Featured Oddly News

ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രപ്പതക്കം കള്ളന്‍ വിഴുങ്ങി; ആറു ദിവസത്തെ കാത്തിരിപ്പിനുശേഷം പോലീസ് ‘കണ്ടെടുത്തു’ !

ആക്‌ലൻഡിലെ ഒരു ആഡംബര ജ്വല്ലറി സ്റ്റോറിൽ നിന്ന് പതിനെട്ടുലക്ഷത്തോളം വിലവരുന്ന ഡയമണ്ട് പതിച്ച ഫാബെർജെ (Fabergé) ശൈലിയിലുള്ള ഒരു പതക്കം മോഷ്ടിച്ച് വിഴുങ്ങിയ കള്ളന്‍ പിടിയില്‍. ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരത്തിലാണ് കഴിഞ്ഞ ആഴ്ച അവസാനം സംഭവം നടന്നത്. മോഷ്ടിച്ച വിലയേറിയ ആഭരണവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടി. അധികൃതർ പറയുന്നതനുസരിച്ച്, ഏകദേശം 20,000 യുഎസ് ഡോളർ (ഏകദേശം ₹17,97,500) വിലമതിക്കുന്ന പതക്കം ആറു ദിവസത്തെ കാത്തിരിപ്പിനുശേഷം പോലീസ് വീണ്ടെടുത്തു. ആഭരണം സ്വാഭാവികമായി പുറത്തുവരുന്നതുവരെ പ്രതിയെ Read More…

Crime

‘തീക്കട്ടയിൽ ഉറുമ്പരിച്ചു?’; മോൻസണ്‍ മാവുങ്കലിന്റെ വീട്ടിൽ മോഷണം, 20 കോടിയുടെ ‘വിലപിടിപ്പുള്ള’ വസ്തുക്കൾ നഷ്ടമായി

കൊച്ചി: പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണമെന്നു പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണു മോഷണം നടന്നത്. തട്ടിപ്പുവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പോലീസ് പരിശോധന നടത്തി.പരോളിലുള്ള മോന്‍സണുമായാണു പരിശോധന നടത്തിയത്. ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നു മോന്‍സന്റെ അഭിഭാഷകന്‍ പറഞ്ഞു. സ്വര്‍ണ ഖുറാനുകള്‍, വാച്ചുകള്‍ എന്നിവ നഷ്ടപ്പെട്ടു. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോന്‍സന്റെ Read More…

Crime

മകളുടെ വിവാഹത്തിന് വെച്ച സ്വർണവുമായി പിതാവ് മുങ്ങി, കാമുകിയെ കല്യാണം കഴിച്ചു!

പെരുമ്പാവൂരില്‍ മകളുടെ വിവാഹത്തിന് കരുതിവച്ച സ്വര്‍ണാഭരണങ്ങളും പണവുമായി രണ്ടുമാസം മുമ്പ്​ മുങ്ങിയ പിതാവ് കാമുകിയെ വിവാഹം കഴിച്ചു. വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാടാണ് സംഭവം. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, കാനഡയിൽ ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയോടൊപ്പം കഴിയുകയായിരുന്ന ഇയാളെ കണ്ടെത്തിയെങ്കിലും പൊലീസ് ഉപദേശിച്ചിട്ടും കാമുകിയെ പിരിയാന്‍ ഇയാൾ തയാറായില്ല. വിവാഹത്തിന് ഒരുമാസം മാത്രമുള്ളപ്പോള്‍ പണവും സ്വര്‍ണവും ചേർത്ത്​ അഞ്ചുലക്ഷത്തിനടുത്ത മുതലുമായാണ് ഇയാള്‍ നാടുവിട്ടത്​. എങ്കിലും നിശ്ചയിച്ച പ്രകാരം വിവാഹം നടത്താന്‍ വരന്‍ തയാറായി. തുടര്‍ന്ന്, വിവാഹകര്‍മം Read More…

