വീടിനു സമീപത്തിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത എഴുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖ്നൗവിലെ മോഹൻലാൽഗഞ്ചയിലാണ് നാടിനെ വിറപ്പിച്ച ഈ ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷ് എന്ന ഗുഡ്ഡു (30), ഹരിറാം റാവത്ത് (34) എന്നിവരാണ് കേസിൽ പിടിയിലായത്. സംഭവദിവസം പ്രതികൾ വയോധികയുടെ വീടിനടുത്തിരുന്ന് മദ്യപിക്കുകയായിരുന്നു. ഇത് കണ്ട ഇവർ അവിടെനിന്നും മാറിപ്പോകാൻ ആവശ്യപ്പെടുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിൽ പ്രകോപിതരായ Read More…
Tag: Murder
അമ്മ വിളിച്ചിട്ട് ഫോണെടുക്കാതെ മകള്‍, ഒടുവിൽ ഡിക്കിയിൽ വെട്ടിനുറുക്കിയ നിലയില്‍; കാമുകൻ അറസ്റ്റിൽ, ആരാണ് മോഡല്‍ ലാരിസ ?
ബ്രസീലിലെ സാവോ പോളോ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സാർദിം റിൻകാവോ എന്ന പ്രദേശത്താണ് ലാറിസ വളർന്നത്. കൂട്ടുകാരോടൊപ്പം ചുറ്റിക്കറങ്ങാനും പാർട്ടികളിൽ പങ്കെടുക്കാനും ഇഷ്ടപ്പെട്ടിരുന്ന ഒരു ബാല്യമായിരുന്നു അവളുടേത്. കൗമാരം പിന്നിട്ടതോടെ നഗരത്തിലെ നൈറ്റ് ക്ലബ്ബുകളിൽ അവൾ ജോലി ചെയ്യാൻ തുടങ്ങി. തുടർന്ന് ബ്രസീലിൽ അവസരങ്ങൾ കുറവായതുകൊണ്ട് 2023-ൽ, തന്റെ 22-ാം വയസ്സിൽ, അവൾ യൂറോപ്പിലേക്ക് ചേക്കേറാന്‍ ശ്രമിച്ചു. അങ്ങനെ ഫ്രാൻസിൽ നിന്ന് ലഭിച്ച ഒരു ജോലി വാഗ്ദാനം അവൾ പെട്ടെന്ന് തന്നെ സ്വീകരിച്ചു. അവൾ ഫ്രാൻസിലിലെത്തി. തെക്കൻ Read More…
ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ വെട്ടിക്കൊന്നു, യുവാവ് അറസ്റ്റിൽ
ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിലായി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ നടന്ന സംഭവത്തിൽ പ്രതി സന്തോഷ് മിശ്രയെ (28) ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഎസ്സി വിദ്യാർഥിയായ ശുഭം മിശ്ര എന്ന യുവാവിനെ വീടിന്റെ വരാന്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അജ്ഞാതന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന Read More…
ആദ്യഭാര്യയുമായി വീണ്ടും ബന്ധം; കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കനാലിൽ തള്ളി രണ്ടാം ഭാര്യയും മകനും
ആദ്യ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ രണ്ടാം ഭാര്യയും സംഘവും ചേർന്ന് കൊലപ്പെടുത്തി. രാംകിഷോർ വാൽമീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാം ഭാര്യ സുഫിയ ബാനോ, ഇവരുടെ കാമുകൻ, കാമുകന്റെ സഹായി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സുഫിയയുടെ പ്രായപൂർത്തിയാകാത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രാംകിഷോറിന്റെ മൃതദേഹം ഒരു പെട്ടിയിലാക്കി ദൂരെയുള്ള കനാലിൽ തള്ളുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് രാംകിഷോറും സുഫിയയും വിവാഹിതരായത്. എന്നാൽ Read More…
വിവാഹത്തിനൊരുങ്ങവേ യുവാവിന് ദാരുണാന്ത്യം; സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി!
