മഹാരാഷ്ട്രയിൽ കുടുംബ വഴക്കിനിടെ 28-കാരിയായ മരുമകൾ പ്രാച്ചി കൽപേഷിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ 60-കാരനായ ഭർത്താവിന്റെ പിതാവ് ഗണപത് സഖാറാം പാട്ടീൽ അറസ്റ്റിലായി. ഭർതൃവീട്ടിലെ തർക്കങ്ങൾ കാരണം പ്രാച്ചിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരൻ എത്തിയതായിരുന്നു. ഈ സമയത്ത് പ്രാച്ചിയുടെ എട്ടു മാസം പ്രായമുള്ള കുട്ടി ഗണപതിന്റെ കൈയിലായിരുന്നു. കുഞ്ഞിനെ വാങ്ങാൻ പ്രാച്ചി ശ്രമിച്ചതോടെ ഇരുവർക്കുമിടയിൽ വലിയ തർക്കമുണ്ടായി. തർക്കത്തിനിടെ കോപാകുലനായ ഗണപത് പ്രാച്ചിയെ ബലമായി പിടിച്ചു തള്ളുകയായിരുന്നു. നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രാച്ചി സംഭവസ്ഥലത്തുവെച്ചുതന്നെ Read More…
Tag: Maharashtra
ബുള്ളറ്റ് പ്രൂഫ് ധരിച്ചെത്തി; ജുവലറി തോക്കിൻമുനയിൽ കൊള്ളയടിച്ചു, ആകാശത്തേക്ക് വെടിയുതിർത്ത് സ്വര്‍ണം കൊണ്ടുപോയത് ചാക്കില്‍! വീഡിയോ
പട്ടാപ്പകല്‍ തോക്കുകളുമായി എത്തിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റണിഞ്ഞ മൂന്ന് മുഖംമൂടി ധാരികൾ ജുവലറിയിൽ കയറി ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്കിൻമുനയിൽ നിർത്തി സ്വർണാഭരണങ്ങളും പണവും കവർന്നു. രക്ഷപ്പെടുന്നതിനിടെ ഇവർ നിരവധി തവണ വെടിയുതിർക്കുകയും തുടർന്ന് ചാക്കില്‍ മോഷ്ടിച്ച സ്വര്‍ണ്ണവും പണവുമായി മോട്ടോർ സൈക്കിളിൽ കടന്നുകളയുകയുമായിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. തിരക്കേറിയ വാഹന ഗതാഗതമുള്ള ഡഹാണു നഗരത്തിലെ ഇറാനി റോഡിലുള്ള ലക്ഷ്മി ജുവലേഴ്സിൽ തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മൂന്ന് അപരിചിതർ ഒരു മോട്ടോർ സൈക്കിളിൽ ജുവലറിക്ക് Read More…
നിവൃത്തികെട്ടാൽ എന്താ ചെയ്യുക? ദാഹിച്ചു വലഞ്ഞ് കുരങ്ങൻ ബസ് തടഞ്ഞു! രക്ഷകരായി യാത്രാക്കാർ, വീഡിയോ വൈറൽ
കടുത്ത വേനൽച്ചൂട് വന്യജീവികളെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഹൃദയഭേദകമായ ഒരു സംഭവം പുറത്തുവന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ പൂസദിനടുത്തുള്ള ഖണ്ഡാല ഘാട്ടിൽ, ദാഹിച്ചു വലഞ്ഞ ഒരു കുരങ്ങൻ വെള്ളത്തിനായി ഓടിക്കൊണ്ടിരുന്ന ഒരു സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് തടഞ്ഞു! ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ, വാഷിമിൽ നിന്ന് പൂസദിലേക്ക് പോവുകയായിരുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (MSRTC) ബസ് വനമേഖലയായ ഖണ്ഡാല ഘാട്ടിൽ എത്തിയപ്പോഴായിരുന്നു ഈ സംഭവം. ഒരു കുരങ്ങൻ പെട്ടെന്ന് റോഡിലേക്ക് ഓടിവന്ന് Read More…
മതംമാറാൻ സമ്മർദ്ദം, ലൈംഗിക അതിക്രമം; നാസിക് ടിസിഎസ്സിലെ ക്രൂരമായ ലൈംഗികപീഡനകഥ പറഞ്ഞ് യുവതി
ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നാസിക് ശാഖയിൽ നടന്ന പീഡനക്കേസിലെ ഇരയായ യുവതി, താൻ നേരിട്ട ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തി. തന്റെ മൂന്ന് സഹപ്രവർത്തകർ ചേർന്ന് തന്നെ ലക്ഷ്യം വെക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി യുവതി ആരോപിക്കുന്നു. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, കേസിലെ പ്രധാന പ്രതിയായ ഡാനിഷ് ഷെയ്ഖിനെ 2022 ജനുവരിയിലാണ് യുവതി പരിചയപ്പെടുന്നത്. ഇരുവരും ഒരേ കോളേജിലാണ് പഠിച്ചിരുന്നത്. താൻ ജോലി ചെയ്യുന്ന ടിസിഎസിന്റെ നാസിക് ശാഖയിൽ Read More…
‘എസ്‌ഐ നാലു തവണ ബലാത്സംഗം ചെയ്തു’; കൈവെള്ളയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ഡോക്ടര്‍ തൂങ്ങിമരിച്ചു