Crime

അദ്ധ്യാപികയില്‍ നിന്ന് 47 ലക്ഷം തട്ടിച്ച് മുങ്ങിയ ദമ്പതികള്‍ പിടിയില്‍, നഷ്ടപ്പെട്ടത് മകളുടെ വിവാഹത്തിന് കരുതിയ പണം

പരപ്പനങ്ങാടി: പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു പരിചയം പുതുക്കി പലപ്പോഴായി അധ്യാപികയില്‍നിന്നു 27, 50,000 രൂപയും 21 പവനും കബളിപ്പിച്ച് കൈക്കലാക്കി മുങ്ങിയ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത് ചെറിയമുണ്ടം തലക്കടത്തൂര്‍ സ്കൂളിലെ 89-90 ബാച്ചിലെ നീലിയത്ത് ചേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളുവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പരിചയം പുതുക്കിയ ഫിറോസ് പരപ്പനങ്ങാടിയിലെ അധ്യാപികയുടെ വീട്ടിലെത്തുകയും തനിക്ക് പക്ഷാഘാതം വന്നതാണെന്നും ബിസിനസ് Read More…

Crime

ഫസ്റ്റ് ACയിലെ ബെഡ്ഷീറ്റുകള്‍ മോഷ്ടിച്ച് യാത്രക്കാര്‍; റെയിൽവേ വസ്തുക്കൾ മോഷ്ടിച്ചാൽ എന്താണ് ശിക്ഷയെന്നറിയാമോ? വീഡിയോ

ഇന്ത്യന്‍ റെയില്‍വേയുടെ വിഡിയോകള്‍ എന്നും ഓണ്‍ലൈനില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ഫസ്റ്റ് എസി കോച്ചിലെ ഒരു ‘മോഷണമാണ്’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കള്‍ വേറെയാരുമല്ല, അതേ കോച്ചില്‍ യാത്ര ചെയ്തവരും. പുരുഷോത്തം എക്‌സ്‌പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഒരു കുടുംബം റെയിൽവേയുടെ ബെഡ്ഷീറ്റുകൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം പ്ലാറ്റ്‌ഫോമിൽ വെച്ചാണ് സംഭവം റെക്കോർഡ് ചെയ്തതെന്നാണ് സൂചന. ട്രെയിനിലെ കോച്ച് അറ്റൻഡന്ററുമാരില്‍ ഒരാള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പിന്നീട് ദേബബ്രത സാഹു Read More…

Crime

ഇത് തിരുട്ടുറാണി രതി; ശ്രീലങ്കന്‍ തമിഴ് വംശജ, മോഷ്ടിക്കുന്ന സ്വര്‍ണാഭരണം വില്‍ക്കുന്നത് പൊള്ളാച്ചിയില്‍

കേരളത്തില്‍ എത്തി മോഷണം നടത്തുന്ന തമിഴ് സംഘത്തിന്റെ ‘തലൈവി’ തിരുട്ടുറാണി രതിയുടെ വെളിപ്പെടുത്തലില്‍ അന്തംവിട്ട് പോലീസ്. സംസ്ഥാനത്തു നിന്ന് മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നത് പൊള്ളാച്ചിയിലാണെന്നാണ് എന്ന് വനിതാ കവര്‍ച്ചാ സംഘത്തിന്റെ നേതാവ് രതി മൊഴി കൊടുത്തത്. ഫപത്തനംതിട്ട മലയാലപ്പുഴ ക്ഷേത്രത്തിലെ മാലമോഷണത്തില്‍ തെളിവെടുത്തപ്പോഴാണ് തിരുട്ടുറാണി രതി വില്‍പനരീതി വ്യക്തമാക്കിയത്. സംഘത്തിലെ രണ്ട് വനിതാ മോഷ്ടാക്കളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ഒന്നിന് മലയാലപ്പുഴ ക്ഷേത്രത്തില്‍ ഒരു സ്ത്രീയെ മൂന്നു മോഷ്ടാക്കളായ സ്ത്രീകള്‍ വളഞ്ഞു വച്ച് മാല Read More…

