പ്രണയബന്ധത്തെ എതിർത്ത പിതാവിനെ ഉറക്കഗുളിക കൊടുത്ത് മയക്കി മകള്‍, പിന്നാലെയെത്തിയ കാമുകന്‍ അയാളെ കുത്തിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോൺ കോളിനോട് പ്രതികരിക്കാതായതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചുവന്നപ്പോൾ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഷന ചാവ്ഡയുടെ 17 വയസ്സ് പ്രായമുള്ള മകൾ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവ് പ്രണയത്തെ എതിർത്തു. ഇതേത്തുടർന്ന് മകൾക്കും ആൺസുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നു. വിഷം നൽകി Read More…
Tag: lover
കല്യാണത്തിന് 2 മണിക്കൂർ മുമ്പ് കാമുകനെ കണ്ടുമുട്ടുന്ന യുവതി; പിന്നീട് എന്തു സംഭവിച്ചു? വീഡിയോ വൈറൽ
വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് ഒരു യുവതി തന്റെ മുൻ കാമുകനെ കണ്ടുമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വികാരനിർഭരമായ ഈ ക്ലിപ്പ് വിവാഹത്തിന് മുൻപ് മുൻ ബന്ധങ്ങളോടുള്ള വിശ്വസ്തതയേയും അതിർവരമ്പുകളേയും ചോദ്യം ചെയ്യുന്നു. വൈറലായ വീഡിയോയിൽ, യുവതി തന്റെ അടുത്ത സുഹൃത്തിനൊപ്പം വിവാഹ വേഷത്തിൽ കാറിനുള്ളിൽ ഇരിക്കുന്നത് കാണാം. അവൾ പ്രകടമായി ഉത്കണ്ഠാകുലയാണ്. തന്റെ വിവാഹത്തിന് മുൻപ് മുൻ കാമുകനെ അവസാനമായി കാണാൻ പോവുകയാണെന്ന് സുഹൃത്ത് ക്യാമറയിൽ വിശദീകരിക്കുന്നു. ജീവിതത്തിലെ Read More…
കാമുകന്റെ കടബാധ്യത തീർക്കാൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് സ്വർണ്ണമെടുത്ത് മകൾ!
ഭർത്താവ് ഉപേക്ഷിച്ച് പോയിട്ടും കഷ്ടപ്പെട്ട് പോറ്റി വളർത്തിയ ഏകമകൾ തന്നെ ഒടുവിൽ അമ്മയുടെ ജീവനെടുത്തു. തൃശൂർ മുണ്ടൂർ സ്വദേശിനി തങ്കമണി(75)യുടെ മരണമാണ് ഇപ്പോള്‍ കൊലപാതകമെന്ന് തെളിഞ്ഞത്. ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. ഉരലിൽ തലയിടിച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ അമ്മയുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കാനായി കൊന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയത്. സന്ധ്യ(45)യെയും കാമുകൻ നിതിനെയും(27) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ തങ്കമണിയെ കൊലപ്പെടുത്തിയ ശേഷം സന്ധ്യയും നിതിനും ചേർന്ന് Read More…
അമ്മാവനോട് പ്രണയം; വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങി,16-കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു
മുംബൈ: സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 28-കാരനായ അമ്മാവൻ അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയോടെ വസായിലാണ് സംഭവം നടന്നത്. വാളിവ് സ്വദേശിയായ പ്രതിയാണ് അറസ്റ്റിലായത്. ചർച്ച്‌ഗേറ്റ്–വിരാർ ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ മാതൃസഹോദരനൊപ്പമായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. ഭയന്ദറിനും നായിഗാവിനും ഇടയിലുള്ള ഭാഗത്ത് വെച്ച് പ്രതി പെൺകുട്ടിയെ ഓടുന്ന ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ പെൺകുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും Read More…
ചുംബിക്കാന്‍ ശ്രമിച്ചു, വിവാഹിതനായ മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയിട്ടും കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതിയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ചംപി എന്ന യുവാവിനാണ് ഗുരുതര പരിക്കേറ്റത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെങ്കിലും മുന്‍ കാമുകിയുമായുള്ള അടുപ്പം തുടര്‍ന്നിരുന്നു. ഇതിനിടെ ചംപിയുടെ വിവാഹം ഉറപ്പിച്ചതോടെ കാമുകി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍, ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ചംപി ഒരുക്കമായിരുന്നില്ല. ഇയാള്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ശക്തമായി Read More…
ഭാരം 134 കിലോ, കാമുകിയുടെ മാതാപിതാക്കളെ ‘ഇംപ്രസ്’ ചെയ്യാന്‍ ശരീരഭാരം കുറയ്ക്കൽ ശസ്ത്രക്രിയ, യുവാവിന് ദാരുണാന്ത്യം
ബീജിങ്∙ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ്ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. Read More…
സ്വകാര്യ ഭാഗങ്ങളിൽ ചതവ്, മുറിവുകള്‍, ശരീരത്തിൽ നീല നിറത്തിലുള്ള പാട്; മോഡലിന് ദാരുണാന്ത്യം, പിന്നിൽ കാമുകൻ ?
