മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ സെപ്റ്റംബറിൽ യുവാവ് മരിച്ച സംഭവം ഹൃദയാഘാതമല്ല, കൊലപാതകമാണെന്ന് വ്യക്തമായി. യുവതി കാമുകനുമായി ചേർന്ന് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതാണെന്നാണ് യുവതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കൊല്ലപ്പെട്ടയാളുടെ ഫോണിലെ ചാറ്റുകളാണ് അവിഹിത ബന്ധത്തിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിച്ചത്. മീററ്റിലെ ലോഹിയാ നഗറിലാണ് ഈ ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട താലിബും (30) ബ്യൂട്ടീഷ്യനായ ഇൽമയും (27) നാലു വർഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് വയസ്സുള്ള ഒരു Read More…
Tag: wife
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു, വിവരം മകനെ ഫോണില്‍ അറിയിച്ചു
കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പിനഗറിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാന്തിക്കാടൻ കുഞ്ഞമ്മയാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ (66) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28-ന് പുലർച്ചെ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടുതർക്കത്തിനിടെ കിടപ്പുമുറിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുഞ്ഞമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം അടുത്ത മുറിയിലേക്ക് വലിച്ചിടുകയുമായിരുന്നു. അതിനുശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച കുര്യാക്കോസ് വിവരം ഓസ്ട്രേലിയയിലുള്ള മകൻ ബേസിലിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകന്റെ Read More…
ഭർത്താവിന്റെ ഏഴ് വർഷത്തെ രഹസ്യബന്ധം പൊക്കി ഭാര്യ! 180 ഹോട്ടലുകൾ, 14 കോടിയുടെ ഇൻഷുറൻസ്, പുറത്തുവിട്ടത് തെളിവുകൾ സഹിതം
ഭർത്താവിന്‍റെ ഏഴ് വർഷം നീണ്ട രഹസ്യബന്ധം പുറത്തുകൊണ്ടുവന്ന ഭാര്യയുടെ വെളിപ്പെടുത്തലുകൾ ചൈനീസ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇൻഷുറൻസ് ഏജന്‍റായ യുവതിയുമായുള്ള ഭർത്താവിൻ്റെ ബന്ധത്തിൻ്റെ വിവരങ്ങളും വൻതുകയുടെ ഇൻഷുറൻസ് പോളിസികളും പല ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചതിന്‍റെ തെളിവുകളും പുറത്തുവിട്ടതോടെ സംഭവം നിയമപോരാട്ടത്തിലേക്ക് കടന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഗ്വാങ്‌സിയിലുള്ള ലിയുഴൗ സ്വദേശിനിയായ ഷെൻ എന്ന സ്ത്രീയാണ് തന്‍റെ ഭർത്താവ് ഗുവോയുടെ ഈ രഹസ്യബന്ധം തുറന്നുകാട്ടിയത്. 2017-ലാണ് ഭർത്താവ് ഗുവോയ്ക്ക് ഇൻഷുറൻസ് ഏജന്‍റായ ലിയുമായുള്ള Read More…
‘പ്രായമായില്ലേ, ഷര്‍ട്ടില്ലാതെ ഫോട്ടോ ഇടുന്നത് ഒന്ന് നിര്‍ത്താമോ?’ മാധവനോട് ഭാര്യ, ഞാനത്ര ഹോട്ട് ഒന്നുമല്ലല്ലോയെന്ന് മറുപടി
സമൂഹമാധ്യമങ്ങളിൽ ഷർട്ട്‌ലെസ് ചിത്രങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് ഭാര്യ തടഞ്ഞതായി നടൻ മാധവന്റെ വെളിപ്പെടുത്തൽ. ടെലിഗ്രാഫിന് മുൻപ് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ പരാമർശങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. പ്രായത്തിന് അനുയോജ്യമായി പെരുമാറണമെന്ന് ഭാര്യ സരിത ഉപദേശിച്ചതോടെയാണ് ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നത് അവസാനിപ്പിച്ചതെന്ന് താരം വ്യക്തമാക്കുന്നു. പ്രായത്തിന് ചേർന്ന രീതിയിൽ നടക്കാൻ ബുദ്ധിമുട്ടുണ്ടോ എന്നും ഷർട്ടില്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിർത്തിക്കൂടെ എന്നും ഭാര്യ ചോദിച്ചപ്പോൾ ആദ്യമൊന്നും അതിലെ കുഴപ്പം മനസ്സിലായിരുന്നില്ലെന്ന് മാധവൻ പറയുന്നു. എന്നാൽ എന്തിനായിരുന്നു താൻ Read More…
0വര്‍ഷം ഒപ്പം ജീവിച്ച ഭര്‍ത്താവ് പുതിയ പ്രണയ ബന്ധത്തിന് തടസ്സമായി; കാമുകനുമായി ചേര്‍ന്ന് കൊന്ന് വഴിയില്‍ തള്ളി
