Crime

കോടികളുടെ തട്ടിപ്പ്‌ നടത്തി, ഭീഷണിയില്‍ ഡിജിറ്റല്‍ അറസ്‌റ്റ്‌: 20.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്‌റ്റില്‍

ചെങ്ങന്നൂര്‍: ഡിജിറ്റല്‍ അറസ്‌റ്റ്‌ തട്ടിപ്പിലൂടെ സ്വകാര്യ കമ്പനി ജീവനക്കാരനില്‍നിന്ന്‌ 20,50,800 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. കര്‍ണാടക, മൈസുരു സ്വദേശി ചന്ദ്രിക(21)യേയാണ്‌ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നേഹ ശര്‍മ്മ എന്ന പേരിലാണ്‌ പരാതിക്കാരനെ വാട്‌സ്‌ആപ്‌ കോളില്‍ ബന്ധപ്പെട്ടത്‌. മുംബൈ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ്‌ വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരില്‍ ആരോ വ്യാജ ബാങ്ക്‌ അക്കൗണ്ടിലൂടെ കോടികളുടെ തട്ടിപ്പ്‌ നടത്തിയെന്നും അറിയിച്ചു. തുടര്‍ന്ന്‌, ഡിജിറ്റല്‍ അറസ്‌റ്റ്‌ നടത്തുകയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. വിശ്വാസ്യതയ്‌ക്കായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ Read More…

Crime

‘മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ മകള്‍’, പൂജാരിയെ പറ്റിച്ച് മുബീന തട്ടിയത് 68 ലക്ഷം

ആൾമാറാട്ടം നടത്തി യുവാവിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവിൽപോയ യുവതി അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിൽ മുബീനയാണ്‌ എറണാകുളത്തുവെച്ച് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. താൻ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പാർട്ണറാക്കാമെന്ന് പറഞ്ഞ്, പാലക്കാട് കാവിൽപ്പാട്ടെ പൂജാരിയിൽനിന്നാണ് പണം തട്ടിയത്. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറാണെന്നും യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023-ൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ രണ്ടുവർഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. പ്രത്യേകസംഘത്തിന്റെ Read More…

Crime

മകനെയും ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊന്നു; ഭാവഭേദമില്ലാതെ ഹമീദ്; ശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യം

തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജ് ആഷ് കെ.ബാല്‍ വിധി പ്രസ്താവിച്ചു. ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി ശ്രവിച്ചത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ഹമീദിന്റെ ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടല്‍ Read More…

Crime

ആലപ്പുഴയില്‍ 14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈം​ഗിക അതിക്രമം; തടഞ്ഞ മാതാപിതാക്കള്‍ക്ക് നേരേ ആക്രമണം, 19കാരൻ അറസ്റ്റിൽ

പതിനാലു വയസുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് കുട്ടി താമസിക്കുന്ന വീട്ടിൽ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് തിരുവല്ല ഭാഗത്ത് വച്ച് Read More…

Crime

ഭാര്യ കാമുകനൊപ്പം പോയി, ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും വന്നു; പൊലീസിന്റെ മുന്നില്‍വച്ച് അടിച്ചു താഴെയിട്ടു, സംഭവം അടൂരില്‍

അടൂരില്‍ പൊലീസിന്റെ സംരക്ഷണത്തിൽ കോടതിയിലേയ്ക്ക് കൊണ്ടുപോയ യുവതിയുടെ നേരേ ഭർത്താവിന്റെ ആക്രമണം. അടൂർ ഡിവൈഎസ്പി ഓഫീസിനു മുന്നിൽവെച്ചാണ് ആക്രമണം ഉണ്ടായത്. അടിയേറ്റു നിലത്തു വീണ സ്ത്രീയുടെ തല പൊട്ടി. അടൂർ മൂന്നാളം സ്വദേശിനിയായ വൃന്ദ വിജയനാണ് പരുക്കേറ്റത്. കാണാതായ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയാണ് 24-കാരിയെ ഭർത്താവ് റോജന്‍ അടിച്ചു താഴെയിട്ടത്. വൃന്ദയെ കാണാനില്ലെന്ന് ഭര്‍ത്താവായ റോജന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാമുകന്‍ അനുരാഗിന്റെ കൂടെ പോയെന്നായിരുന്നു പരാതി. അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി Read More…

Crime

‘പണവും സ്വർണവും തിരികെ ചോദിച്ചു’: ഐഷയെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തി; മൃതദേഹം പള്ളിപ്പുറത്തെ വീട്ടിൽ മറവുചെയ്തു

