ഗുജറാത്തിലെ അഹമ്മദാബാദിൽ 148-മത് ജഗന്നാഥ രഥയാത്രയ്ക്കിടെ ആനകൾ ഇടഞ്ഞു. ഘോഷയാത്രയുടെ ഭാഗമായിരുന്ന മൂന്ന് ആനകൾ പെട്ടെന്ന് ഇടഞ്ഞത് ഭക്തരിലും ക്ഷേത്രമധികൃതരിലും സ്റ്റാളുടമകളിലും പരിഭ്രാന്തി പരത്തുി. ഇടഞ്ഞ ആനകളെ കണ്ടതോടെ ആളുകൾ ഓടി രക്ഷപ്പെടാൻ തുടങ്ങി. ഈസമയം അഗ്നിശമന സേനയും ഡോക്ടർമാരും പോലീസും സ്ഥലത്തുണ്ടായിരുന്നു. ആനയെ പിന്നീട് മയക്കുവെടി വെച്ച് തളച്ചു. പെട്ടെന്ന് തന്നെ മറ്റ് ആനകളെ മാറ്റിത്തുടങ്ങിയതോടെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാകുകയും ചെയ്തു . ഉത്സവത്തിനായി അലങ്കരിച്ച ആനകൾ റോഡിലൂടെ ഓടുന്ന നിരവധി വീഡിയോകളാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച Read More…

