അയര്‍ക്കുന്നം: നിര്‍മാണത്തൊഴിലാളി ഭാര്യയെ കൊന്നു കുഴിച്ചു മൂടിയത് നവംബര്‍ 29ന് ഗൃഹപ്രവേശം നടത്താനിരുന്ന വീട്ടില്‍. അയര്‍ക്കുന്നം സ്വദേശി മണ്ണനാല്‍ ഡിന്നി സെബാസ്റ്റിയന്‍ നിര്‍മിക്കുന്ന വീട്ടിലാണു കൊല നടന്നത്. പാലുകാച്ചല്‍ നടത്താനിരിക്കെയാണ് അപ്രതീക്ഷതമായൊരു ദുരനുഭവമെന്നു ഡിന്നി പറയുന്നു. സങ്കടമായിട്ട് തോന്നുന്നില്ല, വിവരമറിഞ്ഞപ്പോള്‍, അങ്കലാപ്പായിരുന്നു. അതിനൊപ്പം, സന്തോഷവുമുണ്ട്. വീടിന് പിന്നില്‍ ആഴത്തില്‍ മറവു ചെയ്ത് ഇയാള്‍ നാടുവിടുകയും പിന്നീടാണു മൃതദേഹം കണ്ടെത്തിയിരുന്നതെങ്കില്‍ തനിക്കു സ്വസ്ഥതയുണ്ടാകുമായിരുന്നില്ലെന്നു ഡിന്നി പറയുന്നു.
ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ചേര്‍ത്താണു ഇളപ്പുങ്കല്‍ ജങ്ഷനോട് ചേര്‍ന്ന് 28 സെന്റ് സ്ഥലത്ത് ഡിന്നി പുതുതായി വീട് നിര്‍മിച്ചത്. പ്രദേശത്തെ കരാര്‍ത്തൊഴിലാളിയാണു സോണിയെ ഇവിടെ പണിക്കെത്തിച്ചത്. ഈ മാസം 8,9, 10 തീയതികളില്‍ സോണിയും ഭാര്യയും ഇവിടെ ജോലി ചെയ്യാനെത്തിയിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സോണി ഡിന്നിയെ വിളിച്ചിരുന്നു. ബുധനാഴ്ച്ചയെ പണിയുള്ളൂയെന്നും പറഞ്ഞു. വീടിന്റെ മുറ്റത്ത് മണ്ണിട്ട് ഉറപ്പിച്ചശേഷം മെറ്റല്‍ നിരത്തണെന്നു മേസ്തിരി അറിയിച്ചു.
എല്ലാ ദിവസവും രാവിലെ 8.30യ്ക്കാണു സോണി പണിയ്‌ക്കെത്തിയിരുന്നത്. സംഭവദിവസം ചൊവ്വാഴ്ച രാവിലെ ഡിന്നി സോണിയെ ഫോണില്‍ വിളിക്കുകയും അയര്‍ക്കുന്നത്ത് ഉണ്ടെന്നു പറയുകയും ചെയ്തു. 9.30ന് പണി സ്ഥലത്ത് എത്തി സോണി ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു.
സമീപത്തെ വീട്ടിലെ ഉടമ സി.സി.ടിവി ദൃശ്യം കണ്ടു. ഡിന്നിയെ വിളിച്ചു സംഭവദിവസം രാവിലെ ഏഴിന് സോണിയും ഭാര്യയും വന്ന വിവരം പറഞ്ഞു. തിരികെ സോണി മാത്രം മടങ്ങുന്ന ദൃശ്യവും കണ്ടു. ഇതേത്തുടര്‍ന്നു കിണറ്റില്‍ പരിശോധനയും നടത്തിയിരുന്നു.




