തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി. പുതുവത്സര ദിനത്തിൽ ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. ആത്മരക്ഷയ്ക്കായാണ് പെണ്‍കുട്ടി അക്രമിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചുപോയ പെണ്‍കുട്ടി തന്‍റെ അമ്മയോടൊപ്പമായിരുന്നു താമസം. ജനുവരി ഒന്നിന് മദ്യപിച്ചെത്തിയ അയല്‍വാസിയായ 45 കാരന്‍ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയ ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ സ്വയരക്ഷയ്ക്ക് Read More…
Tag: Murder
കാപ്പിത്തോട്ടത്തിൽ വച്ച് തര്‍ക്കം, കാമുകിയെ കൊന്ന് കൊക്കയില്‍ തള്ളി; താലി ഭര്‍ത്താവിന് കൊറിയറില്‍ അയച്ച് കാമുകന്‍
ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തിലായ യുവതിയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹം 300 അടി താഴ്ചയുള്ള കൊക്കയില്‍ തള്ളി. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. സേലം സ്വദേശി ജി. വെങ്കിടേഷ് (22) ആണ് കാമുകി സുമതി (25)യെ കൊലപ്പെടുത്തിയത്. വിവാഹിതയായ യുവതിയുടെ താലി ഇയാള്‍ കൊറിയര്‍വഴി ഭര്‍ത്താവിന് അയച്ചുകൊടുത്തു. രണ്ട് വര്‍ഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു സുമതി. ഇവരുടെ രണ്ട് കുട്ടികള്‍ ഭര്‍ത്താവായ ഷണ്‍മുഖനൊപ്പമാണുള്ളത്. സുമതിയുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വെങ്കിടേഷ് അടുപ്പം സ്ഥാപിച്ചത്. ഏർക്കാടിന് സമീപമുള്ള ഒരു കാപ്പിത്തോട്ടത്തിൽ വച്ച് ഇരുവരും കാണാനെത്തിയപ്പോഴുണ്ടായ Read More…
നാലു വയസുകാരന്‍ ദൂരൂഹമായി മരിച്ചു: അമ്മയും ആണ്‍സുഹൃത്തും കസ്‌റ്റഡിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്‌റ്റഡിയിലെടുത്തു.പശ്‌ചിമ ബംഗാള്‍ സ്വദേശിനി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറാണു മരിച്ചത്. ഇന്നലെ വൈകിട്ട് മരിച്ചനിലയില്‍ കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് കിടന്നതിനുശേഷം കുട്ടി ഉണര്‍ന്നില്ലെന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകള്‍ എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്‌ടര്‍ Read More…
നെടുങ്കണ്ടം കൊലപാതകം; പ്രതികളെ കുടുക്കിയത് കാട്ടാനക്കൂട്ടം!
നെടുങ്കണ്ടം (ഇടുക്കി): ഭോജന്‍ എസ്‌റ്റേറ്റില്‍ പിതൃസഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളും ഇരട്ടസഹോദരന്‍മാരുമായ ഭുവനേശ്വറിനെയും വിഘ്‌നേശ്വറിനെയും പിടികൂടാന്‍ സഹായിച്ചത് കാട്ടാനക്കൂട്ടം! സ്വത്തുതര്‍ക്കമാണ് പിതൃസഹോദരന്‍ മുരുകേശ്വരനെ കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു കൊലപാതകം. തുടര്‍ന്ന്, പ്രതികള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു. കാട്ടിലൂടെ തമിഴ്‌നാട്ടിലേക്കു കടക്കാനായിരുന്നു പദ്ധതി. തമിഴ്‌നാട് വനമേഖലയിലൂടെ തേവാരത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ കാട്ടാനകളെ കണ്ടതോടെ മുന്നോട്ടുപോകാനായില്ല. അപ്പോഴേക്ക് പോലീസും നാട്ടുകാരും പ്രതികള്‍ക്കായി തെരച്ചിലാരംഭിച്ചിരുന്നു. രാത്രി വൈകി Read More…
55-കാരൻ വീട്ടിൽ വെട്ടേറ്റുമരിച്ചു; കൊലപ്പെടുത്തിയത് സഹോദരപുത്രന്മാര്‍; സാമ്പത്തിക തർക്കമെന്ന് സൂചന
നെടുങ്കണ്ടം: ഇരട്ടസഹോദരങ്ങള്‍ ചേര്‍ന്ന് പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്തു കൊന്നു. തമിഴ്‌നാട് കോബെ സ്വദേശിയും ഭോജന്‍പാറയില്‍ സ്ഥിരതാമസക്കാരനുമായ മുരുകേശന്‍ (55) ആണ് കൊല്ലപ്പെട്ടത്. പൊന്നാംകാണി – ഭോജന്‍പാറയിലാണു സംഭവം. മുരുകേശന്റെ അനുജന്‍ അയ്യപ്പന്റെ മക്കളായ ഭുവനേശ്വറും വിഘ്‌നേശ്വറും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തിന് ശേഷം സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിപ്പോയ ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇവര്‍ നെടുങ്കണ്ടം ഭാഗത്ത് സ്ഥിരതാമസക്കാരാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെ മുരുകേശന്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. ഇയാളുടെ വീടിന് സമീപമാണ് ജ്യേഷ്ഠ Read More…
