ടാറ്റ സ്റ്റീൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ക്ലബ്ബായ ജംഷഡ്പൂർ എഫ്‌സിയുടെ മുഴുവൻ ഓഹരികളും വെറും 100 രൂപയ്ക്ക് ചർച്ചിൽ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന് വിറ്റു. ഇതോടെ ഐഎസ്എൽ ക്ലബ്ബിന്റെ ഉടമസ്ഥാവകാശത്തിൽ നിന്ന് ടാറ്റ സ്റ്റീൽ പൂർണ്ണമായി പിൻവാങ്ങി. ജംഷഡ്പൂർ എഫ്‌സിയുടെ മാതൃ കമ്പനിയായ ജംഷഡ്പൂർ ഫുട്ബോൾ ആൻഡ് സ്പോർട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (JFSPL) 100 ശതമാനം ഓഹരികളും ഗോവ ആസ്ഥാനമായുള്ള ചർച്ചിൽ ബ്രദേഴ്സിന് കൈമാറാൻ ടാറ്റ സ്റ്റീൽ അംഗീകാരം നൽകി. ഓൾ ഇന്ത്യ Read More…
Month: August 2026
ഇരട്ടി ശമ്പളമുള്ള വരൻ; പക്ഷേ ‘ആ’ ഒറ്റ ചോദ്യം! യുവതി വിവാഹാലോചന വേണ്ടെന്നുവെച്ചു, ഇങ്ങനെയാവണം പെണ്‍കുട്ടികള്‍…
വീട്ടുകാരുടെ താല്പര്യമനുസരിച്ച് വിവാഹാലോചനയുടെ ഭാഗമായി ഭാവിവരനെ കാണാൻ പോയ ബംഗളൂരു സ്വദേശിയായ യുവതി, തന്റെ ശമ്പളത്തേക്കാൾ ഇരട്ടിയിലേറെ വരുമാനമുള്ള യുവാവിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച . നന്ദിനി എം എന്ന യുവതിയാണ് അവരുടെ ജോലി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഉയർന്ന ശമ്പളമുള്ള യുവാവിനെ വേണ്ടെന്നുവെച്ചത്. വിവാഹത്തെക്കുറിച്ച് വലിയ താത്പര്യമില്ലാതിരുന്നിട്ടും അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇവർ യുവാവിനെ കാണാൻ സമ്മതിച്ചത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന നന്ദിനിക്ക് മാസം 90,000 രൂപയാണ് ശമ്പളം. രണ്ടു Read More…
ചിരിപ്പൂരം! കസേരയിൽ തല കുടുങ്ങി യുവാവ്, രക്ഷിക്കാൻ ചെന്ന കൂട്ടുകാരനും കുടുങ്ങി; വൈറൽ വീഡിയോ
ചൈനയിലെ ഒരു ആശുപത്രിയിൽ നടന്ന വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്. കസേരയുടെ കൈപ്പിടിയിൽ തല കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തിന്റെ തലയും മറ്റൊരു കസേരയിൽ കുടുങ്ങിയതാണ് സംഭവം. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ആശുപത്രിയിലെ കസേരയിൽ കിടക്കുകയായിരുന്ന ആളുടെ തല അബദ്ധത്തിൽ കസേരയുടെ കൈപ്പിടിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. തല പുറത്തെടുക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റുള്ളവർ സഹായിക്കാൻ എത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്താണ് Read More…
എഐ ചാറ്റ്‌ബോട്ടുകളുമായുള്ള പ്രണയം വിവാഹത്തിലേയ്ക്ക്! റോബോട്ട് പങ്കാളിയാകുന്ന കല്യാണങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം
നിർമ്മിത ബുദ്ധി (AI) അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാൽ വെറുമൊരു സഹായി എന്നതിലുപരി, പലരും ഇപ്പോൾ എഐ ബോട്ടുകളുമായി പ്രണയത്തിലാകുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. ചൈനയ്ക്ക് ശേഷം അമേരിക്കയിലും ഇത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മനുഷ്യരും എഐ ബോട്ടുകളും തമ്മിലുള്ള വിവാഹങ്ങൾ നിയമപരമായി തടയുന്നതിനായുള്ള പുതിയ നിയമങ്ങൾ നിർമ്മിക്കാൻ അമേരിക്കൻ ജനപ്രതിനിധികൾ ഒരുങ്ങുന്നതായി പ്രമുഖ മാധ്യമമായ ‘വയേർഡ്’ റിപ്പോർട്ട് ചെയ്യുന്നു. എഐ സംവിധാനങ്ങൾക്ക് വ്യക്തിഗത നിയമപദവി (Legal Personhood) Read More…
തിരക്കേറിയ റോഡിൽ ഇഴഞ്ഞുനടന്ന് പിഞ്ചുകുഞ്ഞ്; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
നോയിഡയിലെ സെക്ടർ 69-ൽ കാർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം ഒരു പിഞ്ചുകുഞ്ഞ് വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജൂലൈ 31-ന് നടന്ന ഈ സംഭവത്തിന്റെ ഞെട്ടിക്കുന്ന ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെരുവ് വിളക്കുകൾ വെളിച്ചം വീശാത്ത റോഡിന് നടുവിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്ന കുഞ്ഞിനെ കണ്ട് ഡ്രൈവർ തൊട്ടടുത്ത് വെച്ച് പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഒരു വളവ് തിരിഞ്ഞുവന്ന കാറിന് മുന്നിലേക്ക് പെട്ടെന്ന് ഒരു ബൈക്ക് തെറ്റായ രീതിയിൽ കയറിവന്നതിനെ തുടർന്ന് അപകടം Read More…
