Featured Spotlight

ഒരു കൈയബദ്ധം, നാറ്റിക്കരുത് !! അയാം ദ സോറി അണ്ണാാാ… എടുത്തത് തിരിച്ചുനൽകി മോഷ്ടാക്കളുടെ അപേക്ഷ

അരുവിക്കര വട്ടക്കുളത്തെ എംകെ പവർ ടൂൾസ് എന്ന കടയിൽ നിന്ന് രണ്ടു ദിവസം മുൻപാണ് ബൈക്കിലെത്തിയ രണ്ടുപേർ ഏണി മോഷ്ടിച്ചു കൊണ്ടുപോയത്. ഏണി കാണാതായതിനെ തുടർന്ന് ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം മോഷണമാണെന്ന് വ്യക്തമായത്. ഉടൻ തന്നെ കടയുടമ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, ഇന്നലെ വൈകിട്ടോടെ കടയ്ക്ക് മുന്നിൽ വീണ്ടുമെത്തിയ മോഷ്ടാക്കൾ ഏണി തിരികെ വച്ച ശേഷം അവിടെനിന്ന് സ്ഥലംവിട്ടു. തുടർന്ന് കടയുടമ ഏണി പരിശോധിച്ചപ്പോഴാണ് അതിന് സമീപത്ത് വച്ചിരുന്ന ഒരു കുറിപ്പ് Read More…

Crime Featured

മണി മുഴക്കി വിഗ്രഹത്തെ വണങ്ങി, പിന്നാലെ ദേവിയുടെ മൂക്കുത്തിയും വെള്ളി കുടയും കവർന്ന് യുവതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വീഡിയോ

ലക്നൗവിലെ ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽനിന്നും യുവതി ആഭരണങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂക്കുത്തിയും വെള്ളി കുടയുമാണ് യുവതി കവർന്നത്. ഇതിനുപുറമേ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന കിരീടവും കാണാതായിട്ടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ലക്നൗവിലെ സാദത്ഗഞ്ചിലുള്ള ചൗപതിയ പ്രദേശത്തെ ചാർ ധാം ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 8.30 നും 9.30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ഉടൻതന്നെ പൊലീസിൽ Read More…

Crime Featured

കാൽതൊട്ട് അനുഗ്രഹം വാങ്ങി; യുവതി വൃദ്ധയുടെ 13 ലക്ഷത്തിന്റെ സ്വർണം കവർന്നു, പോകാന്‍​നേരം കെട്ടിപ്പിടിച്ചൊരു ഉമ്മയും ! വീഡിയോ

ഒട്ടാവ ∙ കാനഡയിലെ ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ 78 കാരിയുടെ സ്വർണാഭരണങ്ങൾ കാറിലെത്തിയ യുവതി കവർന്നു. ജൂലൈ 28-ന് വൈകുന്നേരം വൃദ്ധ നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഏകദേശം 13 ലക്ഷം രൂപ വിലമതിക്കുന്ന മാലയും വളകളും മോഷ്ടാവ് ഊരിയെടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാവിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ഇന്ത്യൻ വംശജ വീട്ടിൽനിന്ന് നടക്കാനിറങ്ങിയപ്പോഴാണ് മോഷണം നടന്നത്. നടപ്പാതയിലൂടെ വയോധിക നടന്നുപോകുമ്പോൾ അരികിലെത്തിയ കാറിൽനിന്ന് ഒരു യുവതി ഇറങ്ങുകയും, Read More…

Crime Featured

‘മാസംതോറും ഞങ്ങൾ സ്വർണം വാങ്ങും’, നോട്ടുമഴ… എല്ലാം പ്രദര്‍ശിപ്പിച്ച് റീൽസ്; യുട്യൂബറുടെ 118 പവനും പണവും കള്ളന്‍ കൊണ്ടുപോയി – വീഡിയോ

സമൂഹമാധ്യമങ്ങളിൽ സ്വന്തം കൈവശമുള്ള ആഭരണങ്ങളും പണവും പ്രദർശിപ്പിച്ച് റീൽസ് പങ്കുവെച്ച വനിതാ യൂട്യൂബറുടെ വീട്ടിൽ നിന്ന് 118 പവൻ സ്വർണവും പണവും മോഷ്ടാക്കൾ കവർന്നു. ‘മാസം തോറും ഞങ്ങൾ സ്വർണം വാങ്ങാറുണ്ട്, നിങ്ങളും വാങ്ങൂ’ എന്ന് പറഞ്ഞുകൊണ്ട് വിഡിയോകൾ പങ്കുവെച്ചിരുന്ന മധുമിതയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൻ കവർച്ച നടന്നത്. നാഗർകോവിലിന് സമീപം തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം ഉണ്ടായത്. വീട്ടിലുള്ള സ്വർണാഭരണങ്ങളും പണവും കാണിച്ചുകൊണ്ട് യൂട്യൂബിൽ ഇവർ Read More…

