അറുപത്തഞ്ചുകാരിയായ അമ്മയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് മകന്‍. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ടുപ്രാവശ്യം മകന്‍ തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
25കാരിയായ മകള്‍ക്കൊപ്പമെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്. സൗദിയില്‍ തീര്‍ത്ഥാടനത്തിനായി ഭര്‍ത്താവും ഇളയ മകളുമൊത്ത് പോയപ്പോഴാണ് മകന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിക്കുകയും അടിയന്തരമായി നാട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. നാട്ടിലെത്തിയാല്‍ ഉടന്‍ അമ്മയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണമെന്നും യുവാവ് പിതാവിനോട് ആവശ്യപ്പെട്ടു. കാരണമെന്തെന്ന് ചോദിച്ചതോടെ, താന്‍ കുട്ടിയായിരുന്നപ്പോള്‍, അനുജത്തി ജനിക്കുന്നതിനും മുന്‍പ് അമ്മയ്ക്ക് മറ്റ് പുരുഷന്‍മാരുമായി പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പിതാവ് ജോലിക്കായി പോയതിനാലാണ് ഇക്കഥയൊന്നും അറിയിക്കാതിരുന്നതെന്നും മകന്‍ പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. യാത്രയ്ക്കിടയില്‍ പലവട്ടം മകന്‍ വിളിക്കുകയും ഇത്തരം അസംബന്ധങ്ങള്‍ പറയുകയും ചെയ്തുവെന്നും സ്ത്രീ വ്യക്തമാക്കി.
ഒടുവില്‍ ഓഗസ്റ്റ് ഒന്നിന് ഇവര്‍ സൗദിയില്‍ നിന്നും തിരികെയെത്തി. വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് അമ്മയുടെ ശിരോവസ്ത്രം വലിച്ചൂരുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഭയന്നുപോയ സ്ത്രീ വീട്ടില്‍ നിന്നും ഇറങ്ങി മൂത്തമകള്‍ക്കൊപ്പം പോയി. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. അമ്മ വീണ്ടും വീട്ടിലെത്തിയതും, തനിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മകന്‍ വീണ്ടും മുറിക്കുള്ളിലാക്കി വീണ്ടും ബലാത്സംഗം ചെയ്തു. ‘ഞാന്‍ നിന്റെ അമ്മയല്ലേ, എന്നോടിത് ചെയ്യരുതെന്ന്’ കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ലെന്ന് സ്ത്രീ പരാതിയില്‍ വിശദീകരിക്കുന്നു. ഇതോടെ ഞാന്‍ നിങ്ങളെ ശിക്ഷിക്കുകയാണെന്നായിരുന്നു മകന്റെ മറുപടി. സ്തബ്ധയായി പോയ സ്ത്രീ വീണ്ടും മകളുടെ വീട്ടിലേക്ക് പോയി. അടുത്ത ദിവസം വീണ്ടും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത് ഇളയ മകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞതും പൊലീസില്‍ പരാതിപ്പെട്ടതും. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




