ന്യൂഡൽഹി: യുപിഐ വഴിയുള്ള ഇടപാടുകൾ ഉപയോക്താക്കൾക്ക് എന്നും സൗജന്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളും ഭൂരിഭാഗം വ്യാപാരി ഇടപാടുകളും യാതൊരു ചാർജുകളുമില്ലാതെ തുടരുമെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം, യുപിഐയുടെ ദീർഘകാല നിലനിൽപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പരിധിക്ക് മുകളിലുള്ള ചില തെരഞ്ഞെടുത്ത വ്യാപാരി ഇടപാടുകൾക്ക് മാത്രം നാമമാത്രമായ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഭാവിയിൽ ഏർപ്പെടുത്തിയേക്കാം. പേമെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കിയതിന് തൊട്ടടുത്ത ദിവസമാണ് Read More…
Month: August 2026
കിം ജോങ് ഉൻ എവിടെ? രണ്ടു മാസമായി കാണാനില്ല; കടുത്ത ആരോഗ്യപ്രശ്നങ്ങളോ? അഭ്യൂഹങ്ങൾ ശക്തം!
പ്യോങ്യാങ് ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ എവിടെയെന്ന ചോദ്യമാണ് ഇപ്പോൾ ലോകമെമ്പാടും ഉയരുന്നത്. കഴിഞ്ഞ രണ്ടു മാസമായി കിം പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവരാത്തതാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഇതോടെ 42 കാരനായ കിം കടുത്ത അസുഖബാധിതനായി ചികിത്സയിലാണെന്ന വാർത്തകൾ പരക്കുകയാണ്. ജൂൺ 9-ന് പ്യോങ്യാങ്ങിൽ ചൈനീസ് പ്രതിനിധികളെ സ്വീകരിച്ച ചടങ്ങിലാണ് ഇയാളെ അവസാനമായി കാണപ്പെട്ടത്. കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 73-ാം വാർഷികാഘോഷങ്ങളിൽ കിമ്മിന്റെ അഭാവം പ്രകടമായതോടെയാണ് മാധ്യമങ്ങൾ വിഷയം ശ്രദ്ധിക്കാൻ തുടങ്ങിയത്. മുൻവർഷങ്ങളിൽ Read More…
പോർച്ചുഗലിൽ ജോലി, 1.5 ലക്ഷം ശമ്പളം; ഇന്ത്യൻ യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് 11 ലക്ഷത്തിന് വിറ്റു
മുംബൈ: ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ഇന്ത്യൻ യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബിയർ പാർലർ ഉടമയ്ക്ക് വിറ്റതായി പരാതി. പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ എന്ന സ്ഥാപനത്തിനെതിരെ നാഗ്പൂർ സ്വദേശിനിയായ 28 കാരിയാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞതെന്നും പോർച്ചുഗലിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ കാഷ്യർ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും പരാതിയിൽ പറയുന്നു. വിസയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി പല തവണയായി 11 ലക്ഷം Read More…
മദ്യപിച്ച് സ്കൂളിലെത്തി മലമൂത്ര വിസർജനം; കുട്ടികളെക്കൊണ്ട് കഴുകിച്ച് ഹെഡ്‌മാസ്‌റ്ററുടെ ക്രൂരത!