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രശസ്ത മോഡല്‍ ഖുഷ്ബു അഹിര്‍വാറി(27)നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ കാമുകന്‍ കഴിഞ്ഞ ദിവസം ഖുഷ്ബുവിനെ സെഹോര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളഞ്ഞിരുന്നു. ഇന്നലെ പുലര്‍ച്ചെയാണു ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്നു മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകളെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നു ഖുഷ്ബുവിന്റെ അമ്മ ലക്ഷ്മി അഹിര്‍വാര്‍ പറഞ്ഞു. ‘ശരീരത്തില്‍ മുഴുവന്‍ നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീര്‍ത്തിരിക്കുന്നു, Read More…
മറ്റൊരു പുരുഷനോടൊത്തുള്ള കാമുകിയുടെ സ്വകാര്യ ചിത്രം ഫോണില്‍; പിറന്നാളിന് വിളിച്ചുവരുത്തി കഴുത്തറുത്തു കൊന്നു
കാമുകിയുടെ ഫോണില്‍ മറ്റൊരാളുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട കാമുകന്‍ അവരെ കഴുത്തറുത്ത് കൊന്നു. പിറന്നാളാഘോഷത്തിന് ഒരു ലോഡ്ജിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. 26 വയസുള്ള മേരി മല്ലേഷാണ് കൊല്ലപ്പെട്ടത്. 25 കാരനായ 25 കാരനായ ഓട്ടോമൊബൈൽ മെക്കാനിക്ക് ദിലാവര്‍ സിങ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ പിമ്പ്രി-ചിഞ്ച്‌വാഡിലെ വാകഡിലാണ് സംഭവം. യുവതിക്ക് മറ്റൊരാളുമായി അവിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പ്രതിയുടെ മൊഴി. കൊല്ലപ്പെട്ട മേരി മല്ലേഷ് നേരത്തെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ജോലി ചെയ്തിരുന്നു. ഈ Read More…
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച കാമുകന്റെ ലിംഗം പൂര്‍ണമായും മുറിച്ചുമാറ്റി യുവതി
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് തന്നോടു ബന്ധം തുടര്‍ന്ന കാമുകന്റെ ലിംഗം മുറിച്ചുമാറ്റി കാമുകി. മലേഷ്യയിലെ ജോഹോറിലെ കംപുങ് ലോകെനിലാണ് സംഭവം. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ബംഗ്ലാദേശി യുവതി കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിതന്നെയായ കാമുകന്‍ നാട്ടിലുള്ള ഭാര്യയുമായി വിവാഹബന്ധം ഇപ്പോഴും തുടരുകയാണെന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും യുവതി കണ്ടെത്തിയതിനു പിന്നാലെയാണ് ഈ ക്രൂരകൃത്യം. മലേഷ്യയില്‍വച്ചാണ് ബംഗ്ലാദേശുകാരനായ യുവാവും യുവതിയും അടുപ്പത്തിലാകുന്നത്. എന്നാൽ ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി വൈകിയാണ് അറിയുന്നത്. അടുത്ത Read More…