മീന്‍ വെജ് ആണന്നേ…., ഉള്ളിയും വെളുത്തുള്ളിയും ചേര്‍ക്കാതെ വച്ചാല്‍ മതി! മന്ത്രിയുടെ വിചിത്ര വാദത്തിനെതിരെ വൻ വിമർശനം
മീൻ നോൺ വെജ് ഭക്ഷണമാണോ? അതെ എന്ന് അത്ര പെട്ടെന്ന് പറയാൻ വരട്ടെ. മീൻ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹമുള്ള വെജിറ്റേറിയൻസിന് ഏറെ പ്രതീക്ഷ നൽകുന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് യുപി മന്ത്രി സഞ്ജയ് നിഷാദ്. വെളുത്തുള്ളിയും ഉള്ളിയും ചേർക്കാതെ പാകം ചെയ്യുന്ന മീൻ വിഭവങ്ങളെ വെജിറ്റേറിയനായി കണക്കാക്കാമെന്നാണ് മന്ത്രിയുടെ പുതിയ അവകാശവാദം. ഉത്തരേന്ത്യയിൽ ഇപ്പോൾ പവിത്രമായ ശ്രാവണ (സാവൻ) മാസമാണ് നടക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പരമശിവന് പ്രാധാന്യമുള്ള ഈ മാസത്തിൽ വിശ്വാസികൾക്ക് കർശനമായ ആചാരങ്ങളുണ്ട്. സാവൻ മാസത്തിൽ മാംസാഹാരം Read More…
‘വന്ദേ മാതരം’ മുഴക്കി തൂക്കുമരത്തിലേക്ക് ! 18-ാം വയസ്സിൽ രാജ്യത്തിനായി ജീവൻ നൽകിയ ധീരൻ, ആരാണ് സ്വാതന്ത്ര്യസമര വീരനായകൻ ഖുദിറാം ബോസ് ?
18-ാം വയസ്സിൽ ഭൂരിഭാഗം യുവാക്കളും തങ്ങളുടെ ഭാവിജീവിതവും കരിയറും കെട്ടിപ്പടുക്കുന്ന തിരക്കിലായിരിക്കും. എന്നാൽ, ബ്രിട്ടീഷ് ജഡ്ജിയായ ഡഗ്ലസ് കിംഗ്സ്ഫോർഡിനെ വധിക്കാൻ നടത്തിയ പരാജയപ്പെട്ട ശ്രമത്തിൽ പങ്കാളിയായതിന്റെ പേരിൽ തൂക്കിലേറ്റപ്പെടാനായിരുന്നു ഖുദിറാം ബോസിന്റെ വിധി. സ്വാതന്ത്ര്യസമരസേനാനി ഖുദിറാം ബോസിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹത്തിന് പ്രണാമാർപ്പണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആ ചെറുപ്പക്കാരനായ വിപ്ലവകാരി കാഴ്ചവെച്ച ത്യാഗത്തെ അദ്ദേഹം അനുസ്മരിച്ചു. ഖുദിറാം ബോസിനെ “ഭാരതാംബയുടെ വീരപുത്രൻ” എന്ന് വിശേഷിപ്പിച്ച Read More…
വിഡിയോ കോളിൽ കണ്ട ‘സുന്ദരി’യുമായി വിവാഹം; നേരിൽ കണ്ടതോടെ വിവാഹമോചനം! എഐ കെണിയില്‍ വീണ മുൻ പാക് മന്ത്രി കോടതിയിലേക്ക്
കറാച്ചി ∙ സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച്, വീഡിയോ കോളിലൂടെ വിവാഹിതനായ ശേഷം വിവാഹബന്ധം വേർപെടുത്തിയ പാക്കിസ്ഥാൻ മുൻ മന്ത്രി, മുൻഭാര്യയ്‌ക്കെതിരെ നിയമനടപടിയുമായി കോടതിയിൽ. സിന്ധ് പ്രവിശ്യയിലെ മുൻ മന്ത്രി ഗുലാം റസൂൽ ഉന്നാർ, തന്റെ മുൻഭാര്യ റസിയ അർബാബിനെതിരെ ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയൽ നിയമം (PECA) പ്രകാരം എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കറാച്ചിയിലെ സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ചിത്രങ്ങൾ കാണിച്ചാണ് റസിയ അർബാബ് ഗുലാം റസൂൽ Read More…
ഫുട്ബോൾഗ്രൗണ്ടിൽ കുഴഞ്ഞുവീണു മരിച്ച താരം മോർച്ചറിയിൽ വച്ച് കൈകൾ ചലിപ്പിച്ചു? ‘തിരിച്ചുവരവ്’ അഭ്യൂഹത്തിൽ പ്രതികരിച്ച് ക്ലബ്
അബൂജ (നൈജീരിയ)∙ പ്രീ-സീസൺ സൗഹൃദ മത്സരത്തിനിടെ നൈജീരിയൻ ഫുട്ബോൾ താരം കുഴഞ്ഞുവീണ് മരിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ കാറ്റ്സിന യുണൈറ്റഡിന്റെ 27 വയസ്സുകാരനായ റൈറ്റ് ബാക്ക് താരം ചിനെഡു ഓസർ ആണ് നൈജർ ടൊർണാഡോസിനെതിരായ കളിക്കിടെ മരണപ്പെട്ടത്. ക്ലബ്ബും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില അഭ്യൂഹങ്ങൾ വലിയ ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചു. മരണം സ്ഥിരീകരിച്ച ശേഷം ചിനെഡു ഓസർ ജീവനോടെ തിരിച്ചുവന്നുവെന്ന വാർത്തകളാണ് പിന്നീട് പുറത്തുവന്നത്. മോർച്ചറിയിൽ Read More…









