Oddly News

20തവണ വിളിച്ചിട്ടും ഭാര്യ ഫോണെടുത്തില്ല, ഹോട്ടലിൽ വെച്ച് മറ്റൊരാൾക്കൊപ്പം പിടികൂടി ഭർത്താവ്, ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് യുവതി

ന്യൂഡൽഹി: തന്റെ ഭാര്യയെ മറ്റൊരാൾക്കൊപ്പം ഹോട്ടൽ മുറിയിൽ വെച്ച് പിടികൂടിയെന്ന അമൃത്സർ സ്വദേശിയായ യുവാവിന്റെ ആരോപണം വലിയ ചർച്ചയാകുന്നു. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഭർത്താവ് ആരോപിക്കുന്നു. 2010 ഏപ്രിൽ 25-നായിരുന്നു രവി ഗുലാത്തിയും ഹിമാനിയും തമ്മിലുള്ള വിവാഹം. 2018-ലും സമാനമായ രീതിയിൽ ഭാര്യയെ മറ്റൊരു പുരുഷനൊപ്പം ഹോട്ടലിൽ വെച്ച് പിടികൂടിയിരുന്നതായി രവി പറഞ്ഞു. അന്ന് ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും, അവർ മകളോട് സംസാരിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. Read More…

Featured Oddly News

66 വയസ്സുകാരന് 33.9 കോടി ലോട്ടറിയടിച്ചു ! ഭാര്യയിൽ നിന്ന് രഹസ്യമാക്കിവച്ചു; പിന്നീട് സംഭവിച്ചത്…

ലോട്ടറിയടിക്കുന്നത് പലപ്പോഴും ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിനാണ് തുല്യമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ജപ്പാനിലെ 66 വയസ്സുകാരനായ ഒരാൾക്ക് പെട്ടെന്നുണ്ടായ ഈ ധനം കാരണം അപ്രതീക്ഷിത വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. ഇദ്ദേഹം ലോട്ടറിയിൽ 600 ദശലക്ഷം യെൻ (33.9 കോടി) നേടിയെങ്കിലും അത് ഭാര്യയിൽ നിന്ന് രഹസ്യമാക്കി വെക്കാൻ തീരുമാനിച്ചു. പകരം, ആ പണം അദ്ദേഹം ആഢംബര കാര്യങ്ങൾക്കായി ചെലവഴിച്ചു. വിലകൂടിയ കാറുകൾ വാങ്ങുക, ഹൈ-എൻഡ് റിസോർട്ടുകൾ ബുക്ക് ചെയ്യുക, ജപ്പാനിലുടനീളം യാത്ര ചെയ്യുക തുടങ്ങിയവയായിരുന്നു പ്രധാന ചെലവുകൾ. ജാപ്പനീസ് മാധ്യമമായ Read More…

Featured Lifestyle

‘ഭർത്താവിന് സൗന്ദര്യമില്ല, പക്ഷേ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടത്ര പണം അദ്ദേഹത്തിന്റെ പഴ്സിലുണ്ട്!’ യുവതിയുടെ തുറന്നുപറച്ചില്‍

ഭർത്താവിന് സൗന്ദര്യം വേണ്ട, പകരം കാശുണ്ടായാല്‍ മതി എന്ന് വ്യംഗമായി പറഞ്ഞൊരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വോക്സ് പോപ് രീതിയിലുള്ള അഭിമുഖത്തിലാണ് യുവതിയുടെ ഉള്ളിലുള്ളത് പുറത്തു വന്നത്. ‘കാഴ്ചയിൽ ഞാനും ഭർത്താവും തമ്മിൽ ചേർച്ചയില്ലെങ്കിലും അദ്ദേഹത്തിന്റെ പഴ്സ് സുന്ദരമാണ്. എന്നെ സന്തോഷിപ്പിക്കാനുള്ള വക അദ്ദേഹത്തിന്റെ പഴ്സിലുണ്ട്’ എന്നാണ് യുവതി പറഞ്ഞത്. ബന്ധം തിരഞ്ഞെടുക്കുമ്പോൾ രൂപഭംഗിക്കാണോ പണത്തിനാണോ പ്രാധാന്യം കൊടുക്കുക എന്ന ചോദ്യത്തിനാണ് യുവതി മറുപടി നൽകിയത്. തനിക്ക് ലുക്കിലൊന്നും വിശ്വാസമില്ലെന്നും കാഴ്ചയിൽ ഭർത്താവിനേക്കാൾ നല്ലത് Read More…

