Featured Lifestyle

സ്പൂണും ഫോർക്കും വേണ്ട, കൈകൊണ്ട് ഭക്ഷണം കഴിച്ചാൽ ഗുണങ്ങൾ ഏറെ, പ്രമേഹത്തെ അകറ്റാം

ഭാരതീയ സംസ്കാരത്തിൽ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വളരെ സാധാരണമായ ഒന്നാണ്. എന്നാൽ ഇതിനുപിന്നിലെ ശാസ്ത്രീയ വശങ്ങൾ ദഹനത്തെയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെകുറിച്ചും ശരീരത്തിന് ഗുണകരമായ ഫലങ്ങളാണ് നൽകുന്നത്. കൈകൾ കൊണ്ട് ഭക്ഷണം സ്പർശിക്കുമ്പോൾ വിരൽത്തുമ്പിലെ നാഡീവ്യൂഹങ്ങൾ ഉത്തേജിപ്പിക്കപ്പെടുകയും ഇത് തലച്ചോറിലേക്ക് കൃത്യമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നു. ഭക്ഷണം ചവച്ചരക്കുന്നതിന് മുൻപ് തന്നെ ദഹന ഹോർമോണുകൾ പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. സ്പൂണും ഫോർക്കും ഉപയോഗിക്കുന്നതിനേക്കാൾ സാവധാനത്തിൽ ഭക്ഷണം കഴിക്കാൻ കൈകൾ സഹായിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയാനാകും.

കൈകൾ ഉപയോഗിച്ച് കഴിക്കുന്നത് വഴി ഭക്ഷണത്തിന്റെ ഘടനയും ചൂടും നേരിട്ട് മനസ്സിലാക്കാൻ സാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സംതൃപ്തി നൽകാനും സഹായിക്കുന്നു. ഇതോടൊപ്പം തറയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് പോലുള്ള പരമ്പരാഗത രീതികൾ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർക്കും, പ്രീ-ഡയബറ്റിക് അവസ്ഥയിലുള്ളവർക്കും, തിരക്കുപിടിച്ച ജീവിതശൈലിയുള്ളവർക്കും ഈ രീതി ഏറെ ഗുണകരമാണ്. എന്നാൽ സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതുകൊണ്ടോ, കൈകൾ വൃത്തിയായി കഴുകാതിരിക്കുന്നതുകൊണ്ടോ ഈ നേട്ടം ലഭിക്കില്ല. മികച്ച ദഹനത്തിനും പ്രമേഹ നിയന്ത്രണത്തിനും കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒരു നല്ല ശീലമാണ്.

ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് വിദഗ്ദ്ധ ചികിത്സയ്ക്കോ ഡോക്ടറുടെ ഉപദേശത്തിനോ പകരമല്ല. കൃത്യമായ നിർദ്ദേശങ്ങൾക്കായി എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെ സമീപിക്കുക.