Crime

കുഞ്ഞിനെ ചൊല്ലിയുള്ള തർക്കം; മരുമകളെ തള്ളിയിട്ട് കൊലപ്പെടുത്തി ഭർതൃപിതാവ്

മഹാരാഷ്ട്രയിൽ കുടുംബ വഴക്കിനിടെ 28-കാരിയായ മരുമകൾ പ്രാച്ചി കൽപേഷിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ 60-കാരനായ ഭർത്താവിന്റെ പിതാവ് ഗണപത് സഖാറാം പാട്ടീൽ അറസ്റ്റിലായി.

ഭർതൃവീട്ടിലെ തർക്കങ്ങൾ കാരണം പ്രാച്ചിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ എത്തിയതായിരുന്നു. ഈ സമയത്ത് പ്രാച്ചിയുടെ എട്ടു മാസം പ്രായമുള്ള കുട്ടി ഗണപതിന്റെ കൈയിലായിരുന്നു. കുഞ്ഞിനെ വാങ്ങാൻ പ്രാച്ചി ശ്രമിച്ചതോടെ ഇരുവർക്കുമിടയിൽ വലിയ തർക്കമുണ്ടായി.

തർക്കത്തിനിടെ കോപാകുലനായ ഗണപത് പ്രാച്ചിയെ ബലമായി പിടിച്ചു തള്ളുകയായിരുന്നു. നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രാച്ചി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗണപത് മുൻപും മരുമകളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. പ്രാച്ചിയുടെ സഹോദരൻ നൽകിയ പരാതിയിൽ ബോലിഞ്ചി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *