വനമേഖലയ്ക്ക് അടുത്തുള്ള റോഡിലൂടെ സഞ്ചരിച്ച അധ്യാപികയായ യുവതിയുടെ സ്കൂട്ടറും കാട്ടാനയുമായി കൂട്ടിയിടിച്ചു. അത്ഭുതകരമായ കാര്യം അപകടത്തിന്റെ ആഘാതത്തിൽ ആനയുടെ കൊമ്പുകൾ ഒടിഞ്ഞുപോയി എന്നതാണ് ! അപകട വാർത്ത സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. തകർന്ന സ്കൂട്ടറും റോഡിൽ വീണ ആനയുടെ കൊമ്പുകളും കണ്ടവർ അത്ഭുതപ്പെട്ടു. അപകടശേഷം ആന പിന്നീട് കാട്ടിലേക്ക് ഓടിമറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ ഖാത്തിമയിലാണ് സംഭവം. അധ്യാപിക സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടർ റോഡിലിറങ്ങിയ ആനയുമായി നേർക്കുനേർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആനയുടെ Read More…
Tag: elephant
കലയോ ക്രൂരതയോ? ആനയെ പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട്; വിദേശ വനിതയ്ക്കെതിരെ പ്രതിഷേധം- വീഡിയോ
കലയ്ക്ക് വേണ്ടിയായാലും വിനോദത്തിന് വേണ്ടിയായാലും മൃഗങ്ങളെ വെറും ഉപകരണങ്ങളായി കാണുന്നത് ശരിയല്ലെന്ന ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് ജയ്പൂരിലെ ഒരു ഫോട്ടോഷൂട്ട്. വിദേശിയായ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ, ജയ്പൂർ യാത്രയ്ക്കിടയിൽ ഒരു ആനയെ പൂർണ്ണമായും പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട് നടത്തിയതാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. രാജസ്ഥാനിലെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും അടയാളമായി ആനകളെ കാണുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് ജൂലിയയുടെ വിശദീകരണം. View this post on Instagram A post shared by Julia Buruleva Read More…
പേടിമാറാന്‍ 2മാസം മുമ്പ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയിൽ പിഞ്ചുകുഞ്ഞിനെ ഇരുത്തി പാപ്പാന്റെ സാഹസം
രിപ്പാട്: ചോറൂണിനായി ക്ഷേത്രത്തില്‍ എത്തിച്ച കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്നും ആനയുടെ കാല്‍ച്ചുവട്ടില്‍ വീണു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ചോറൂണിനായിട്ടാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ചടങ്ങിനുശേഷം ഹരിപ്പാട് ക്ഷേത്രത്തിലെ ആനയായ സ്‌കന്ദന്റെ സമീപത്തേക്ക് കുഞ്ഞിനെ കൊണ്ടുവന്നു. സമീപത്തുണ്ടായിരുന്ന ആരോ തുടര്‍ന്ന് നടന്ന കാര്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയെ ആനയുടെ തുമ്പിക്കൈയ്ക്ക് അടിയിലൂടെ കൊണ്ടുപോകുന്നതും ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് പാപ്പാന്റെ കൈയില്‍നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ Read More…
‘ആനകളുടെ മകൾ’ എന്ന പാര്‍ബതി ബറുവ; ഇന്ത്യയുടെ പ്രഥമ വനിതാ പാപ്പാനായ രാജകുമാരി, പത്മശ്രീ ബഹുമതി നേടി
”ആനകളുടെ മകള്‍” എന്ന് വിളിക്കപ്പെടുന്ന ആസ്സാംകാരി പാര്‍ബതി ബറുവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവരെ ഇങ്ങിനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. ആദ്യത്തെ ‘വനിതാ പാപ്പാ’നാണ് പാര്‍ബതി ബറുവ. ആനകളെ മെരുക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി 50 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളയാളാണ് പാര്‍ബതി ബറുവ. ചരിത്രപരമായി പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിലെ ലിംഗപരമായ വിവേചനത്തിന് അവള്‍ ഒരു മാറ്റമുണ്ടാക്കി. ധീരതയുടെ ഒരു കഥ മാത്രമല്ല പാര്‍ബതിയുടെ ജീവിതം, മറിച്ച് ആനകളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബഹുമാനത്തിന്റെയും തദ്ദേശീയമായ Read More…
വനിതാ കെയര്‍ ടേക്കറോട് ആനയുടെ വാത്സല്യം നിറഞ്ഞ സ്നേഹസ്പര്‍ശം- ഹൃദയത്തെ തൊടുന്ന വീഡിയോ
ഭൂമിയില്‍ ബുദ്ധിയും വൈകാരികതയുമുള്ള മൃഗങ്ങളിൽ ഒന്നായി ആനകളെ കണക്കാക്കപ്പെടുന്നു. ഈ മൃദുല സ്വഭാവികളായ ജീവികൾക്ക് വിശ്വസ്തരായ മനുഷ്യരുമായും വളരെ അടുത്ത ബന്ധമാണുള്ളത്. എലിഫന്റ് നേച്ചർ പാർക്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ അടുത്തിടെ നിരവധി ആളുകളുടെ ഹൃദയത്തിൽ തൊട്ടിരുന്നു. ഒരു ആനയും അതിന്റെ പരിചാരകയും (നമ്മുടെ ആനപാപ്പാനെ വിദേശങ്ങളില്‍ കെയര്‍ ടേക്കര്‍ എന്നാണ് വിളിക്കുന്നത്) തമ്മിലുള്ള സ്നേഹനിർഭരമായ നിമിഷമാണ് വീഡിയോയിലുള്ളത്. വാക്കുകൾക്കപ്പുറമുള്ള ഒരു ബന്ധം ഈ വീഡിയോയിൽ, ആനയുടെ പരിചാരകയായ ലേക്ക് ചൈലെർട്ട് ഫാ മായ് എന്ന Read More…
ചങ്ങലയ്ക്കുള്ളില്‍ ഏകാന്തതടവ് മുതല്‍ പിച്ചയെടുപ്പിക്കല്‍ വരെ ; 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ മഹാദേവിയെ സ്വതന്ത്രയാക്കി
മൂന്ന് ദശകം ചങ്ങലയ്ക്കുള്ളില്‍ കഴിഞ്ഞ ശേഷം മാധുരി ഇപ്പോള്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ സന്തോഷം നുകര്‍ന്ന് ആനന്ദ അംബാനിയുടെ വന്താര രാധേ കൃഷ്ണ ക്ഷേത്ര ക്ഷേമ ട്രസ്റ്റിന്റെ സംരക്ഷണയിലേക്ക്. 33 വര്‍ഷം നീണ്ട നരകയാതനകള്‍ക്ക് ഒടവിലാണ് ആനയ്ക്ക് മോചനം ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ചങ്ങല ബന്ധനം, ഇരുമ്പ് വടി എന്നിവ മുതല്‍ ഭിക്ഷാടനം, ഏകാന്ത തടവ്, ഘോഷയാത്ര എന്നിങ്ങനെ എല്ലാം അവള്‍ക്ക് സഹിക്കേണ്ടി വന്നു. എന്നാല്‍ ആന ഇപ്പോള്‍ സ്വതന്ത്രയായി വന്താരേയിലെ സംരക്ഷിത കേന്ദ്രത്തിന്റെ ഭാഗമായി. സ്വസ്തിശ്രീ സന്‍സ്ത Read More…
ഉച്ചത്തിലുള്ള ഡിജെ സംഗീതം ? രഥയാത്രയ്ക്കിടെ ആനകൾ ഇടഞ്ഞു- വീഡിയോ
ഗുജറാത്തിലെ അഹമ്മദാബാദിൽ 148-മത് ജഗന്നാഥ രഥയാത്രയ്ക്കിടെ ആനകൾ ഇടഞ്ഞു. ഘോഷയാത്രയുടെ ഭാഗമായിരുന്ന മൂന്ന് ആനകൾ പെട്ടെന്ന് ഇടഞ്ഞത് ഭക്തരിലും ക്ഷേത്രമധികൃതരിലും സ്റ്റാളുടമകളിലും പരിഭ്രാന്തി പരത്തുി. ഇടഞ്ഞ ആനകളെ കണ്ടതോടെ ആളുകൾ ഓടി രക്ഷപ്പെടാൻ തുടങ്ങി. ഈസമയം അഗ്നിശമന സേനയും ഡോക്ടർമാരും പോലീസും സ്ഥലത്തുണ്ടായിരുന്നു. ആനയെ പിന്നീട് മയക്കുവെടി വെച്ച് തളച്ചു. പെട്ടെന്ന് തന്നെ മറ്റ് ആനകളെ മാറ്റിത്തുടങ്ങിയതോടെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാകുകയും ചെയ്തു . ഉത്സവത്തിനായി അലങ്കരിച്ച ആനകൾ റോഡിലൂടെ ഓടുന്ന നിരവധി വീഡിയോകളാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച Read More…
ചെളിക്കുളത്തില്‍ കുടുങ്ങി; രക്ഷിച്ച JCBയെ കുട്ടിയാന നന്ദിയോടെ ആലിംഗനം ചെയ്യുന്നു; ഹൃദ്യമായ വീഡിയോ
തന്നെ രക്ഷിച്ച ജെസിബിയെ നന്ദിയോടെ തുമ്പിക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ആനക്കുട്ടി. ഒരു പക്ഷേ ഈ വര്‍ഷത്തെ ഏറ്റവും ഹൃദയസ്പര്‍ശിയായ വീഡിയോകളില്‍ ഒന്ന് ഛത്തീസ്ഗഡില്‍ നിന്നുള്ള ഈ രംഗമായിരിക്കും. കുഴിയില്‍ പെട്ട ആനക്കൂട്ടിയെ ജെസിബി ഉപയോഗിച്ച് കുഴിച്ച് വഴിയുണ്ടാക്കി കൊടുത്ത് ആനയെ രക്ഷപ്പെടുത്തുകയായിരുന്നു. കുഴിയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ തന്റെ തുമ്പിക്കൈ കൊണ്ട് ആന ജെസിബിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാനാകും. ഛത്തീസ്ഗഡിലെ റായ്ഗഢ് ജില്ലയില്‍ നിന്നുമാണ് ഹൃദയസ്പര്‍ശിയായ ഈ രംഗം. ചില്‍കഗുഡ ഗ്രാമത്തിന് സമീപമുള്ള ചെളി നിറഞ്ഞ Read More…
പാപ്പാന്‍ മരണക്കിടക്കയില്‍, ആശുപത്രിയിലെത്തി ആന, കൈപിടിച്ച് അവസാന യാത്രയയപ്പ്: കരളലിയിക്കും കാഴ്ച
കാട്ടാന ആക്രമണത്തില്‍ ഇന്നും ഒരു 42കാരന്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒരു വനിതയും. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നഷ്ടമായത്. എന്നാല്‍ മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. ഇനി പറയുന്നത് കാട്ടാനകളുടെ കാര്യമല്ല. യജമാനന്മാരോട് വളരെയധികം അടുപ്പമുള്ള വളര്‍ത്തു മൃഗങ്ങളെ നമുക്കറിയാം. എന്നാല്‍ ആനകളും പാപ്പാന്മാരുമായുള്ളത് അസാധാരണമായ ബന്ധമാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഏവരേയും കണ്ണീരണിയിക്കുന്നത്. മരണത്തോട് മല്ലടിക്കുന്ന തന്റെ പാപ്പാനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ആന അവസാനമായി Read More…









