Crime

ഭാര്യയെ കൊന്ന് ഗര്‍ഭപാത്രം പുറത്തെടുത്തു, ശരീരം വെട്ടിനുറുക്കി അരച്ച് രാസലായിനിയിലിട്ടു ! മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി

മിസ് സ്വിറ്റ്സര്‍ലന്‍ഡ് ഫൈനലിസ്റ്റുായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. മുന്‍ മോഡലും ട്രെയിനറുമായ ക്രിസ്റ്റീനയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പിടിയിലായത്. 2024 ഫെബ്രുവരിയിലായിരുന്നു കൊലപാതകം. തന്നെ കത്തിയുമായി ഭാര്യ ആക്രമിക്കാന്‍ വന്നപ്പോള്‍ സ്വരക്ഷയ്ക്കുവേണ്ടി പിടിച്ചു തള്ളിയതാണ് മരണകാരണമെന്നായിരുന്നു ഭര്‍ത്താവ് തോമസിന്‍റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജിഗ്സോ ബ്ലേഡും ചെടി വെട്ടാന്‍ ഉപയോഗിക്കുന്ന കത്രികയുമാണ് കൊലയ്ക്കായി ഭര്‍ത്താവ് ഉപയോഗിച്ചത്. ക്രിസ്റ്റീനയെ ശ്വാസംമുട്ടിച്ച് കൊന്നു. പിന്നീട് അതിക്രൂരമായ രീതിയിലാണ് മൃതദേഹത്തോട് Read More…

Crime

ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവെന്ന് പൊലീസ്; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി

കാലടി(കൊച്ചി): മലയാറ്റൂരില്‍ രണ്ടുദിവസം മുന്‍പ്‌ കാണാതായ വിദ്യാര്‍ഥിനി ചിത്രപ്രിയ(19)യെ ആണ്‍സുഹൃത്ത്‌ കരിങ്കല്ലിന്‌ തലയ്‌ക്കിടിച്ചു കൊലപ്പെടുത്തിയത്‌ സംശയം മൂലം. സംഭവവുമായി ബന്ധപ്പെട്ട്‌ കാലടി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്‌ കൊറ്റമം കുറിയേടം അലന്‍ ബെന്നി(21)യുടെ അറസ്‌റ്റ്‌ ഇന്നലെ വൈകിട്ടോടെ രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്‌ അറിയിച്ചു. കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തെയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം Read More…

Crime Featured

കടയില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങി, പിന്നെ ആരും കണ്ടില്ല: ചിത്രപ്രിയയുടെ മരണം കൊലപാതകം?

കൊച്ചി: മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ്‌ കാണാതായ ചിത്രപ്രിയയുടേത്‌ കൊലപാതകമെന്ന്‌ ഉറപ്പിച്ച്‌ പോലീസ്‌. മലയാറ്റൂര്‍ മണപ്പാട്ട്‌ ചിറയ്‌ക്ക്‌ സമീപത്തെ സെബിയൂര്‍ റോഡിന്‌ സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ്‌ ചിത്രപ്രിയയുടെ മൃതദേഹം കാണപ്പെട്ടത്‌. ചിത്രപ്രിയയുടെ തലയ്‌ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന്‌ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത്‌ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ്‌ പൊലീസ്‌. ബെംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയാണ്‌ ചിത്രപ്രിയ. ശനിയാഴ്‌ച അടുത്തുള്ള കടയില്‍ പോകുന്നുവെന്ന്‌ പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ചിത്രപ്രിയ. പെണ്‍കുട്ടി പിന്നീട്‌ തിരിച്ചു വരാത്തിനെത്തുടര്‍ന്ന്‌ വീട്ടുകാര്‍ കാലടി പൊലീസില്‍ Read More…

Crime

ഒന്നരയേക്കർ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയെ നടുക്കിയ കൊടുംക്രൂരത

നെടുമ്പാശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ ക്രൂരമായി കൊലപ്പെടുത്തി. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് 58 വയസുകാരി അനിത മരിച്ചത്. മകൻ ചെങ്ങമനാട്‌ പുറയാര്‍ ഭാഗത്ത്‌ വാടകയ്‌ക്കു താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത്‌ വീട്ടില്‍ ബിനു(38)വിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കഴിഞ്ഞ 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അനിതയെ മൂന്ന് മാസം മുൻപാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് ക്രൂരമർദ്ദനമാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനിതയുടെ ശരീരത്തിലാകെ കമ്പ് കൊണ്ട്  മർദിച്ചതിന്റെ Read More…

Crime

കാമുകനൊപ്പമുള്ള അവിഹിതം മകള്‍ കണ്ടു; 11 കാരിയെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് വധശിക്ഷ

മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവിന് വധശിക്ഷ വിധിച്ച് കോടതി. ബിഹാറില്‍ 2023 ല്‍ നടന്ന സംഭവത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം വിധി പ്രഖ്യാപിച്ചത്. 11 കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ശിവാനിയുടെ മാതാവ് പൂനം ദേവി (35) ആണ് കേസില്‍ മുഖ്യപ്രതി. അരാരിയ ജുഡീഷ്യൽ ഡിവിഷനിലെ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി റാബി കുമാറാണ് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നു നിരീക്ഷിച്ചാണ് കോടതി പൂനം ദേവിക്ക് വധശിക്ഷ വിധിച്ചത്. 2023 ജൂലൈ 11 ന് രാത്രി Read More…

Crime

ടിക്കറ്റ് തര്‍ക്കം; പഴ്‌സ് പുറത്തേയ്ക്ക് എറിഞ്ഞു, ടി.ടി.ഇ. തള്ളിവീഴ്ത്തിയ നേവി ഓഫീസറുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഓടുന്ന ട്രെയിനില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടി.ടി.ഇ സന്തോഷ് കുമാറിനെതിരേ കേസെടുത്തു. ഡല്‍ഹിയിലേക്ക് ചികിത്സാര്‍ഥം പുറപ്പെട്ടതായിരുന്നു ആരതി. എന്നാല്‍, തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ ഇവര്‍ കയറുകയായിരുന്നു. പിന്നാലെയാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് Read More…

Crime

ആറു മാസം മുൻപ് പ്രണയവിവാഹം; നിരന്തരപീഡനം; ഫോൺ വിളിക്കാൻ പോലും സമ്മതിച്ചില്ല, ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

വരന്തരപ്പിള്ളി: ഗര്‍ഭിണിയായ യുവതി ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍.മാക്കോത്ത്‌ വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ്‌ (20) മരിച്ചത്‌. ഇവരുടെ വിവാഹം കഴിഞ്ഞിട്ട്‌ ആറുമാസം കഴിഞ്ഞതേയുള്ളൂ.ഇന്നലെ വൈകിട്ട്‌ നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ്‌ കാനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവ്‌ ഷാരോണിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന്‌ കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ്‌ അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വ്യാഴാഴ്‌ച രാവിലെ ഫൊറന്‍സിക്‌ വിദഗ്‌ധരെത്തി പരിശോധന നടത്തിയ ശേഷം Read More…

Crime

വീട്ടിലെ സാമ്പത്തിക ബാധ്യത; സഹോദരനെ കുത്തിക്കൊന്ന്‌ പ്രതി പോലീസില്‍ കീഴടങ്ങി

മഞ്ചേരി: സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസ്‌ സ്‌റ്റേഷനില്‍ കീഴടങ്ങി. പൂക്കോട്ടൂര്‍ പള്ളിമുക്ക്‌ കൊല്ലപ്പറമ്പന്‍ വളച്ചെട്ടിയില്‍ അബ്ബാസിന്റെ മകന്‍ അമീര്‍ സുഹൈലി (26) നെ കൊന്ന സഹോദരന്‍ ജുനൈദാ (28) ണ്‌ കത്തിയുമായി മഞ്ചേരി പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌.ഇന്നലെ പുലര്‍ച്ചെ 4.45ന്‌ പള്ളിമുക്കിലെ വീട്ടിലായിരുന്നു കൊലപാതകം. പ്രഭാത നമസ്‌കാരത്തിനായി ജുനൈദ്‌ സഹോദരനെ വിളിച്ചുണര്‍ത്തുകയായിരുന്നു. നമസ്‌കാരത്തിന്‌ സമയമായില്ലെന്ന്‌ മാതാവ്‌ ഖൈറുന്നീസ അറിയിച്ചതോടെ ഇരുവരും വീട്ടില്‍ത്തന്നെ ഇരുന്നു.ഇരുവരും സംസാരിക്കുന്നതിനിടെ വീട്ടിലെ സാമ്പത്തിക ബാധ്യത ചര്‍ച്ചയാകുകയും തര്‍ക്കത്തിലെത്തുകയുമായിരുന്നു. പ്രകോപിതനായ ജുനൈദ്‌ കത്തിയെടുത്തു സഹോദരനെ Read More…

Crime

കാമുകന്റെ കടബാധ്യത തീർക്കാൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് സ്വർണ്ണമെടുത്ത് മകൾ!

ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും കഷ്ടപ്പെട്ട് പോറ്റി വളർത്തിയ ഏകമകൾ തന്നെ ഒടുവിൽ അമ്മയുടെ ജീവനെടുത്തു. തൃശൂർ മുണ്ടൂർ സ്വദേശിനി തങ്കമണി(75)യുടെ മരണമാണ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞത്. ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. ഉരലിൽ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനായി കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയത്. സന്ധ്യ(45)യെയും കാമുകൻ നിതിനെയും(27) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിതിനും ചേർന്ന് Read More…