നമ്മുടെ വൈകുന്നേരങ്ങളിലെ പ്രധാന പലഹാരങ്ങളിലൊന്നാണ് സമൂസ. ഉരുളക്കിഴങ്ങും കാരറ്റും മസാലകളും ചേർത്ത ഫില്ലിങ്ങും മൊരിഞ്ഞ പുറംഭാഗവുമുള്ള സമൂസകളോട് താല്പര്യം കാണിക്കാത്ത ഭക്ഷണപ്രേമികൾ ചുരുക്കമാണ്. ഇന്ത്യയിലുടനീളം വ്യത്യസ്ത രൂപത്തിലും രുചിയിലും കാണപ്പെടുന്ന ഈ വിഭവം, കൊൽക്കത്തയിലെ ‘ഷിംഗാര’യായും സവാള നിറച്ച ‘പാറ്റി സമൂസ’യായുമൊക്കെ ആളുകളുടെ മനംകവരാറുണ്ട്. എന്നാൽ ഈ സമൂസ പ്രേമത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിലെ പ്രശസ്ത ‘കോംപറ്റീറ്റീവ് ഈറ്റർ’ ആയ സെർമാറ്റ് നിയോ. വെറുമൊരു മണിക്കൂറിനുള്ളിൽ നൂറിലധികം സമൂസകൾ കഴിച്ചുതീർത്താണ് ഇദ്ദേഹം സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. Read More…
Month: September 2026
ഗർഭിണിയായ സഹോദരിയുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ അളിയനെ വെട്ടിക്കൊന്ന് സഹോദരൻ; കുറ്റമേറ്റ് വിഡിയോ പോസ്റ്റ് ചെയ്തു
ഹൈദരാബാദ്: ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് ജയിലിൽനിന്നിറങ്ങിയപ്പോൾ വെട്ടിക്കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ചയാണ് വധക്കേസിലെ പ്രതിയായ ഹരിബാബു കൊല്ലപ്പെട്ടത്. 2026 മാർച്ച് 17-ന് ജഗ്തിയാൽ ജില്ലയിൽ യുട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു വൈഷ്ണവിയെ ഭർത്താവായ ഹരിബാബു വധിച്ചത്. ഈ കേസിൽ അറസ്റ്റിലായി ജയിലിലായ ഇയാൾ ജൂലൈയിൽ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വൈഷ്ണവിയുടെ സഹോദരനായ സന്തോഷ് പ്രതികാരം തീർക്കാനായി ഹരിബാബുവിനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് നൽകുന്ന Read More…
മല്ലപ്പള്ളിയിലെ കല്ലറ കള്ളന്മാർ പിടിയിൽ, ‘ഇത് വെറും സിമ്പിളാണ് സാറേ… സിമന്റ് ഇടാതെ ഫിറ്റിംഗ്, ചുമ്മാ അങ്ങ് നീക്കിയാൽ മതി’
പത്തനംതിട്ട മല്ലപ്പള്ളിയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് ബർമാൻ എന്നിവരാണ് പിടിയിലായത്. മല്ലപ്പള്ളിയിലെ രണ്ട് പള്ളികളിലെ സെമിത്തേരികളിൽ നിന്നാണ് കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ ഇവർ ഇളക്കിയെടുത്ത് കടത്തിക്കൊണ്ടുപോയത്. പള്ളികളിൽ ഗ്രാനൈറ്റ് പണികൾ ചെയ്തിരുന്ന തൊഴിലാളികൾ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് എളുപ്പത്തിൽ ഇളക്കി മാറ്റാൻ Read More…
“നാട്ടിൽ സിംഹം, വിദേശത്ത് പൂച്ച!” അഭിഷേകിനും വൈഭവിനും മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനം
യുവതാരങ്ങളായ വൈഭവ് സൂര്യവംശിയെയും അഭിഷേക് ശർമ്മയെയും പ്രശംസിച്ചതിനൊപ്പം അവരുടെ ബാറ്റിംഗിലെ ചില ആശങ്കകളും പങ്കുവെച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സന്ദീപ് പാട്ടീൽ . രണ്ടുപേരും അപകടകാരികളായ ബാറ്റര്‍മാരാണെങ്കിലും, വിദേശത്തെ പേസിന് അനുകൂലമായ സാഹചര്യങ്ങളിൽ കളിക്കാൻ പ്രയാസപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂലൈയിൽ നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നാട്ടിലെ മികവ് പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിരുന്നില്ല. അതേ പരമ്പരയിൽ അരങ്ങേറിയ സൂര്യവംശിയുടെ കാര്യവും ഇതുതന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 131 റൺസാണ് അഭിഷേക് നേടിയതെങ്കിൽ, മൂന്ന് മത്സരങ്ങളിൽ നിന്ന് Read More…
അടുത്തത് സുൽത്താനയുടെ അവസാന മത്സരം? ഇനിയെന്ത് പിണക്കം! ഹർമൻപ്രീതിന് കൈ കൊടുത്ത് ബംഗ്ലാദേശ് ക്യാപ്റ്റൻ- വീഡിയോ
