Crime

6 വയസുകാരിയെ കാറിനുള്ളില്‍വച്ച് കൊന്നു; അതേ കാറില്‍വച്ച് കാമുകനൊപ്പം അമ്മയുടെ പിറന്നാളാഘോഷം

കർണാടകയിലെ കാടുകോടിയിൽ കാറിനുള്ളിൽ വച്ച് ആറുവയസ്സുകാരിയായ വെണ്ണല മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് വയറ്റിൽ കൈമുട്ടുകൊണ്ട് കുത്തിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിടിയിലായ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മയ്ക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിരിക്കുകയാണ്. തനിക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ എഴുന്നേറ്റപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് അമ്മയും അഭിഭാഷകയുമായ പ്രിയങ്ക ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്നും, Read More…

Crime

നാലു മക്കളെ മയക്കുമരുന്ന് നൽകി ചുറ്റികകൊണ്ട് അടിച്ചുകൊന്ന മാതാവ് ഓടയിൽ മരിച്ച നിലയിൽ- ദുരൂഹത

ഉത്തർപ്രദേശിലെ അക്ബർപൂരിൽ സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വീടിനടുത്തുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ ഈ പുതിയ വിവരം പുറത്തുവരുന്നത്. കോട്‌വാലി നഗർ പോലീസ് പരിധിയിലെ മുറാദാബാദ് പ്രദേശത്താണ് ശനിയാഴ്ച ഉച്ചയോടെ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയം ഒളിവിലായിരുന്ന മാതാവ് ഘാസിയ ഖാത്തൂണിനായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന്, കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ Read More…