Featured Lifestyle

മഹാകുംഭിലെ വൈറൽ ഐഐടിബാബയെ തോൽപ്പിച്ച സുന്ദരി; അഭയ് സിംഗിന് മംഗല്യം, ആരാണ് മണവാട്ടി?

ന്യൂഡല്‍ഹി: പ്രയാഗ്‌രാജിലെ മഹാകുംഭമേളയില്‍ ശ്രദ്ധ നേടിയ ശേഷം ‘ഐഐടിയന്‍ ബാബ’ എന്നറിയപ്പെടുന്ന അഭയ്‌ സിങ്‌ വിവാഹിതനായി. കര്‍ണാടക സ്വദേശി പ്രതീകയാണു വധു. വിവാഹശേഷം ജന്മനാടായ ഹരിയാനയിലെ ജജ്‌ജാറിലെത്തിയ അഭയ്‌ സിങ്ങിനെയും ഭാര്യയെയും കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി.

സന്ദര്‍ശന വേളയില്‍, അഭയ്‌ കോടതി സമുച്ചയത്തിലെ അഭിഭാഷകനായ പിതാവിന്റെ ചേംബറിലുമെത്തി. പിതാവ്‌ ഈസമയംസ്‌ഥലത്തില്ലായിരുന്നു. എന്നാല്‍, ഐഐടിയന്‍ ബാബ എത്തിയവിവരമറിഞ്ഞ്‌ സെല്‍ഫയെടുക്കാനും ഓര്‍മകള്‍ പങ്കുവയ്‌ക്കാനുമായി ആളുകള്‍ ഓടിയെത്തി. മാതാപിതാക്കളെ കാണുന്നതിനെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, തീര്‍ച്ചയായും അവരെ കാണുമെന്നായിരുന്നു മറുപടി. എന്നാല്‍ ഒരു വലിയ ലക്ഷ്യം നിറവേറ്റുന്നതിന്‌ ചിലപ്പോള്‍ ഒരാള്‍ കുടുംബത്തില്‍നിന്ന്‌ അകലം പാലിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറിവും ആത്മീയ പരിശീലനവും സംയോജിപ്പിക്കുന്നതിനായി ‘ശ്രീ സര്‍വകലാശാല’ സ്‌ഥാപിക്കുകയാണു തന്റെ ഭാവി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള ‘സാധന’കളും ഇവിടെ പഠിപ്പിക്കും. . ഭർത്താവിന്റെ ഈ വലിയ ലക്ഷ്യത്തിന് പൂർണ്ണ പിന്തുണയുമായി വധുവും കൂടെയുണ്ട്.

കർണാടക സ്വദേശിയും എൻജിനീയറുമായ പ്രതികയാണ് അഭയ് സിംഗിന്റെ വധു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 15-ന് ഹിമാചൽ പ്രദേശിലെ അഘഞ്ചൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഫെബ്രുവരി 19-ന് നിയമപരമായ വിവാഹവും നടന്നു.

ഐ.ഐ.ടി. ബോംബെയിലെ പൂര്‍വവിദ്യാര്‍ഥിയും എയ്‌റോ സ്‌പേസ്‌ എന്‍ജിനിയറുമായ അഭയ്‌, കാനഡയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ്‌ ആത്മീയപാതയിലേക്കു തിരിഞ്ഞത്‌. നിലവില്‍, ഹിമാചല്‍ പ്രദേശിലാണു താമസിക്കുന്നത്‌.