അനന്തമായ കടലിലൂടെ കപ്പലോടിച്ചു പോകുമ്പോൾ, എതിർദിശയിൽ നിന്ന് വരുന്ന കപ്പലിൽ സ്വന്തം പിതാവാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞാൽ ഉണ്ടാകുന്ന വികാരം ഒന്ന് ആലോചിച്ചു നോക്കൂ. കപ്പൽ ജീവനക്കാരായ റുഷീൽ ശരണിന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും ജീവിതത്തിൽ ഇത്തരമൊരു അപൂർവ്വ നിമിഷം യാഥാർത്ഥ്യമായിരിക്കുകയാണ്. രണ്ടു വ്യത്യസ്ത കപ്പലുകളിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും തികച്ചും അപ്രതീക്ഷിതമായാണ് സമുദ്രമധ്യത്തിൽ കണ്ടുമുട്ടിയത്. വ്യത്യസ്ത വഴികളിലൂടെ വിപരീത ദിശകളിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇരു കപ്പലുകളും എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് റുഷീൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. വടക്ക് ഭാഗത്തേക്ക് കപ്പലോടിച്ചു Read More…
Month: September 2026
ഇന്ത്യയുടെ പെരുമ ഉയർത്തിയ രൂപയുടെ ചിഹ്നം ₹; പിന്നിലെ കഥ , അടയാളം രൂപകല്പന ചെയ്തത് ആര്?
ഇന്ത്യൻ രൂപയുടെ അടയാളമായ ‘₹’ ഇന്ന് കറൻസികളിലും ഔദ്യോഗിക രേഖകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ ചിഹ്നത്തിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ മനോഹരമായ ഒരു കഥയുണ്ട്. ഐ.ഐ.ടി ബോംബെയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ഡി. ഉദയ കുമാറാണ് ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്. ഇദ്ദേഹത്തിന്റെ ഡിസൈൻ പിന്നീട് ഭാരത സർക്കാർ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ രൂപയ്ക്ക് ഒരു ചിഹ്നം കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് ഉദയ കുമാറിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെടുന്നത്. മൂവായിരത്തിലധികം ഡിസൈനുകളാണ് മത്സരത്തിലേക്ക് Read More…
കോഴിക്കോട് ഐഐഎം ബിരുദം, 250 കമ്പനികളിൽ അപേക്ഷിച്ചു, ഒരൊറ്റ ഇന്റര്‍വ്യൂ കോൾ പോലുമില്ലെന്ന് യുവാവ് !
മുൻനിര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എം.ബി.എ ബിരുദം മികച്ച കോർപ്പറേറ്റ് അവസരങ്ങളിലേക്കുള്ള വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഐ.ഐ.എം കോഴിക്കോട് ബിരുദധാരിയായ ഒരു യുവാവിന് ഈ യോഗ്യത ഉണ്ടായിട്ടും ഒരു ഇന്റർവ്യൂ കോൾ പോലും ലഭിച്ചില്ല. ഡാറ്റാ അനലിറ്റിക്സിൽ മൂന്ന് വർഷത്തെ പരിചയസമ്പത്തുള്ള ഈ ബിരുദധാരി, 250-ലധികം ജോലികൾക്ക് അപേക്ഷിച്ച് മറുപടിയൊന്നും ലഭിക്കാതെ വന്നതോടെയാണ് കരിയർ ഉപദേശങ്ങൾ തേടി റെഡ്ഡിറ്റിൽ എത്തിയത്. റിക്രൂട്ടർമാർക്ക് നേരിട്ട് ഇമെയിൽ അയച്ചും ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പുതിയൊരു ജോലി കണ്ടെത്താൻ പല Read More…
എയർഹോസ്റ്റസ് മോഹം ഉപേക്ഷിച്ച് ഹിമാചലിലെ ആദ്യ വനിതാ ട്രക്ക് ഡ്രൈവറായ നേഹ താക്കൂർ- യൂട്യൂബിൽ തരംഗം- വീഡിയോ
കുട്ടിക്കാലത്ത് ലോറികളോടുണ്ടായിരുന്ന കൗതുകമാണ് നേഹ താക്കൂറിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. അച്ഛൻ ലോറി ഓടിക്കുന്നത് കണ്ടുവളർന്ന നേഹ, പിന്നീട് എയർ ഹോസ്റ്റസ് പരിശീലനം നേടിയിട്ടും ഒടുവിൽ ഡ്രൈവിംഗ് സീറ്റ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ജനിച്ച നേഹയുടെ ജീവിതം അച്ഛന്റെ ജോലി കാരണം ലോറികളുമായി ഏറെ അടുത്തതായിരുന്നു. സ്കൂളിൽ കൊണ്ടുവിട്ടിരുന്നത് പോലും അച്ഛന്റെ ലോറിയിലായിരുന്നു. ആ കാഴ്ചകൾ നേഹയിൽ വലിയ സ്വാധീനം ചെലുത്തുകയും അച്ഛൻ അവളുടെ ആദ്യത്തെ റോൾ മോഡലായി മാറുകയും ചെയ്തു. View this post Read More…
ജിമ്മിൽ പോകാതെ സിക്സ് പാക്ക് നേടാം! ബാബാ രാംദേവിന്റെ ‘ജെൻ സി’ വർക്കൗട്ട്! 5 സൂപ്പർ ബോഡിവെയ്റ്റ് വ്യായാമങ്ങൾ- വീഡിയോ