പട്‌ന: മദ്യപിച്ചെത്തിയ പ്രൈമറി സ്കൂൾ ഹെഡ്‌മാസ്‌റ്റർ സ്കൂളിൽ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെഡ്‌മാസ്‌റ്ററെ സസ്പെൻഡ് ചെയ്തു. ബിഹാറിലെ മൈഹാർ ജില്ലയിലുള്ള അമുറ പ്രൈമറി സ്കൂളിലാണ് അധ്യാപകസമൂഹത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. മദ്യപിച്ച് സ്കൂളിലെത്തിയ ഇയാൾ അവിടെത്തന്നെ മലമൂത്രവിസർജനം നടത്തുകയും വിദ്യാർഥികളെക്കൊണ്ട് അത് വൃത്തിയാക്കിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. അധ്യാപകൻ ദിവസവും ഉച്ചയോടെ മാത്രമാണ് സ്കൂളിലെത്തുന്നതെന്നും ആ സമയമത്രയും കുട്ടികൾ പുറത്ത് അലഞ്ഞു Read More…
“ഒന്ന് അടങ്ങൂ സഹോദരാ… ഞങ്ങള്‍ ഒരുമിച്ച് എവിടെപ്പോയെന്നാണ്?”: പ്രണയ ഗോസിപ്പുകളിൽ രോഷാകുലയായി മൃണാൾ ഠാക്കൂർ
ന്യൂഡൽഹി∙ ബോളിവുഡ് താരം മൃണാൾ ഠാക്കൂറും ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളും ഡേറ്റിങ്ങിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ വ്യാജപ്രചാരണം നടത്തിയ വ്യക്തിക്ക് രൂക്ഷമായ മറുപടിയുമായി നടി രംഗത്തെത്തി. തനേക്കാൾ ഒൻപതു വയസ്സ് ഇളപ്പമുള്ള ജയ്സ്വാളുമായി പ്രണയത്തിലാണെന്ന വാദങ്ങൾ വ്യാജമാണെന്ന് വിഡിയോയ്ക്ക് താഴെ കമന്റിലൂടെയാണ് മൃണാൾ വ്യക്തമാക്കിയത്. ‘‘സഹോദരാ, ഒന്ന് അടങ്ങ്, ഞങ്ങൾ ഒരുമിച്ച് എവിടെപ്പോയെന്നാണ്? ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ഗോസിപ്പുകളെ വിശ്വസിക്കുകയാണോ? നമ്മുടെ രാജ്യത്ത് ഒരുപാടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ജെൻസീകളിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാൻ ശ്രമിക്കുക. ശരിയായ പ്രശ്നങ്ങളെക്കുറിച്ച് വിഡിയോകൾ Read More…
ലഹരി നൽകി വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; സ്വയം ‘റോളക്സായി’ ചമഞ്ഞ സാഗേഷ് കുമ്പാളി പിടിയിൽ
കോഴിക്കോട്∙ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ സാഗേഷ് കുമ്പാളിയെ (31) എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വയനാട് ബത്തേരിയിലെ വനമേഖലയ്ക്കടുത്തുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളും കാപ്പ ചുമത്തപ്പെട്ടയാളുമാണ് സാഗേഷ്. അറസ്റ്റിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ Read More…
ഭർത്താവിനെ കൊന്നില്ലെങ്കിൽ ഞാൻ മരിക്കും!: ഭാര്യ കാമുകനയച്ച സന്ദേശവുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ
തെലങ്കാനയിൽ റോഡപകടം സൃഷ്ടിച്ച് ഭർത്താവിനെ വധിക്കാൻ കാമുകനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ സോഷ്യൽ മീഡിയ ചാറ്റുകൾ പുറത്തുവന്നു. ഭർത്താവിനെ കൊലപ്പെടുത്തിയില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ഇതിലുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ കൈക്കലാക്കിയതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലുള്ള ചിലകോട് ഗ്രാമവാസിയായ ഗാഡെ രാജേശ്വർ റാവുവാണ് ഭാര്യ ഭവാനിക്കും കാമുകൻ സൈദുലുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്. ഖമ്മത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ രാജേശ്വർ റാവു 2016-ലാണ് ഭവാനിയെ Read More…
2026 ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, റൊണാൾഡോയ്ക്കും നേരെ വധഭീഷണി
2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് . യു.എസിൽ നടന്ന മത്സരങ്ങൾക്കിടെ മെസ്സിയെയും മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ട് നിരവധി ഭീഷണികളും ഗൂഢാലോചനകളും ഉണ്ടായതായി സുരക്ഷാ രേഖകൾ വ്യക്തമാക്കുന്നു. സ്പാനിഷ് മാധ്യമമായ ‘ഇൻഫൊർമാസിൻ’ (Informacion.es) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണികൾ നേരിട്ട താരം ലയണൽ മെസ്സിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്.ബി.ഐയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ Read More…
ചാരവലയിൽ വിങ് കമാൻഡർ: പാക് ഹണിട്രാപ്പ് കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡര്‍ അറസ്റ്റില്‍. മേയ് 31-ന് നടന്ന ഈ അറസ്റ്റിന്റെ വിവരങ്ങൾ രണ്ടു മാസത്തിന് ശേഷമാണ് പുറത്തുവന്നത്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുള്ള ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടപ്പിലാക്കിയ ‘ഹണിട്രാപ്പിൽ’ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ കൈമാറിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു Read More…