ചേര്‍ത്തല: വാരനാട്‌ സ്വദേശിനിയും റിട്ട. സര്‍ക്കാര്‍ ജീവനക്കാരിയുമായ ഐഷ കൊല്ലപ്പെട്ട കേസില്‍ പ്രതി സി.എം. സെബാസ്‌റ്റ്യനെ കോടതി പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഷെറിന്‍ കെ. ജോര്‍ജാണ്‌ തെളിവെടുപ്പിനായി പ്രതിയെ അഞ്ചുദിവസം കസ്‌റ്റഡിയില്‍ വിട്ടത്‌. കേസന്വേഷിക്കുന്ന ചേര്‍ത്തല പോലീസിന്റെ അപേക്ഷ പരിഗണിച്ചാണു നടപടി.രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയായ പള്ളിപ്പുറം ചെങ്ങത്തറ സെബാസ്‌റ്റ്യന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കൊലപ്പെടുത്തിയ കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച്‌ സംഘം ഇയാളുടെ പള്ളിപ്പുറത്തെ Read More…

Crime

നിര്‍മാണത്തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചുമൂടിയത് ഗൃഹപ്രവേശം നടത്താനിരുന്ന വീട്ടില്‍

അയര്‍ക്കുന്നം: നിര്‍മാണത്തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചു മൂടിയത് നവംബര്‍ 29ന് ഗൃഹപ്രവേശം നടത്താനിരുന്ന വീട്ടില്‍. അയര്‍ക്കുന്നം സ്വദേശി മണ്ണനാല്‍ ഡിന്നി സെബാസ്റ്റിയന്‍ നിര്‍മിക്കുന്ന വീട്ടിലാണു കൊല നടന്നത്. പാലുകാച്ചല്‍ നടത്താനിരിക്കെയാണ് അപ്രതീക്ഷതമായൊരു ദുരനുഭവമെന്നു ഡിന്നി പറയുന്നു. സങ്കടമായിട്ട് തോന്നുന്നില്ല, വിവരമറിഞ്ഞപ്പോള്‍, അങ്കലാപ്പായിരുന്നു. അതിനൊപ്പം, സന്തോഷവുമുണ്ട്. വീടിന് പിന്നില്‍ ആഴത്തില്‍ മറവു ചെയ്ത് ഇയാള്‍ നാടുവിടുകയും പിന്നീടാണു മൃതദേഹം കണ്ടെത്തിയിരുന്നതെങ്കില്‍ തനിക്കു സ്വസ്ഥതയുണ്ടാകുമായിരുന്നില്ലെന്നു ഡിന്നി പറയുന്നു.ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ചേര്‍ത്താണു ഇളപ്പുങ്കല്‍ ജങ്ഷനോട് ചേര്‍ന്ന് 28 സെന്റ് സ്ഥലത്ത് Read More…

Crime

സുഹൃത്തിനൊപ്പം വാടകയ്‌ക്ക്‌ താമസിച്ചിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹത

ഏലൂര്‍: മഞ്ഞുമ്മലില്‍ സുഹൃത്തിനൊപ്പം വാടകയ്‌ക്കു താമസിച്ചിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹതയേറെ. കോട്ടയം പാമ്പാടി പറശേരില്‍ വര്‍ഗീസിന്റെ മകള്‍ വര്‍ണ(24)യാണ്‌ മരണമടഞ്ഞത്‌. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം പാതാളം ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. ഒപ്പം താമസിച്ചിരുന്ന കാക്കനാട്‌ സ്വദേശി നവാസിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. നവാസും സുഹൃത്തുക്കളും വീട്ടിലെത്തിയതിനെത്തുടര്‍ന്നു വര്‍ണയുമായി ബഹളമുണ്ടായതായി പോലീസ്‌ പറഞ്ഞു. വര്‍ണയും സുഹൃത്തായ നവാസും വാടകവീട്ടില്‍ ഒരുമിച്ചു കഴിയാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷമായി. ഇയാള്‍ക്കു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്‌. കഴിഞ്ഞ 17 നു രാത്രിയാണു വര്‍ണയെ വീട്ടില്‍ കയറില്‍ തൂങ്ങിയനിലയില്‍ Read More…

Crime

റൂംമേറ്റ്സ് നൈറ്റ് ഡ്യൂട്ടിയില്‍‍, ബലാത്സംഗം നടന്നത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പെണ്‍കുട്ടിയെ അറിയുന്നയാളോ പ്രതി?

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ പീ‍ഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയി . കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഐടി ഹബ്ബായ കഴക്കൂട്ടത്ത് പുലര്‍ച്ചെയാണ് ഹോസ്റ്റലില്‍ കയറിച്ചെന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഐടി ജീവനക്കാരിയായ ഇരുപത്തിയഞ്ചുകാരി താമസിക്കുന്ന മുറിക്കുള്ളില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ആക്രമണം നടത്തിയത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പെണ്‍കുട്ടിയുടെ മുറി. റൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും കൃത്യമായി Read More…