ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്ലേ സ്‌കൂള്‍ നടത്തിപ്പുകാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും അവരുടെ കാമുകനും പോലീസിന്റെ പിടിയിലായി. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഇതൊരു സാധാരണ മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ നടത്തിയ തന്ത്രമാണ് ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുമാണ് ഇരുവരും ചേര്‍ന്ന് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹസ്തിനപുരില്‍ ‘കൃഷ്ണ പ്ലേ സ്‌കൂള്‍’ നടത്തിയിരുന്ന അതുല്‍ പന്‍വാറിനെയാണ് ഭാര്യ ദാമിനിയും Read More…
Tag: lover
വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി; തേടി എത്തിയ വിദേശ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: അബുദാബിയിൽ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലാവുകയും, ഗർഭിണിയായ ശേഷം കാമുകൻ നാട്ടിലേക്ക് മുങ്ങുകയും ചെയ്തതിനെത്തുടർന്ന് യുവാവിനെ തേടി തലസ്ഥാനത്ത് എത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഠിനംകുളം സ്വദേശിയായ യുവാവിനെ അന്വേഷിച്ച് കഴിഞ്ഞ ദിവസമാണ് ശ്രീലങ്കൻ യുവതി തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ടാക്സി വിളിച്ച് Read More…
പ്രണയത്തിന് തടസം; 34 സെക്കൻഡിൽ എട്ടു തവണ കുട്ടിയെ നിലത്തെറിഞ്ഞു കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഒന്നര വയസ്സുകാരനായ ആൺകുട്ടിയെ വെറും 34 സെക്കൻഡിനുള്ളിൽ എട്ടുതവണ നിലത്തെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവാണ് ഈ ക്രൂരത ചെയ്തത്. തങ്ങളുടെ പ്രണയബന്ധത്തിന് കുഞ്ഞ് തടസ്സമാകുമെന്ന് കരുതിയാണ് ഇയാൾ കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. പ്രതി കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ കേസിൽ പ്രതിയായ വിരാജും കുട്ടിയുടെ അമ്മ രതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് Read More…
‘ഒരിക്കലും അമ്മയാകാന്‍ പാടില്ല’; 19കാരിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റില്‍
ഗുരുഗ്രാമിൽ ലിവിങ് ഇൻ പങ്കാളിയായ യുവാവ് 19 വയസ്സുകാരിയായ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ത്രിപുര സ്വദേശിയായ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് ഈ അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കാളി ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും സെക്ടർ 69-ലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഒരുമിച്ചായിരുന്നു താമസം. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പെൺകുട്ടി തന്നെ Read More…
സ്വന്തം അമ്മയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി മകള്‍ കാമുകന് അയച്ചു! ഞെട്ടല്‍ ….
അമ്മയുടെ നഗ്നചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി കാമുകന് ഫോണ്‍ വഴി അയച്ചു നല്‍കിയ സംഭവത്തില്‍ മകള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. മകള്‍ക്കും മകളുടെ കാമുകനുമെതിരെ അമ്മ പൊലീസില്‍ പരാതി കൊടുത്തു. പഠനാവശ്യത്തിനായി വില കൂടിയ ഫോണ്‍ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടതനുസരിച്ച് മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കി. എന്നാല്‍ ഒരുമാസമായി മകള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നതും ഇതുവരെ കേട്ടുപരിചയം പോലുമില്ലാത്ത ഒരാളുമായി സംസാരിക്കുന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞ ദിവസം മകള്‍ കുളിക്കാന്‍ കയറിയതോടെ യുവതി Read More…