അഞ്ചുമാസത്തിനിടെ നാലുവട്ടം പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന് ആത്മഹത്യാക്കുറിപ്പിലെഴുതി വച്ച് ഡോക്ടര്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. കൈവെള്ളയില്‍ കുറിപ്പെഴുതിയ ശേഷം ജില്ലാ ആശുപത്രിയിലാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. എസ്ഐ ഗോപാൽ ബഡ്‌നെ തന്നെ മാനസീകവും ശാരീരികവുമായി ആക്രമിച്ചുവെന്നും, പൊലീസുകാരന്റെ നിരന്തരമായ ഉപദ്രവം കാരണമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പില്‍ അവര്‍ പറയുന്നു. ‘എസ്ഐ ഗോപാൽ ബഡ്‌നെയാണ് എന്റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാൾ എന്നെ Read More…
100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു ; കൗതുകത്തോടെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ല
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഏകദേശം 100 അടി നീളമുള്ള ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് അര്‍ണാല ബീച്ചില്‍ ചത്ത സസ്തനിയെ കാണുകയും ലോക്കല്‍ പോലീസില്‍ അറിയിക്കുകയും ചെയ്തു. ഫിഷറീസ്, റവന്യൂ വകുപ്പ് അധികൃതരെയും വിവരമറിയിച്ചു. തിമിംഗലം ഒരു കപ്പലിലോ വലിയ ബോട്ടിലോ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്നും ഇത് മരണത്തിലേക്ക് നയിക്കുകയും തീരത്തേക്ക് ഒഴുകുകയും ചെയ്തതായി അര്‍ണാല സാഗ്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് വാര്‍ത്ത പ്രചരിച്ചതോടെ ഭീമാകാരമായ കടല്‍ ജീവിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ബീച്ചില്‍ Read More…
റെയില്‍വേ സ്‌റ്റേഷനില്‍ ചവറ്റുകൊട്ടയില്‍ തള്ളിയ പെണ്‍കുഞ്ഞ് ; കാഴ്ച വൈകല്യമുള്ള മാല സെക്രട്ടേറിയേറ്റിലേക്ക്
സ്ഥിരോത്സാഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും കോടിക്കണക്കിന് കഥകളുടെ ഇടയില്‍ ഒന്നാണെങ്കിലും 25 കാരിയായ മാലാ പപാല്‍ക്കറിന്റേത് കണ്ണുനിറയും നെഞ്ചില്‍ വിങ്ങലുണ്ടാക്കുകയും ചെയ്യുന്നു. നവജാത ശിശുവായിരിക്കെ റെയില്‍വേ സ്റ്റേഷനില്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട കാഴ്ച വൈകല്യമുള്ള 25 കാരിയായ മാലാ പപാല്‍ക്കര്‍ മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിഎസ്സി) പരീക്ഷ പാസായി മുംബൈയിലെ മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ ക്ലാസ് ത്രീ ജീവനക്കാരിയായി കരിയര്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. 25 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ജല്‍ഗാവ് റെയില്‍വേ സ്റ്റേഷനിലെ ചവറ്റുകുട്ടയില്‍ കണ്ടെത്തിയതോടെയാണ് പപാല്‍ക്കറിന്റെ കഥ ആരംഭിക്കുന്നത്. മാതാപിതാക്കളെ Read More…
70 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ സ്‌കൂള്‍ ; സ്‌കൂളിനെ ഞെട്ടിച്ച് അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ
സ്‌കൂളിലെ അദ്ധ്യാപകരുടെ അശ്‌ളീല വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അമ്പരപ്പില്‍. മഹാരാഷ്ട്രയിലെ ബീഡിലെ ഒരു സ്വകാര്യ സ്‌കൂളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ മാതാപിതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സ്‌കൂളിനെതിരേ ഉയരുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. രണ്ട് അദ്ധ്യാപകരും ഇതേ സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ്. എക്‌സാമിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സ്‌കൂള്‍ ക്യാംപസിന്റെ പലയിടങ്ങളിലുമായി ഇവര്‍ ഏര്‍പ്പെട്ട കാര്യങ്ങളുടെ ഷോട്ടുകളാണ് വീഡിയോയായി പുറത്തു വന്നിരിക്കുന്നത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി സ്‌കൂള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. Read More…