Celebrity

ആരാണ് ന്യൂയോർക്കിലെ ആദ്യ മുസ്‍ലിം മേയര്‍ മംദാനിയുടെ സ്റ്റൈലിഷ് ഭാര്യ രാമ ദുവാജി?

ആരാണ് ന്യൂയോർക്കിന്റെ അടുത്ത പ്രഥമ വനിതയായ തെരഞ്ഞെടുക്കപ്പെട്ട രാമ ദുവാജി ? അവര്‍ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്. രാമയുടെ ഇൻസ്റ്റാഗ്രാം പേജ് അതിന് തെളിവാണ്. തൊഴിൽപരമായി ഒരു കലാകാരിയായ അവർ, തന്റെ കലാരൂപത്തിൽ ആക്ടിവിസം ഉൾപ്പെടുത്തുന്നതിൽ പ്രശസ്തയായ ഒരു ഇല്ലസ്ട്രേറ്ററും ആനിമേറ്ററുമാണ്. സോഹ്‌റാൻ മംദാനിയുടെ സ്റ്റൈലിഷ് ഭാര്യ ന്യൂയോർക്കിന്റെ പുതിയ ഫാഷൻ എന്ന നിലയില്‍ ചർച്ചാവിഷയമായിരിക്കുകയാണ്. ഈ 28-കാരിക്ക് സ്റ്റേറ്റ്‌മെന്റ് നെക്പീസുകളോടും, മോതിരങ്ങളോടും പ്രത്യേക താൽപ്പര്യമുണ്ട്. കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം ലെയറുകളുള്ള ചെയിനുകളും, വലിയ ഹൂപ് കമ്മലുകളും അണിഞ്ഞാണ് Read More…

Oddly News

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കാമുകിക്കൊപ്പം ക്വാട്ടേഴ്സില്‍; പൂട്ടിയിട്ട് ഭാര്യ; റൂഫിന് മുകളില്‍ നിന്നും ചാടി പരുക്ക് – വീഡിയോ

കാമുകിക്കൊപ്പം കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ പൂട്ടിയിട്ട് ഭാര്യ. ജാര്‍ഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാമുകിക്കൊപ്പം പിടികൂടിയത്. ഭാര്യ ശ്യാമ റാണി നേരിട്ട് ക്വാട്ടേഴ്സിലെത്തുകയും ഇരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു.  സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി . ഡോ. ശ്യാമ റാണി ഭർത്താവിനെയും അദ്ദേഹത്തിന്റെ കാമുകിയായി പറയപ്പെടുന്ന സ്ത്രീയെയും വീടിനുള്ളിൽ പൂട്ടിയിട്ടു, സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ, ഉദ്യോഗസ്ഥൻ വീടിനുള്ളിൽ നിന്ന് പുറത്തുവിടണമെന്ന് Read More…

Crime

ലൈംഗികബന്ധത്തിന്‌ വിസമ്മതിച്ച ഭാര്യയെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ തള്ളിയിട്ട്‌ ഭര്‍ത്താവ്‌, യുവതിയുടെ നില ഗുരുതരം