ഭർത്താവിനെ കൊലപ്പെടുത്തിയത് വെയ്റ്റർക്കൊപ്പം ജീവിക്കാൻ: ‘ഹണിമൂൺ കൊലപാതകം’; അവൾക്ക് വധശിക്ഷ നൽകണമെന്ന് രണ്ടു കുടുംബങ്ങളും
രക്തബന്ധവും വിവാഹബന്ധവും പ്രണയവും ഇഴചേർന്ന്, രണ്ട് കുടുംബങ്ങളെ ഞെട്ടിച്ചുകൊണ്ട്, രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നവവധു ഭർത്താവിനെ കൊലപ്പെടുത്തി. ‘രാജസ്ഥാൻ ഹണിമൂൺ കൊലപാതകം’ എന്ന് വിളിക്കപ്പെടുന്ന ഈ സംഭവത്തിൽ, കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് യുവതി ഭർത്താവിനെ വകവരുത്തിയത്. സാദുൽഷഹർ സ്വദേശിനിയായ അഞ്ജലി (23) ആശിഷും (27) തമ്മിലുള്ള വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ജിയോളജിയിൽ എം.എസ്‌സി പൂർത്തിയാക്കി ബി.എഡിന് പഠിക്കുകയായിരുന്നു ആശിഷ്. അഞ്ജലി എം.കോം വിദ്യാർത്ഥിനിയായിരുന്നു. അടുത്ത ബന്ധുക്കളായ ഇരു കുടുംബങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം അവസാനം Read More…
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കാർ ഇടിപ്പിച്ച് കൊന്ന് യുവതി! വീണ്ടും ഹണിമൂണ്‍ കൊല
മേഘാലയയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സോനം രഘുവംശിയുടെ സമാനമായ രീതി പിന്തുടർന്ന് രാജസ്ഥാനിലും ക്രൂരമായ കൊലപാതകം. ഭർത്താവായ ആശിഷിനെ ഭാര്യ അഞ്ജുവും കാമുകൻ സഞ്ജുവും മറ്റ് രണ്ട് കൂട്ടുകാരും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. വൈകുന്നേരം മദ്യലഹരിയിലായിരുന്ന ആശിഷിനെ ഒന്നു നടക്കാൻ പോകാമെന്ന് പറഞ്ഞ് അഞ്ജു ആളൊഴിഞ്ഞ റോഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുവീഴ്ത്തുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. ആദ്യം ഇതൊരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാനാണ് അഞ്ജു ശ്രമിച്ചത്. അമിതവേഗത്തിലെത്തിയ കാർ തങ്ങളെ ഇടിച്ചുവെന്നും കാറിലുണ്ടായിരുന്നവർ തന്റെ സ്വർണാഭരണങ്ങൾ കവർന്നുവെന്നും Read More…
പ്രണയം നടിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി; കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍
പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത് പളളിപ്പടിയിലായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നു യുവാവ് പറഞ്ഞതിനാലാണ് വീടുവിട്ട് ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. യുവാവിനെ ആദ്യമായാണ് പെണ്‍കുട്ടി നേരിട്ടു കാണുന്നത്. യുവാവിന്റെ Read More…
ഇതു പഴയ നമ്പരാണു മോനേ…. യുവതിയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം രക്ഷകനായെത്തിയ കാമുകനും സുഹൃത്തും അറസ്‌റ്റില്‍, കാമുകിയെ ഇംപ്രസ് ചെയ്യാന്‍ നോക്കി അഴിക്കുള്ളിലായി!
പത്തനംതിട്ട: യുവതിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കിയ ശേഷം രക്ഷകനായി രംഗത്തെത്തിയെ കാമുകനെയും സൂഹൃത്തിനെയും പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്‌തു. കോന്നി മാമ്മൂട് സ്വദേശി രാജിഭവനില്‍ രഞ്‌ജിത്ത് രാജന്‍ (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശി താഴത്ത് പറമ്പില്‍ വീട്ടില്‍ അജാസ്(19) എന്നിവരാണ് അറസ്‌റ്റിലായത്. നരഹത്യാശ്രമത്തിനാണു കേസെടുത്തത്. ഒന്നാം പ്രതിയും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവതിയെ വാഹനാപകടത്തില്‍പ്പെടുത്തിയ ശേഷം രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റാന്‍ വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്‌തതായിരുന്നു അപകടമെന്നു പോലീസ് കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ 23 ന് Read More…









