Oddly News

പിതാവ് മകന്റെ വധുവുമായി ഒളിച്ചോടി, സംഭവം വരനും അമ്മായിയമ്മയും ഒളിച്ചോടിയ അതേ ഗ്രാമത്തില്‍

വരനും വധുവിന്റെ മാതാവും ഒളിച്ചോടിയ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ അതേ ഗ്രാമത്തില്‍ 55 കാരനായ വരന്റെ പിതാവും വധുവും ഒളിച്ചോടി. സംഭവം ഗ്രാമത്തില്‍ വന്‍ ചര്‍ച്ചയായി മാറിയതിന് പിന്നാലെ നിരന്തരം നാണക്കേടുണ്ടാക്കുന്ന സംഭവം ഉണ്ടാകുന്നതില്‍ പ്രദേശവാസികള്‍ രോഷം പ്രകടിപ്പിച്ചു. ഗ്രാമം ഇപ്പോള്‍ രണ്ടുപേരെയും ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്.

ഒരു വര്‍ഷം മുമ്പ് മകന്റെ വിവാഹം നിശ്ചയിച്ചതാണ്. എന്നാല്‍ വീട്ടില്‍ പതിവ് സന്ദര്‍ശനമായി മാറിയതോടെ അതേ പെണ്‍കുട്ടിയുമായി മദ്ധ്യവയസ്‌ക്കന് അനുരാഗം ഉണ്ടാകുകയായിരുന്നു. വീട്ടുകാരറിയാതെ അവരുടെ ബന്ധം പിന്നീട് പിരിയാന്‍ കഴിയാത്ത വിധത്തിലാകുകയും എട്ട് ദിവസം മുമ്പ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡോക്ടറുടെ അരികിലേക്ക് കൊണ്ടുപോകുന്നെന്ന വ്യാജേനെ കടന്നുകള യുകയും ആയിരുന്നു. വൈകുന്നേരമായിട്ടും അവര്‍ തിരിച്ചെത്താതെ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍, അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

രണ്ട് ദിവസത്തേക്ക്, കൂടുതല്‍ വിവരങ്ങളൊന്നുമില്ലാതാകുകയും ഒടുവില്‍ മകന്റെ പ്രതിശ്രുതവധുവിനെ വിവാഹം കഴിച്ച് ഭാര്യാപിതാവ് വീട്ടിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു. ഇതോടെ സ്ഥിതി രൂക്ഷമാകുകയും അച്ഛനും മകനും തമ്മിലും നവവധുവും അമ്മായിയമ്മയും തമ്മില്‍ വലിയ വഴക്കായി മാറുകയും കടുത്ത ഏറ്റുമുട്ടലിലേക്കും നയിക്കുകയായിരുന്നു. സംഘര്‍ഷം അക്രമമായി മാറാതെ ഒടുവില്‍ ഗ്രാമവാസികള്‍ ഇടപെടുകയായിരുന്നു. പിന്നീട് ഗ്രാമപഞ്ചായത്ത് വിളിച്ചു കൂടി ഇരുവരേയും ഗ്രാമത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചു. ദമ്പതികള്‍ ഇപ്പോള്‍ മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് പെണ്‍കുട്ടിയുടേത്.