ലഖ്‌നൗ: ശാരീരികബന്ധത്തിന്‌ വിസമ്മതിച്ചതിന്‌ ഭാര്യയെ ഭര്‍ത്താവ്‌ രണ്ടുനില കെട്ടിടത്തില്‍നിന്ന്‌ താഴേക്ക്‌ തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിനിയായ 26 കാരിയെയാണ്‌ ഭര്‍ത്താവ്‌ മുകേഷ്‌ ആഹിര്‍വാര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന്‌ തള്ളിയിട്ടത്‌. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഝാന്‍സി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്‌ ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ്‌ യുവതി പോലീസിന്‌ നല്‍കിയ മൊഴി. 2022-ലാണ്‌ ദമ്പതികള്‍ വിവാഹിതരായത്‌. ഒരുവര്‍ഷത്തോളം കാര്യങ്ങള്‍ നല്ലരീതിയിലായിരുന്നു. എന്നാല്‍, അതിനുശേഷം ഭര്‍ത്താവ്‌ ഇടയ്‌ക്കിടെ വീട്ടില്‍നിന്ന്‌ മാറിനില്‍ക്കുന്നത്‌ പതിവായി. ഇങ്ങനെ മാറിനിന്ന്‌ വീണ്ടും തിരിച്ചെത്തുമ്പോള്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി Read More…

Crime

ഭാര്യ കാമുകനൊപ്പം പോയി, ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും വന്നു; പൊലീസിന്റെ മുന്നില്‍വച്ച് അടിച്ചു താഴെയിട്ടു, സംഭവം അടൂരില്‍

അടൂരില്‍ പൊലീസിന്റെ സംരക്ഷണത്തിൽ കോടതിയിലേയ്ക്ക് കൊണ്ടുപോയ യുവതിയുടെ നേരേ ഭർത്താവിന്റെ ആക്രമണം. അടൂർ ഡിവൈഎസ്പി ഓഫീസിനു മുന്നിൽവെച്ചാണ് ആക്രമണം ഉണ്ടായത്. അടിയേറ്റു നിലത്തു വീണ സ്ത്രീയുടെ തല പൊട്ടി. അടൂർ മൂന്നാളം സ്വദേശിനിയായ വൃന്ദ വിജയനാണ് പരുക്കേറ്റത്. കാണാതായ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയാണ് 24-കാരിയെ ഭർത്താവ് റോജന്‍ അടിച്ചു താഴെയിട്ടത്. വൃന്ദയെ കാണാനില്ലെന്ന് ഭര്‍ത്താവായ റോജന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാമുകന്‍ അനുരാഗിന്റെ കൂടെ പോയെന്നായിരുന്നു പരാതി. അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി Read More…

Crime

അവിഹിതബന്ധമെന്ന്; രണ്ട് കുട്ടികളുടെ അമ്മയായ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് ഭർത്താവ്

പൊള്ളാച്ചി: തമിഴ്നാട് പൊള്ളാച്ചിയിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന് ഭർത്താവ്. നിരവധി ആളുകൾ നോക്കിനിൽക്കേയാണ് തന്റെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ യുവാവ് കുത്തിക്കൊന്നത്. യുവതിയ്ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊലയ്ക്ക് ശേഷം മൃതദേഹത്തിന് സമീപം കുത്തിയിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 9 വർഷം മുൻപ് വിവാഹിതരായ ദമ്പതികളുടെ കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ അവസാനിച്ചത്. 27 വയസ് പ്രായമുള്ള സി ഭാരതി എന്ന യുവാവാണ് ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊന്നത്. Read More…

Crime

അവിഹിതം ചോദ്യംചെയ്‌ത രണ്ടാം ഭാര്യയെ കൊന്ന്‌ കൊക്കയിലെറിഞ്ഞ് ഭര്‍ത്താവ്‌, പിടിയിലാകു​മ്പോള്‍ ഒപ്പം ഇറാനിയന്‍ യുവതിയും

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ്‌ രണ്ടാംഭാര്യയെ കൊന്നു കൊക്കയില്‍ തള്ളുകയായിരുന്നു. കോട്ടയം കുറവിലങ്ങാട്‌ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജി(50)ന്റെ മൃതദേഹം ഇടുക്കി ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപത്തെ മ്പോള്‍കണ്ടെടുത്തത്‌. കേസില്‍ ഭര്‍ത്താവ്‌ കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്‌(59) അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയും കസ്‌റ്റഡിയിലാണെന്നു സൂചനയുണ്ട്‌. സാമും ജെസിയും മൂന്നു മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കു സമീപമുള്ള ഇരുനില വീടിന്റെ മുകളിലും താഴെയുമായി പരസ്‌പരം Read More…