Crime

പ്രതിശ്രുത വരന്‍ അപകടത്തില്‍ മരിച്ചു; പിന്നാലെ വധുവും ജീവനൊടുക്കി, അന്ത്യവിശ്രമം യുവാവിനടുത്ത് തന്നെ വേണമെന്ന് ആത്മഹത്യാക്കുറിപ്പ്

പ്രതിശ്രുത വരന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള സ്വദേശിനിയായ 26 വയസ്സുകാരി പ്രഫുല്ലയാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശിയായ മണിയുമായി നാല് മാസം മുൻപായിരുന്നു പ്രഫുല്ലയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നത്.

ഏകദേശം ഒരു മാസം മുൻപ് മണിക്ക് ഒരു ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരണപ്പെട്ടത്. പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ അതീവ ദുഃഖത്തിലായിരുന്ന പ്രഫുല്ലയെ ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിയെ സംസ്കരിച്ച സ്ഥലത്ത് തന്നെ തന്റെ സംസ്കാരവും നടത്തണമെന്ന് ആവശ്യപ്പെടുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *