Crime

അദ്ധ്യാപികയില്‍ നിന്ന് 47 ലക്ഷം തട്ടിച്ച് മുങ്ങിയ ദമ്പതികള്‍ പിടിയില്‍, നഷ്ടപ്പെട്ടത് മകളുടെ വിവാഹത്തിന് കരുതിയ പണം

പരപ്പനങ്ങാടി: പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു പരിചയം പുതുക്കി പലപ്പോഴായി അധ്യാപികയില്‍നിന്നു 27, 50,000 രൂപയും 21 പവനും കബളിപ്പിച്ച് കൈക്കലാക്കി മുങ്ങിയ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. 47 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത് ചെറിയമുണ്ടം തലക്കടത്തൂര്‍ സ്കൂളിലെ 89-90 ബാച്ചിലെ നീലിയത്ത് ചേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളുവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനു ശേഷം പരിചയം പുതുക്കിയ ഫിറോസ് പരപ്പനങ്ങാടിയിലെ അധ്യാപികയുടെ വീട്ടിലെത്തുകയും തനിക്ക് പക്ഷാഘാതം വന്നതാണെന്നും ബിസിനസ് Read More…

Lifestyle

ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം, ആരോ കയറിയെന്ന് നാട്ടുകാര്‍; പാഞ്ഞെത്തിയ പൊലീസ് കണ്ടത്…

ആത്മഹത്യയുടെ വക്കിൽ നിന്ന് കുടുംബനാഥനെ നിർണായക നീക്കത്തിലൂടെ രക്ഷപ്പെടുത്തിയ നല്ലവാര്‍ത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പൊലീസ്. ആൾത്താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് പരിസരവാസികള്‍ എറണാകുളം ടൗൺ സൗത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കയറിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ ഒരാളെയാണ്. ഉടൻ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചു ജീവൻ രക്ഷിച്ചതിന്റെ കഥയാണു പൊലീസ് സമൂഹമാധ്യത്തിൽ പങ്കുവെച്ചത്. പൊലീസിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്  എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് Read More…

Crime

പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നവീഡിയോ കാണിച്ച് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ

മൊബൈൽ ഫോണിൽ ന​ഗ്ന വീഡിയോ കാണിച്ച്, പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 15ഉം 13ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛന്‍ പിടിയിലാത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു. അതിന് ശേഷമാണ് പ്രതി ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്. കരമന എസ്.എച്ച്.ഒ അനൂപ്, Read More…

Crime

ഒളിച്ചിരുന്ന് യുവതിയുടെ കിടപ്പറരംഗം പകർത്തി; ‘തനിക്കും വഴങ്ങണമെന്ന് ആവശ്യം’; 2 പേർ അറസ്റ്റിൽ

കണ്ണൂരില്‍ വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് ശമൽ , നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരെയാണ് കണ്ണൂര്‍ കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. Read More…

Crime

വീട്ടില്‍ വരുത്തി, നഗ്നനാക്കി ചിത്രങ്ങളെടുത്തു; യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി, അറസ്റ്റ്

കോഴിക്കോട്‌: കുന്ദമംഗലത്ത്‌ ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍നിന്നും പണം തട്ടിയ കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന (28), ഭര്‍ത്താവ്‌ മുഹമ്മദ്‌ അഫീഫ്‌ (30) എന്നിവരെയാണു പോലീസ്‌ പിടികൂടിയത്‌. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. Read More…

Featured Good News

‘പെറ്റി മാത്രമല്ല, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനുമറിയാം’; കേരള പൊലീസ് പൊളി…. വീഡിയോ

ഏത് ആപത്ഘട്ടത്തിലും സഹായിക്കാന്‍ ഒരുക്കമായ സൈന്യമാണ് തങ്ങളുടേതെന്ന് കേരളാ പോലീസ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് എത്ര ചെറിയ കാര്യവും ആയിക്കൊള്ളട്ടെ, പുതുതലമുറയിലെ ​പോലീസ് ഇക്കാര്യത്തില്‍ പൊളിയാണ്. ഇത്തവണ, പെറ്റിയടിക്കാൻ മാത്രമല്ല മോനെ, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനും എനിക്കറിയാം, പറയുന്നത് കേരള പോലീസാണ്. സംഭവം കേട്ടോളൂ… വീഡിയോ കണ്ടോളൂ… ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാർഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. കേരള പോലീസിന്റെ മീഡിയ സെൻ്റർ ഈ മുണ്ടുടുക്കലിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. View Read More…

Lifestyle

പുകപരിശോധന സര്‍ട്ടിഫിക്കറ്റില്ലേ? 2000രൂപ പിഴ 250 ആയി കുറയ്ക്കാനുള്ള വഴി പോലീസുകാര്‍ തന്നെ പറഞ്ഞുതരുന്നു

വാഹനപരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങുന്ന ഒരു നിയമലംഘനമാണ് കാലാവധി കഴിഞ്ഞ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നത്. ഈ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോകുമ്പോഴുള്ള പൊല്ലാപ്പുകളും സമീപകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പോലീസ് പിടിച്ചാലുള്ള പിഴയും ഇത് പത്തില്‍ ഒന്നായി കുറയ്ക്കുന്നതിനുള്ള വിദ്യയും പോലീസുകാര്‍ തന്നെ പറഞ്ഞു തരികയാണ് കെപി ടോക്‌സ് എന്ന വീഡിയോ പരമ്പരിയിലൂടെ. നിയമം അനുസരിച്ച് വാഹനത്തിന് സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. ഈ Read More…

Crime

ലിവിങ് ടുഗദര്‍ വിത്ത് ഡ്രഗ്സ്; പൊലീസെത്തിയപ്പോള്‍ എടുത്ത് ശുചിമുറിയിലിട്ടു, ​അടിമുടി ദുരൂഹം

കൊച്ചി എളംകുളത്ത്‌ ഫ്‌ളാറ്റ്‌ വാടകക്കെടുത്ത്‌ ലഹരി മരുന്നുവില്‍പ്പന നടത്തുന്ന സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതിയടക്കം നാലുപേര്‍ പിടിയിലായത് ലക്ഷങ്ങള്‍ വിലയുള്ള മാരക ലഹരിമരുന്നായ എക്സ്റ്റസി പില്‍സുമായാണ്. ഇതിന് പുറമെ എംഡിഎംഎയും കഞ്ചാവും. ലഹരിയുടെ വൈവിധ്യത്തിനൊപ്പം അത് ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങളുമടക്കം സര്‍വ സന്നാഹങ്ങളോടെയാണ് നാലംഗ സംഘത്തിന്റെ ഫ്ലാറ്റിലെ താമസം. 115 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം എം.ഡി.എം.എയുടെ പില്‍സ്‌, രണ്ട്‌ ഗ്രാം കഞ്ചാവ്‌ എന്നിവയുമായി യുവതിയടക്കം നാലുപേരാണു പിടിയിലായത്‌. മലപ്പുറം സ്വദേശി ഫിജാസ്‌ മുഹമ്മദ്‌, Read More…

Crime

ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…