ന്യൂഡൽഹി: ഗുരുഗ്രാമിൽ ഡൽഹി സ്വദേശിയായ യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ഓടയിൽ തള്ളി. യുവ്രാജ് സിങ് മൻചന്ദ (31) എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അടുത്ത മാസം യുവ്രാജിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സെപ്റ്റംബർ ആറിന് വിവാഹവസ്ത്രങ്ങൾ വാങ്ങാനായി സഹോദരിമാർക്കൊപ്പം ഡൽഹിയിലെ ലാജ്പത് നഗർ മാർക്കറ്റിലെത്തിയതായിരുന്നു യുവ്രാജ്. വൈകിട്ട് ഭക്ഷണം കഴിക്കാനായി റസ്റ്ററന്റിലെത്തിയപ്പോൾ, ഗുരുഗ്രാമിലെ തന്റെ മുൻ സഹപ്രവർത്തകയെ അത്യാവശ്യമായി കാണേണ്ടതുണ്ടെന്ന് പറഞ്ഞ് യുവ്രാജ് അവിടെനിന്നു Read More…
ഉറങ്ങിക്കിടന്ന 6 വയസ്സുകാരി കൈകാലുകൾ കെട്ടിയ നിലയിൽ വാട്ടർ ടാങ്കിൽ; മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയിൽ, പിഞ്ചുകുഞ്ഞിനോട് ക്രൂരത
ഹരിയാനയിലെ സോണിപത്തിൽ ആറ് വയസ്സുകാരിയെ വീടിന് സമീപത്തെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ടാങ്കിൽ നിന്ന് കണ്ടെടുക്കുന്നത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹത്തിൽ വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സുമിത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ. കുട്ടി കാണാതായ സമയത്ത് വീടിന് അടുത്ത് വലിയ ജനറേറ്റർ പ്രവർത്തിച്ചിരുന്നതിനാൽ സംശയസ്പദമായ ശബ്ദങ്ങളൊന്നും വീട്ടുകാരുടെ Read More…
‘ഒടുവിൽ അവൻ അത് ചെയ്തു’ വിവാഹേതര ബന്ധമെന്ന് സംശയം: ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. തല ശരീരത്തിൽ നിന്ന് വേർപെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവാഹിതരായ പർവേസും 28 കാരിയായ ഭാര്യ നഗ്മയും കുടുംബവീട് വിറ്റ ശേഷം ഹർദോയിലെ ഇസ്ലാംനഗർ തിലിയ പ്രദേശത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്നും നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്നും പർവേസ് സംശയിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ Read More…
“ആരും ഇങ്ങനെയൊരു തെറ്റ് ചെയ്യരുത്”, ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വച്ച പ്രതിയുടെ ഉപദേശം !
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ ഉപദേശം. ഗുവാഹത്തിയിൽ 25 കാരിയായ ഭാര്യ റിയ താലൂക്ദാറിനെ വധിച്ച കേസിൽ അറസ്റ്റിലായ രാമാനുജ് ഗോസ്വാമിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ മാധ്യമങ്ങളോട് ഉപദേശരൂപേണ പ്രതികരിച്ചത്. ‘‘ഞാൻ ചെയ്ത തെറ്റുകൾ പൂർണ്ണമായി സമ്മതിക്കുന്നു. ആളുകൾക്ക് എന്നെക്കുറിച്ച് മോശം കാര്യങ്ങൾ പറയാം. എന്നാൽ ജീവിതത്തിൽ ഇത്തരമൊരു തെറ്റ് ആരും ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അപേക്ഷിക്കുകയാണ്’’ – രാമാനുജ് ഗോസ്വാമി പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് Read More…
നിരീക്ഷിക്കാന്‍ CCTV, നൈറ്റ് പാർട്ടിക്ക് പോകുന്നതില്‍ വിലക്ക്; അമ്മായിയപ്പനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മരുമകൾ- ‘കാരണവര്‍ മോഡല്‍’ കൊല
ഉത്തർപ്രദേശിലെ കാൺപൂരിൽ വ്യാപാരിയെ കൊലപ്പെടുത്താൻ മരുമകൾ ക്വട്ടേഷൻ നൽകി. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മരുമകൾ ഷാലുവിനെയും കൊലപാതകം നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായി. ഞായറാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലായ പ്രതികളെ Read More…