Crime

മല്ലപ്പള്ളിയിലെ കല്ലറ കള്ളന്മാർ പിടിയിൽ, ‘ഇത്‌ വെറും സിമ്പിളാണ് സാറേ… സിമന്റ് ഇടാതെ ഫിറ്റിംഗ്, ചുമ്മാ അങ്ങ് നീക്കിയാൽ മതി’

പത്തനംതിട്ട മല്ലപ്പള്ളിയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് ബർമാൻ എന്നിവരാണ് പിടിയിലായത്. മല്ലപ്പള്ളിയിലെ രണ്ട് പള്ളികളിലെ സെമിത്തേരികളിൽ നിന്നാണ് കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ ഇവർ ഇളക്കിയെടുത്ത് കടത്തിക്കൊണ്ടുപോയത്. പള്ളികളിൽ ഗ്രാനൈറ്റ് പണികൾ ചെയ്തിരുന്ന തൊഴിലാളികൾ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് എളുപ്പത്തിൽ ഇളക്കി മാറ്റാൻ Read More…

Oddly News

‘നീയൊക്കെ എന്ത് കാവല്‍നായയാടാ?’ വീട്ടിൽ കയറിയ കള്ളനെ സ്വീകരിച്ച് ഗോള്‍ഡന്‍ റിട്രീവര്‍, അന്തം വിട്ട് കള്ളന്‍; വൈറലായി വിഡിയോ

ഉയിരുകൊടുത്തും വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാരെ പിന്തിരിപ്പി7ച്ചോടിച്ച വളർത്തുനായ്ക്കളെക്കുറിച്ച് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിൽ കയറിയ കള്ളനെ അതിഥിയെപ്പോലെ സ്വീകരിച്ച ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. യുഎസ്സിലെ സാൻ ഡിയാഗോയിലെ വീട്ടിൽ കയറിയ കള്ളനെ നാഷ് എന്ന നാലുവയസ്സുള്ള നായ തന്റെ കളിപ്പാട്ടം നൽകിയാണ് സ്വീകരിച്ചത്. വീട്ടുകാരാരുമില്ലാത്ത സമയത്ത് ഒരാൾ ഗോവണി കയറി വീടിനുള്ളിലേക്ക് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അകത്തുകയറിയ ഉടൻ കള്ളൻ തന്റെ പാദരക്ഷകളും ഷർട്ടും ഊറി മാറ്റി Read More…

Crime Featured

കാമുകന് ബൈക്ക് വാങ്ങി നൽകാന്‍ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് 9 പവൻ മോഷ്ടിച്ചു! 19കാരി അറസ്റ്റിൽ

കോയമ്പത്തൂർ∙ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ബൈക്ക് വാങ്ങി നൽകിയ കോളജ് വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ നഗർ സ്വദേശിനിയായ ആർ. ജോയ് പ്രിൻസി (19) ആണ് കേസിൽ പിടിയിലായത്. പൊള്ളാച്ചി ഗവ. ആർട്സ് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് പ്രിൻസി. പിതാവിന്റെ സുഹൃത്തായ ഉഞ്ചവേലംപട്ടി സ്വദേശി എച്ച്. തമിഴ്സെൽവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. തമിഴ്സെൽവന്റെ മകളും ജോയ് പ്രിൻസിയും അടുത്ത സുഹൃത്തുക്കളാണ്. ഓഗസ്റ്റ് 16-ന് മകളെ Read More…

Featured Oddly News

കള്ളനെ പിടിക്കലൊക്കെ പണ്ട്…! ആശുപത്രിയിൽനിന്ന് 4 ലക്ഷം അടിച്ചുമാറ്റി നായ, ദൃശ്യങ്ങൾ വൈറൽ

മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ ഒരു അപൂര്‍വ ‘മോഷണം’. 4 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ‘കള്ളന്‍ ’ഒരു നായയാണ് എന്നതാണ് ഈ വാര്‍ത്തയിലെ കൗതുകം. സുഖമില്ലാത്ത മകനുമായി ആശുപത്രിയിൽ വന്ന ലതാബായി വാല്മീകി എന്ന സ്ത്രീയുടെ ആഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് നായ എടുത്തുകൊണ്ടുപോയത്. ഞായറാഴ്ച രാത്രി 1 മണിക്കും തിങ്കളാഴ്ച രാവിലെ 6 മണിക്കും ഇടയിലാണ് സർജിക്കൽ വാർഡിൽ നിന്ന് ബാഗ് കാണാതായത്. വെള്ളി അരഞ്ഞാണം, പാദസരം, സ്വർണ്ണ മംഗൾസൂത്രം, മോതിരങ്ങൾ, Read More…

Crime

മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു, ഭാര്യ അപേക്ഷിച്ചപ്പോള്‍ താലി തിരികെ നല്‍കി; കള്ളനെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്!

ആലപ്പുഴയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ കാസർകോട് സ്വദേശി രാജ്മോഹൻ (42) പോലീസിന്റെ പിടിയിലായി. കവർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്കകം ആലപ്പുഴ നഗരത്തിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കൈതവന കണിയാംകുളം അപർണയിൽ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ച് 12 പവൻ സ്വർണ്ണാഭരണങ്ങളാണ് ഇയാൾ കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ Read More…