യുവാക്കളിലും ജെൻ സി (Gen Z) തലമുറയിലും ഫിറ്റ്നസ്, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള അവബോധം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ബാബാ രാംദേവ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് വ്യായാമം ദിനചര്യയുടെ ഭാഗമാക്കാൻ അദ്ദേഹം ചെറുപ്പക്കാരോട് ആഹ്വാനം ചെയ്തത്. ജിമ്മിൽ പോയി പരമ്പരാഗത രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് സൈക്ലിംഗ്, ഓട്ടം, സ്വിമ്മിംഗ്, ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടാമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ശരീരത്തിന് കരുത്തും വഴക്കവും നൽകുന്ന അഞ്ച് പ്രധാന വ്യായാമമുറകളും വീഡിയോയിലൂടെ അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. സൂര്യനമസ്കാരം, ബൈഠക്, Read More…
കടൽത്തീരത്ത് മഞ്ഞപ്പട്ടുടുത്ത് നയൻതാര, രണ്ടു രാത്രിക്ക് 8 ലക്ഷം രൂപ! റിസോർട്ട് വാടക കേട്ട് ഞെട്ടി ആരാധകർ
നടി നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. മാലിദ്വീപ് കടൽത്തീരത്തിലൂടെ മഞ്ഞ വസ്ത്രമണിഞ്ഞ് വെയിൽ കായുന്ന മനോഹരമായ ചിത്രങ്ങളുമായാണ് താരം എത്തിയത്. സൺഗ്ലാസും തൊപ്പിയും ധരിച്ചുള്ള താരത്തിന്റെ ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റി. മാലിദ്വീപിലെ നോർത്ത് മാലെ അറ്റോളിലുള്ള ഫരി ഐലൻഡ്സിലെ ലക്ഷ്വറി റിസോർട്ടായ പറ്റിന മാലിദ്വീപിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. രണ്ടുപേർക്ക് രണ്ടു രാത്രി തങ്ങാൻ ഈ റിസോർട്ടിൽ വൻ തുകയാണ് ചെലവ് വരുന്നത്. ഇവിടുത്തെ ‘ടു ബഡ്‌റൂം Read More…
ഇതാണ് സ്നേഹം ! “കുടുംബസ്വത്ത് വിറ്റ് ഭാര്യയ്ക്ക് ഐഫോൺ 18 പ്രോ മാക്സ്!” വൈറലായി യുവാവിന്റെ വെളിപ്പെടുത്തൽ- വീഡിയോ
ഭാര്യയ്ക്ക് ഐഫോൺ 18 പ്രോ മാക്സ് വാങ്ങി നൽകാനായി പരമ്പരാഗതമായി ലഭിച്ച കുടുംബ സ്വത്തായ സ്വർണ്ണം വിറ്റെന്ന ഡൽഹിക്കാരന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. നോയിഡയിലെ ഒരു മാളിന് മുന്നിൽ ഐഫോൺ വാങ്ങാൻ ക്യൂ നിൽക്കുന്നവരോട് മാധ്യമപ്രവർത്തക സംസാരിക്കുന്ന വീഡിയോയിലാണ് ഈ വിചിത്ര സംഭവം പുറത്തുവന്നത്. ഭാര്യയ്ക്ക് ഐഫോൺ 18 പ്രോ മാക്സും തനിക്കായി ഐഫോൺ ഡ്യുവോയും വാങ്ങാനാണ് താൻ എത്തിയതെന്ന് ഇയാൾ വ്യക്തമാക്കുന്നു. തുടർന്ന് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, തലമുറകളായി കൈമാറി Read More…
ഇങ്ങനെയുമൊരു നാടോ? ഐഫോൺ മറന്നുവച്ചത് 5തവണ; ആരും എടുത്തില്ല! വൈറലായി ഇന്ത്യൻ യുവതിയുടെ വീഡിയോ
ടോക്കിയോ: സാധനങ്ങൾ എവിടെയെങ്കിലും മറന്നുവെച്ചാൽ പിന്നീട് തിരികെ ചെല്ലുമ്പോൾ അത് അവിടെ കാണുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ടാകാറുണ്ട്. എന്നാൽ തന്റെ വൻവിലയുള്ള ഐഫോൺ 16 പ്രോ അഞ്ച് തവണ മറന്നുവെച്ചിട്ടും മണിക്കൂറുകൾക്ക് ശേഷം സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഒരു ഇന്ത്യൻ യുവതി. ജപ്പാനിൽ താമസിക്കുന്ന യുവതി സമൂഹമാധ്യമത്തിലൂടെയാണ് അവിടുത്തെ ജനങ്ങളുടെ സത്യസന്ധത വെളിപ്പെടുത്തുന്ന ഈ സംഭവം തുറന്നുപറഞ്ഞത്. ഫോൺ ഉപയോഗം താരതമ്യേന കുറവായതിനാൽ പലപ്പോഴും എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നത് തന്റെ പതിവാണെന്ന് ഇവർ Read More…
കുട്ടിയെ ചരടിൽ കെട്ടിത്തൂക്കിയ ചരടു പിന്നിക്കളി വിവാദത്തിൽ! വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം
ബഹ്റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിച്ച ചരടു പിന്നിക്കളിക്കിടെ കുട്ടിയെ ചരടിൽ കെട്ടിതൂക്കിയെന്ന് ആരോപിക്കപ്പെട്ട സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നൃത്തം തീരുന്നതുവരെ കുട്ടികളെ ഇത്തരത്തിൽ തൂക്കിയിടുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. ഈ കുട്ടികൾക്ക് പകരം ചുറ്റും കളിക്കുന്ന മുതിർന്നവർക്ക് തൂങ്ങിനിൽക്കാമായിരുന്നില്ലേ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. സംഭവം നീചവും നികൃഷ്ടവും അപരിഷ്കൃതവുമാണെന്നാണ് സംവിധായകൻ അരുൺ ഗോപി ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. എന്നാൽ, വിഷയത്തിൽ വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. Read More…









