറിവുകളില്ലാതെയും കാണാൻ സാധിക്കുന്ന ഒരേയൊരു ഭാഗമാണ് റെറ്റിന. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ശരീരത്തിലെ വീക്കം (ഇൻഫ്ലമേഷൻ) എന്നിവ ധമനികളെ ബാധിച്ചു തുടങ്ങുമ്പോൾ അതിന്റെ ലക്ഷണങ്ങൾ ഹൃദയത്തിൽ പ്രകടമാകുന്നതിന് മുൻപ് തന്നെ കണ്ണിന്റെ Read More…

Oddly News

പുറത്തു തൂക്കിയിട്ടിരുന്ന ഗിറ്റാറിന് ഹെൽമറ്റില്ലത്രേ ! യുവാവിന് 500 രൂപ പിഴ, എഐ ക്യാമറയ്ക്ക് പറ്റിയ അമളി വൈറൽ!

ബെംഗളൂരുവിൽ ഇരുചക്രവാഹനത്തിൽ യാത്രക്കാരന്റെ പുറത്തു തൂക്കിയിട്ടിരുന്ന ഗിത്താർ ഹെൽമറ്റ് ധരിക്കാത്ത പിൻയാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് എ.ഐ ട്രാഫിക് ക്യാമറ 500 രൂപ പിഴ ചുമത്തി. തനിയെ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തിട്ടും ഗതാഗത നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു സ്വദേശിയായ സൗവിക് ദത്ത നടത്തിയ അന്വേഷണത്തിലാണ് എ.ഐ സിസ്റ്റത്തിന് പറ്റിയ ഈ അപൂർവ്വ അബദ്ധം പുറത്തറിഞ്ഞത്. ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ പുറത്ത് ഗിത്താർ തൂക്കി യാത്ര ചെയ്യുകയായിരുന്നു സൗവിക്. എന്നാൽ എ.ഐ ക്യാമറ ഗിത്താറിനെ മറ്റൊരു യാത്രക്കാരനായി Read More…

Featured Good News

കള്ളക്കടത്തുകാരുടെ കാറിനു മുകളിൽ തൂങ്ങി പൊലീസുകാരൻ; പിന്തുടർന്നത് 40 കിലോമീറ്റർ ! ഹീറോ കോപ് വീഡിയോ!

കോയമ്പത്തൂരിൽ വാഹനാ പരിശോധനയ്ക്കിടെ നിർത്താതെ പോയ പുകയിലക്കടത്ത് സംഘത്തിന്റെ കാറിന്റെ മുകളിൽ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് പോലീസുകാരൻ. കോയമ്പത്തൂരിലെ വിളാങ്കുറിച്ചിയിലാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്. ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ ഈ സിനിമാറ്റിക് ചേസിംഗിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കർണാടക രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോലീസ് ചെക്ക് പോയിന്റിൽ വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ വേഗതയിൽ ഓടിച്ചു Read More…

Featured Spotlight

‘ഇതുമിട്ട് അങ്ങോട്ട് പോയാല്‍’; അഫ്ഗാൻ മാധ്യമപ്രവർത്തകയോട് കഴുത്തറുക്കുമെന്ന ആംഗ്യം; പാക്ക് മന്ത്രിയുടെ ‘ ‘ആക്‌ഷൻ’, വിവാദം– വിഡിയോ

ന്യൂഡൽഹി: താലിബാനുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളോടുള്ള നിലപാടിനെക്കുറിച്ചും ചോദ്യം ഉന്നയിച്ച അഫ്ഗാൻ മാധ്യമപ്രവർത്തകയോട് ഭീഷണിയുടെ സ്വരത്തിൽ ആംഗ്യം കാണിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. വിഷയം പുറത്തുവന്നതോടെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങളിൽ പാകിസ്ഥാന്റെ നിലപാടെന്താണെന്നും, മുൻപ് സൗഹൃദത്തിലായിരുന്നപ്പോൾ ഇത് തിരുത്താൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും മാധ്യമപ്രവർത്തക ചോദിച്ചു. എന്നാൽ ചോദ്യത്തിന് മറുപടി നൽകുന്നതിന് പകരം പ്രകോപിതനായ മന്ത്രി, മാധ്യമപ്രവർത്തകയുടെ Read More…

Crime

ബലാത്സംഗക്കേസ് പിൻവലിക്കാൻ 70 ലക്ഷം; യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ

ഛണ്ഡ‍ിഗഡ് : ബലാത്സംഗക്കേസ് പിൻവലിക്കുന്നതിനായി 70 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിയെ ഹിസാർ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസാറിലെ രാംപുര മൊഹല്ല സ്വദേശിനിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനായ യുവാവിനെതിരെ ഇവർ ബലാത്സംഗക്കേസ് നൽകിയിരുന്നു. തുടർന്ന്, കേസ് റദ്ദാക്കണമെങ്കിൽ 70 ലക്ഷം രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതായും, പണം നൽകാതിരുന്നാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് Read More…

Crime

സ്വത്ത് തർക്കം; ‘അശ്വതി അച്ചു’വും മകളും തന്റെ മേൽ ചൂടുവെള്ളം ഒഴിച്ചെന്ന് അമ്മയുടെ പരാതി

കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തിൽ മകളും ചെറുമകളും ചേർന്ന് തിളച്ച വെള്ളം ഒഴിച്ചതായി പരാതി. കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. രാധാമണിയെ മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) ചേർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വീടും വസ്തുവും സ്വന്തം പേരിലേക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. അശ്വതി വീട്ടിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് ഇരുവരും Read More…