മതംമാറി കല്യാണം കഴിച്ചത് എതിര്‍ത്തു; ബന്ധം ഒഴിയാന്‍ പണം കൊടുത്തില്ല, മാതാപിതാക്കളെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞ് മകന്‍
ജൗൺപുർ (യുപി): ഉത്തർപ്രദേശിലെ ജൗൺപുരിൽ കാണാതായ വൃദ്ധദമ്പതികൾക്കായുള്ള തിരച്ചിൽ അവസാനിച്ചത് അത്യന്തം ക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചുകൊണ്ട്. അച്ഛന്റെ വാശിയും മകന്റെ രോഷവും എങ്ങനെ ഒരു വലിയ ദുരന്തത്തിൽ കലാശിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം മാതാപിതാക്കളായ ശ്യാം ബഹാദൂറിനെയും (62) ബബിതയെയും (60) കൊലപ്പെടുത്തി, മൃതദേഹങ്ങൾ ഈർച്ചവാൾ കൊണ്ട് കഷ്ണങ്ങളാക്കി മുറിച്ച് പുഴയിലെറിഞ്ഞ സംഭവത്തിൽ എൻജിനീയറായ മകൻ അംബേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അംബേഷിന്റെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഭാര്യയെ വീട്ടിൽ സ്വീകരിക്കാൻ മാതാപിതാക്കൾ Read More…
വനിതാ ഡോക്ടറുടെ നഗ്നദേഹം സ്റ്റോറിലെ ഫ്രീസറില്‍
രണ്ടു മക്കളുടെ അമ്മയായ യുവ വനിതാ ഡോക്ടറുടെ നഗ്നമായ മൃതദേഹം സ്റ്റോറിലെ ഫ്രീസറില്‍ കണ്ടെത്തി. ഫ്ലോറിഡയിലെ ഡോളര്‍ ട്രീ സ്റ്റോറിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റോറിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യമായി കണ്ട് മിയാമി പോലീസില്‍ വിവരം അറിയിച്ചത്. ഹെലന്‍ മാസിയേല്‍ ഗരാഹ് സാന്‍ജെസ് എന്ന 32കാരിയാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു. പരിസരപ്രദേശത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയിട്ടില്ല. നിക്കരാഗ്വയില്‍ നിന്നുള്ള ഡോക്ടറായ ഹെലന്‍ തലേദിവസമാണ് സ്റ്റോറിലെത്തി Read More…
മൂന്നു മാസംമുമ്പ് വിവാഹം, ഒരു മാസം മുമ്പ് പിരിഞ്ഞു, ഒത്തുതീര്‍പ്പിനിടെ തര്‍ക്കം, ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് വെട്ടിക്കൊന്നു
കുമളി: കുടുംബ കലഹത്തെത്തുടര്‍ന്ന് തേനിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാ സഹോദരനെയും വെട്ടി ക്കൊലപ്പെടുത്തി. ചിന്നമന്നൂര്‍ സ്വദേശിനി നിഖില (25), സഹോദരന്‍ വിവേക്(33) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഖിലയുടെ ഭര്‍ത്താവ് ദേവാരം മുത്തയ്യന്‍ ചെട്ടിപെട്ടി സ്വദേശി പ്രദീപ്(27), ഇയാളുടെ പിതാവ് ശിവകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മൂന്നു മാസം മുമ്പാണ് ചിന്നമന്നൂര്‍ സ്വദേശിനി നിഖിലയെ പ്രദീപ് വിവാഹം കഴിച്ചത്. ഇരുവരും മുത്തയ്യന്‍ ചെട്ടിപ്പെട്ടിയില്‍ പ്രദീപിന്റെ കുടുംബ വീട്ടിലായിരുന്നു താമസം. മദ്യപാനവും അടിപിടിയും Read More…
ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീരം വെട്ടിനുറുക്കി അരച്ച് രാസലായിനിയിലിട്ടു ! മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി
മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റുായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. മുന്‍ മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. തന്നെ കത്തിയുമായി ഭാര്യ ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കുവേണ്ടി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്‍റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി ഭര്‍ത്താവ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നു. പിന്നീട് അതിക്രൂരമായ രീതിയിലാണ് മൃതദേഹത്തോട് Read More…