അന്നമയ്യ: ഇരുപത് വർഷക്കാലം ഒപ്പം ജീവിച്ച ഭർത്താവിനെ രണ്ടു വർഷത്തെ പ്രണയത്തിന് വേണ്ടി കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കേവലമൊരു റോഡപകടമാക്കി മാറ്റി നിർത്തുമായിരുന്ന സംഭവത്തിലാണ് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന യാഥാർഥ്യം പുറത്തുവന്നത്. മംഗിനേനി വെങ്കിട സുബ്രഹ്മണ്യം ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഉമാദേവി, കാമുകൻ ചരള സുബ്രഹ്മണ്യം എന്നിവരെ ഓഗസ്റ്റ് 11-നാണ് പോലീസ് അറസ്റ്റ് Read More…
അച്ഛൻ ഫാനിൽ തൂങ്ങിനിൽക്കുന്നത് മൊബൈലില്‍ പകർത്തി മകന്‍ , നിലവിളിച്ച് ഭാര്യ …; 36–കാരന്റെ മരണത്തില്‍ ദുരൂഹത
ഗുരുഗ്രാമിലെ സൂരത് നഗറിലെ വസതിയിൽ 36 വയസ്സുകാരനായ സഞ്ജീവ് യാദവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബഹുരാഷ്ട്ര കമ്പനിയിൽ അസോസിയേറ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന അമൃത്സർ സ്വദേശിയായ ഇയാൾ കുടുംബത്തോടൊപ്പമാണ് ഇവിടെ കഴിഞ്ഞിരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ടിരുന്ന ഭാര്യയുമായി സഞ്ജീവ് നിരന്തരം തർക്കത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വ്യാഴാഴ്ച മൃതദേഹം കണ്ടെത്തുന്ന സമയത്ത് ഭാര്യ മൻപ്രീത് കൗറും ഏഴു വയസ്സുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛൻ ഫാനിൽ തൂങ്ങുന്നത് Read More…
ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി പാമ്പിനെ വിട്ടു കടിപ്പിച്ചു കൊന്നു; ഭാര്യയും കാമുകനും അറസ്‌റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്ലേ സ്‌കൂള്‍ നടത്തിപ്പുകാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും അവരുടെ കാമുകനും പോലീസിന്റെ പിടിയിലായി. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഇതൊരു സാധാരണ മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ നടത്തിയ തന്ത്രമാണ് ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുമാണ് ഇരുവരും ചേര്‍ന്ന് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹസ്തിനപുരില്‍ ‘കൃഷ്ണ പ്ലേ സ്‌കൂള്‍’ നടത്തിയിരുന്ന അതുല്‍ പന്‍വാറിനെയാണ് ഭാര്യ ദാമിനിയും Read More…
സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റു; അശ്രദ്ധമായി വണ്ടിയോടിച്ച ഭർത്താവിനെതിരെ ഭാര്യ കോടതിയിലേക്ക്!
കിഴക്കമ്പലം: ഭർത്താവ് ഓടിച്ച സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് യുവതി കോടതിയെ സമീപിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബയുടെ (47) പരാതിയിലാണ് ഭർത്താവ് യൂസഫിനെതിരെ കുന്നത്തുനാട് പോലീസ് ക്രിമിനൽ കേസെടുത്തത്. കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പോലീസ് ഈ നടപടിയ സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. യൂസഫ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് സൈനബ യാത്ര ചെയ്യുകയായിരുന്നു. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എ.ടി.എം കൗണ്ടറിന് Read More…
3 വർഷം ഒപ്പം താമസിച്ചിട്ടും ശാരീരികബന്ധത്തിന് സമ്മതിച്ചില്ല… ‘ഭാര്യ’ പുരുഷൻ, കല്ലിനിടിച്ചു കൊന്ന് 20കാരന്‍!
ഗുജറാത്തിലെ രാജ്‌കോട്ടിൽ സ്ത്രീവേഷം ധരിച്ച് പ്രണയം നടിച്ച് വഞ്ചിച്ച യുവാവിനെ കാമുകൻ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ പിയൂഷ് കുമാർ ഖാർവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് ചന്ദൻ കുമാർ എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 25-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. റെയിൽവേ മതിലിന് സമീപം സ്ത്രീവേഷം ധരിച്ച നിലയിൽ ജീർണ്ണിച്ച ഒരു മൃതദേഹം Read More…









