അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടവും പൊലീസും. മാല മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് മർദ്ദനം നടത്തിയത്. കോഴിക്കോട് കൂടറഞ്ഞിയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം ജോലി ചെയ്യാനുണ്ടെന്ന് പറഞ്ഞ് അസാമുകാരനായ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിച്ചു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാള്‍ ശ്രമം നടത്തിയതായി യുവാവ് പറയുന്നു. ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടി. പന്തികേട് മണത്ത വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി Read More…
Tag: kerala police
ഇളയമകനെയും കൊല്ലാൻ സാം പദ്ധതിയിട്ടു? ജെസിയുമായി വിയറ്റ്നാം യുവതിയുടെ ചാറ്റിലെ വിവരങ്ങൾ നിർണായകം
കോട്ടയം: പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിനു കാണക്കാരിയില്‍ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ ജെസിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെത്തി. കാണക്കാരി രത്‌നഗിരിപ്പള്ളി കപ്പടക്കുന്നേല്‍ സാം ജോര്‍ജി (59)ന്റെ ഭാര്യ ജെസി (49) കൊല്ലപ്പെട്ട സംഭവത്തിലെ തുടര്‍ അന്വേഷണത്തിലാണ് ഫോണ്‍ കണ്ടെത്തിയത്. ജെസിയുടെ ഈ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് പൊലീസിന്റെ നീക്കം. വീടിന്റെ ഒന്നാംനിലയിൽ മുൻപ് സാമിനൊപ്പം താമസിച്ചിരുന്ന വിയറ്റ്നാം യുവതി ജെസിയുമായി വാട്സാപിൽ ചാറ്റ് ചെയ്‌തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. Read More…
വീട്ടമ്മയുമായി വെറും 3 ദിവസത്തെ ഫെയ്സ്‌ബുക്ക് ചാറ്റ്; അടിച്ചെടുത്തത് 10 പവന്‍ സ്വർണം, കൈയ്യോടെ പൊക്കി
ഫെയ്സ്‌ബുക്ക് വഴി പരിചയപ്പെട്ട് വെറും മൂന്നുദിവസത്തിനുള്ളില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് 10 പവന്‍ സ്വര്‍ണം. കോഴിക്കോട് വളയനാട് സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് വിശ്വസിച്ച വീട്ടമയെ പറ്റിച്ച് പണം തട്ടിയത്. ഫെയ്സ്‌ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഷനീര്‍ കോട്ടിക്കുളം വീട്ടമ്മയുമായി സൗഹൃദത്തിലായത്. വീട്ടമ്മയുടെ കൈയിലുള്ള സ്വര്‍ണം കുറഞ്ഞ പലിശനിരക്കില്‍ പണയം വയ്ക്കാന്‍ സഹായിക്കാമെന്നു മാത്രമല്ല, ബാങ്ക് നല്‍കുന്ന പണത്തേക്കാള്‍ കൂടുതല്‍ പണവും വാഗ്ദാനം ചെയ്തു. ഇതോടെ വീട്ടമ്മ ഷനീറിനെ Read More…
‘ഏത് വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റും’; തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈദ്യൻ പിടിയിൽ
കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ പിടിയിൽ. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റിത്തരാമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയായിരുന്നു ചികിത്സ. സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിച്ചത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിയോട് പ്രതി ലൈംഗികാതിക്രമശ്രമം നടത്തുകയായിരുന്നു. യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് Read More…
പ്ലസ്‌വൺ കാലത്തെ പരിചയം പ്രണയമായി; വീട്ടുകാരെ അവഗണിച്ച് ജെസി സാമിനെ വിവാഹം കഴിച്ചു, ഒടുവിൽ ദാരുണാന്ത്യം
കോട്ടയം: ഭാര്യ ജെസിയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ജെസിയുടേയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. പര സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ സാം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. പ്ലസ്‌വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസിയും സാമും ആദ്യമായി കണ്ടുമുട്ടുന്നത്. സാമിന്റെ പ്രണയാഭ്യർഥനയോടെ ബന്ധം ശക്തമായി. ജെസിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തോട് എതിർപ്പായിരുന്നു. 1994-ൽ ബെംഗളൂരുവിലെ വിവേക് നഗറിൽവച്ചായിരുന്നു ഇരുവരും മാത്രമുണ്ടായിരുന്ന വിവാഹച്ചടങ്ങ്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റർ Read More…
ആദ്യഭാര്യ പ്രസവിച്ചദിവസം രണ്ടാംവിവാഹം, ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു; ജെസി നേരിട്ടത് ക്രൂരപീഡനം
കോട്ടയം: കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു കൊക്കയിൽ തള്ളിയ കേസിലെ പ്രതി സാം നിരവധി വിദേശവനിതകളുമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ്. ഭാര്യയായ ജെസി വീട്ടിൽ ഉള്ളപ്പോൾ ഇയാൾ സ്ത്രീകളുമായി വന്നിരുന്നു. ഇതിനെ ജെസി എതിർത്തു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 1994-ലാണ് ജെസിയും സാമും വിവാഹിതരാകുന്നത്. വിചിത്രമെന്ന് പറയട്ടെ, ആദ്യഭാര്യ പ്രസവിച്ചദിവസം തന്നെയായിരുന്നു സാം ജെസിയെ ബെംഗളൂരുവിലെ പള്ളിയില്‍വെച്ച് വിവാഹംകഴിച്ചതെന്നാണ് ജെസിയുടെ അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, നിയമപരമായി അന്ന് വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നില്ല. ജെസിയെ വിവാഹംകഴിച്ചതോടെ ആദ്യഭാര്യ കുഞ്ഞിനെ Read More…
നടുവേദനയുമായി ആശുപത്രിയിലെത്തി; എട്ടാം ക്ലാസുകാരി ഗര്‍ഭിണി, പിതാവ് അറസ്റ്റില്‍
കാസര്‍കോട് കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കേസില്‍ 45കാരനായ പിതാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. നടുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയതോടെയാണ് 13കാരി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പരിശോധനയില്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി തന്നെയാണ് പൊലീസിന് മൊഴി നല്‍കിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയി .
നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടു; അമ്മയെ കുത്തി വീഴ്ത്തി 17കാരി, നില ഗുരുതരം
ആലപ്പുഴയില്‍ അമ്മയെ പതിനേഴുകാരി കുത്തിപ്പരിക്കേല്‍പ്പിച്ചു. വാടയ്ക്കലിലാണ് സംഭവം. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ത്രീയുടെ ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്.
കാമുകന്റെ മൊബൈലിൽ ആദ്യ കാമുകിയുടെ നഗ്നദൃശ്യം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് രണ്ടാംകാമുകി
പതിനാറുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച യുവാവ് രണ്ടു വർഷങ്ങൾക്കുശേഷം പിടിയിൽ. ഈ പെൺകുട്ടിയുടെ നഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ പതിനാറുകാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരിയെ, പ്രായപൂർത്തിയായതിനുശേഷവും വിവാഹവാഗ്ദാനം നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും അൻസിലിനെതിരെ Read More…