നഗോയ: ദുബായിൽ നടന്ന ഏഷ്യ കപ്പ് സെമി ഫൈനലിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമാൻപ്രീത് കൗറുമായി ഹസ്തദാനം ചെയ്യാതിരുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അത് തങ്ങളുടെ നിർദേശപ്രകാരമല്ലെന്നും നിഗറിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇതിനുശേഷമാണ് ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും വീണ്ടും ഏറ്റുമുട്ടിയത്. എന്നാൽ ഇത്തവണ ടോസിന് ശേഷം ഹർമാൻപ്രീത് കൈ നീട്ടിയപ്പോൾ നിഗർ സുൽത്താന യാതൊരു മടിയുമില്ലാതെ Read More…
തുടർച്ചയായി 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കുക
അടുത്ത ആഴ്ചയിലെ പണിമുടക്കും പൊതു അവധികളും കാരണം രാജ്യത്ത് തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാകില്ല. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ സമരം ബാങ്കിംഗ് പ്രവർത്തനങ്ങളെ ബാധിക്കും. ഇത മുന്നിൽ കണ്ട് ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ വരും ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് ബാങ്ക് സംഘടനകൾ പണിമുടക്ക് Read More…
വേദിയിൽ ഷർട്ട് ഊരിമാറ്റി ശരീരം കാണിച്ചു, മേക്കപ്പ് തുടച്ചു മാറ്റി; കത്രീനയ്ക്കെതിരായ ബോഡി ഷെയ്മിങിൽ സൽമാന്റെ കട്ട പിന്തുണ, വളര്‍ത്തുദോഷമെന്ന് താരം- വീഡിയോ
താരങ്ങളെ ബോഡിഷെയ്മിങ് നടത്തി വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് 20’-ന്റെ വേദിയേലാണ് സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നവർക്കായി താരം പരസ്യമായി നിലപാടെടുത്തത്. ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ ലുക്കിനെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ വയസിനെക്കുറിച്ചോ പരിഹസിക്കുന്നത് അവരുടെ വളർത്തലിന്റെ തകരാറാണെന്ന് സൽമാൻ വ്യക്തമാക്കി. തത്സമയ അവതരണത്തിനിടയിൽ തൊപ്പിയും ജാക്കറ്റും ടി-ഷർട്ടും ഊരിമാറ്റിയ താരം, മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റുകയും ചെയ്തു. 60 വയസായതിന്റെ പേരിൽ താൻ നേരിടുന്ന Read More…
‘ഇത് ജോര്‍ജുകുട്ടിയുടെ വക്കീലല്ലേ? അപ്പോ മഞ്ജു ജയിക്കും’; കേസില്‍ ഹാജരാകുന്നത് അഡ്വ. ശാന്തി മായാദേവി
സംവിധായകൻ സനൽകുമാർ ശശിധരനെതിരെയുള്ള മാനനഷ്ടക്കേസിൽ നടി മഞ്ജു വാര്യർക്കായി ഹാജരാകുന്നത് നടിയും അഭിഭാഷകയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധനേടി. ശാന്തി അഭിഭാഷകയാണെന്ന കാര്യം സിനിമാപ്രേമികൾക്ക് അറിയാമെങ്കിലും, ചിലർ അതുകണ്ട് അത്ഭുതപ്പെട്ടു. ‘ഇത് ജോർജുകുട്ടിയുടെ വക്കീലല്ലേ, ഇവർ ശരിക്കും വക്കീലായിരുന്നോ’ എന്ന തരത്തിലുള്ള കമന്റുകളാണ് ശാന്തിയുടെ പ്രതികരണത്തിന് താഴെ വരുന്നത്. ‘ദൃശ്യം 2’വിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ശാന്തി മറ്റ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘ഗാനഗന്ധർവൻ’ Read More…
ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ വെട്ടിക്കൊന്നു, യുവാവ് അറസ്റ്റിൽ
ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിലായി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നടന്ന സംഭവത്തിൽ പ്രതി സന്തോഷ് മിശ്രയെ (28) ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഎസ്സി വിദ്യാർഥിയായ ശുഭം മിശ്ര എന്ന യുവാവിനെ വീടിന്റെ വരാന്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അജ്ഞാതന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന Read More…









