Oddly News

ഉച്ചത്തിലുള്ള ഡിജെ സംഗീതം ? രഥയാത്രയ്ക്കിടെ ആനകൾ ഇടഞ്ഞു- വീഡിയോ

ഗുജറാത്തിലെ അഹമ്മദാബാദിൽ 148-മത് ജഗന്നാഥ രഥയാത്രയ്ക്കിടെ ആനകൾ ഇടഞ്ഞു. ഘോഷയാത്രയുടെ ഭാഗമായിരുന്ന മൂന്ന് ആനകൾ പെട്ടെന്ന് ഇടഞ്ഞത് ഭക്തരിലും ക്ഷേ​‍ത്രമധികൃതരിലും സ്റ്റാളുടമകളിലും പരിഭ്രാന്തി പരത്തുി.

ഇടഞ്ഞ ആനകളെ കണ്ടതോടെ ആളുകൾ ഓടി രക്ഷപ്പെടാൻ തുടങ്ങി. ഈസമയം അഗ്നിശമന സേനയും ഡോക്ടർമാരും പോലീസും സ്ഥലത്തുണ്ടായിരുന്നു. ആനയെ പിന്നീട് മയക്കുവെടി വെച്ച് തളച്ചു. പെട്ടെന്ന് തന്നെ മറ്റ് ആനകളെ മാറ്റിത്തുടങ്ങിയതോടെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാകുകയും ചെയ്തു . ഉത്സവത്തിനായി അലങ്കരിച്ച ആനകൾ റോഡിലൂടെ ഓടുന്ന നിരവധി വീഡിയോകളാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.

വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ആയിരക്കണക്കിന് ഭക്തര്‍ ഈ വഴികളില്‍ പലസ്ഥലത്തായി ഇടംപിടിച്ചിരുന്നു. ഇങ്ങനെ കൂട്ടംകൂടി നിന്നവര്‍ക്കിടയിലേക്ക് ആണ് ആന ഓടിയത്. ആന ഇടഞ്ഞത് കണ്ട ആളുകള്‍ പല വഴികളിലൂടെ ചിതറി ഓടി. ഇതിനിടെ പാപ്പാന്റെ നിയന്ത്രണം വിട്ട ഒരാന ആളുകള്‍ക്കിടയിലൂടെ മറ്റ് വഴിയിലേക്ക് ഓടുകയായിരുന്നു. ഇതിന്റെ പിറകെ മറ്റ് ആനകളും ഓടി.

ആനയെ ശാന്തനാക്കിയതിന് തൊട്ടുപിന്നാലെ ഘോഷയാത്ര പുനരാരംഭിച്ചതായിയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇടഞ്ഞ ആനയെ ജനക്കൂട്ടത്തിൽ നിന്ന് അകറ്റാൻ പെൺ ആനകളെ ഉപയോഗിക്കുകയും ചെയ്യ്തു . സംഭവത്തെത്തുടർന്ന് ആർക്കും പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

148-ാമത്തെ രഥയാത്രയാണ് ഈ വര്‍ഷം നടക്കുന്നത്. രഥയാത്ര മഹോത്സവത്തിന്റെ ഭാഗമായി 400 വര്‍ഷം പഴക്കമുള്ള അലങ്കരിച്ച മൂന്ന് രഥങ്ങള്‍ എഴുന്നള്ളിക്കുന്നതാണ് ചടങ്ങ്. ജമല്‍പുറിലെ ക്ഷേത്രത്തിൽ നിന്ന് കാലത്ത് ആരംഭിക്കുന്ന യാത്ര 16 കിലോമീറ്റര്‍ സഞ്ചരിച്ച് രാത്രി എട്ട് മണിക്കാണ് തിരിച്ചെത്തുക. 14 -15 ലക്ഷം ആളുകൾ ഈ ആഘോഷചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെന്നാണ് കണക്ക്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കുടുംബവും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. രഥയാത്രയുമായി ബന്ധപ്പെട്ട് വഴികള്‍ സ്വര്‍ണച്ചൂൽ കൊണ്ട് വഴി വൃത്തിയാക്കുന്ന ‘പഹിന്ദ് വിധി എന്ന ചടങ്ങ് നിര്‍വഹിച്ചത് ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ ആണ്.

ഉച്ചത്തിലുള്ള ഡിജെ സംഗീതം, വിസിലുകൾ, ആഘോഷ ശബ്ദങ്ങൾ എന്നിവയാണ് ആനയെ ഞെട്ടിച്ചതും പരിഭ്രാന്തിയിലാഴ്ത്തിയതും എന്ന് കരുതപ്പെടുന്നു. ബഹളം സമീപത്തുള്ള മറ്റ് രണ്ട് ആനകളെ പെട്ടെന്ന് സ്വാധീനിച്ചെങ്കിലും, പാപ്പാൻമാരും വനംവകുപ്പ് സംഘങ്ങളും ചേർന്ന് സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രിച്ചു.