Crime

ബസിൽവച്ച് രണ്ടര പവന്റെ മാല മോഷ്ടിച്ച കേസ്; വന്‍ മോഷണസംഘത്തിലെ രണ്ട്‌ ദമ്പതികള്‍ അറസ്‌റ്റില്‍

സംസ്‌ഥാനത്തുടനീളം സ്വര്‍ണാഭരണമോഷണം നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട്‌ ദമ്പതികളെ രാമപുരം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട്‌ തിരുനല്‍വേലി കളത്ത്‌ സ്‌ട്രീറ്റില്‍ ജയറാം (32), ഭാര്യ നാഗവല്ലി (30), മധുര നാഗമലയ്‌ക്കത്ത്‌ തങ്കപാടി (39), ഭാര്യ വല്ലി ടി. ശങ്കരി (33) എന്നിവരെയാണ്‌ അടൂരില്‍നിന്നു പിടികൂടിയത്‌.രണ്ടുമാസം മുമ്പ്‌ ഇരട്ടച്ചിറയ്‌ക്കു സമീപം വയോധികയുടെ മാല മോഷ്‌ടിച്ച കേസിലാണ്‌ അറസ്‌റ്റ്. ഇതേസംഘം അടുത്തകാലത്ത്‌ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്‌. സംഘത്തില്‍പ്പെട്ട ഒരു സ്‌ത്രീയെക്കൂടി പിടികൂടാനുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഈ സ്‌ഥിരം മോഷണസംഘത്തില്‍ Read More…

Crime

പെരുമ്പാമ്പിനെ കാണിച്ച് ജീവനക്കാരുടെ ശ്രദ്ധ തിരിച്ചു: ഗ്യാസ് സ്റ്റേഷനിൽ നടന്ന മോഷണ ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ടെന്നസിയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നടന്ന ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടത്താനായി പെട്രോൾ സ്റ്റേഷനിലെ ക്യാഷറുടെ ശ്രദ്ധ തിരിക്കാൻ മോഷ്ടാക്കൾ പെരുമ്പാമ്പുകളെ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഒരുസ്ത്രീ ഉൾപ്പെടെ നാല് പേരാണ് പെട്രോൾ സ്റ്റേഷനിൽ പ്രവേശിച്ചത്. തുടർന്ന് സ്ത്രീ കാഷ്യറുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഒരാൾ കൗണ്ടറിൽ ഒരു പെരുമ്പാമ്പിനെ എടുത്ത് കാണിക്കുന്നു. വിചിത്രമായ കാഴ്ച്ച കണ്ട് Read More…

Oddly News

മോഷ്ടിക്കുന്നതിന് മുന്‍പ് കള്ളന്റെ പ്രാര്‍ഥന; കവര്‍ന്നത് ഒന്നര ലക്ഷം; വീഡിയോ

ഏതു കാര്യം തുടങ്ങുമ്പോഴും ഒന്ന് പ്രാര്‍ത്ഥിച്ചിട്ട് തുടങ്ങുക എന്നുള്ളത് മിക്കവരുടേയും ഒരു പൊതുസ്വഭാവമാണ്. അപ്പോള്‍ പിന്നെ ഏറ്റവും ‘അപകട’കരമായ ജോലി ചെയ്യുന്ന ഒരു കള്ളന്റെ കാര്യം പറയാനുണ്ടോ? ചെയ്യുന്ന കുറ്റത്തിന് സമസ്താപരാധവും ഏറ്റുപറഞ്ഞ് ദൈവത്തോട് മാപ്പു പറഞ്ഞാല്‍ പിന്നെ മന:സാക്ഷിക്കുത്തു വേ​ണ്ടല്ലോ? മോഷ്ടിക്കുന്നതിന് മുന്‍പുള്ള ഒരു കള്ളന്റെ പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഒരു പെട്രോൾ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ കയറിയ കള്ളന്‍ മോഷ്ടിക്കുന്നതിനു മുന്‍പ് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് Read More…