വി.ഡി. സതീശനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ യുഗമാണ് പിറക്കുന്നത്. സതീശന്റെ ഈ ഉയർച്ച ഉന്നത പദവികൾ ലക്ഷ്യമിടുന്ന ഏതൊരു രാഷ്ട്രീയക്കാരനും വലിയൊരു പാഠമാണ്. നേതൃത്വത്തിന് സ്വന്തം താല്പര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം, കണക്കുകൾ മറ്റാർക്കോ അനുകൂലമായിരുന്നിരിക്കാം; എന്നാൽ നിരന്തരമായ പ്രവർത്തനത്തിലൂടെയും ജനവിശ്വാസത്തിലൂടെയും നേടിയെടുത്ത രാഷ്ട്രീയ സ്വാധീനമാണ് ഇവിടെ വിജയിച്ചത്. അഞ്ചുവർഷം സതീശൻ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഒടുവിൽ കേരളത്തിന്റെ നാഡിമിടിപ്പ് തിരിച്ചറിഞ്ഞ ജനങ്ങളുടെ വികാരത്തിന് മുന്നിൽ ഹൈക്കമാൻഡിന് വഴങ്ങേണ്ടി വന്നു. ഇത് സതീശന്റെ വിജയം Read More…
Tag: kC venugopal
ഭൂരിപക്ഷം MLA-മാർ ഒപ്പമുണ്ടായിട്ടും ചാണക്യനായ കെ.സി.ക്ക് പിഴച്ചത് എവിടെ? സതീശനെ അളന്നതിൽ പാളി ? ഘടകകക്ഷികളുടെ പിന്തുണ കിട്ടിയില്ല
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ കെ.സി. വേണുഗോപാലിന് കാലിടറിയത് എങ്ങനെയെന്ന ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. പൊതുവികാരം, ഘടകകക്ഷികളുടെ നിലപാട്, ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം എന്നിവയെല്ലാം വേണുഗോപാലിന് തിരിച്ചടിയായി. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ കെ.സി. സ്വാഗതം ചെയ്‌തെങ്കിലും, രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ച ദിവസം കൂടിയായിരുന്നു മെയ് 14. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ തന്നെ തന്റെ വിശ്വസ്തർക്ക് സീറ്റുകൾ ഉറപ്പാക്കാൻ സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി.ക്ക് കഴിഞ്ഞിരുന്നു. ജയിച്ചുവന്ന Read More…
മുഖ്യമന്ത്രി സ്ഥാനം കെസി വിട്ടുകൊടുത്തത് അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിച്ച് ? ചെന്നിത്തലയുടെ കാര്യം അനിശ്ചിതത്വത്തിൽ
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾക്ക് വേഗത കൂടി. വരും തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയോടൊപ്പം എല്ലാ മന്ത്രിമാരും അന്ന് തന്നെ അധികാരമേൽക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആകെ 21 അംഗങ്ങളുള്ള മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമാണ് കോൺഗ്രസിന് ലഭിക്കുക. മുതിർന്ന നേതാക്കളുമായി ആലോചിച്ച് പാർട്ടി നേതൃത്വമായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുകയെന്ന് സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചകളിൽ അവസാന നിമിഷം വരെ ഉണ്ടായിരുന്ന എഐസിസി ജനറൽ Read More…
ചര്‍ച്ചയ്ക്കെത്തിയ ഏഴില്‍ ആറു നേതാക്കളും പിന്തുണച്ചത് KC യെ? VD യെ വെട്ടി രാഹുലിന്റെ വിശ്വസ്തന്‍ മുഖ്യമന്ത്രി?
കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ഇപ്പോൾ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിൽ തട്ടി നിൽക്കുകയാണ്. വൻ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ വൈകുന്നത് കോൺഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിക്ക് വഴിവച്ചു. ഇതിനെത്തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ കേരളത്തിലെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരാണ് രംഗത്തുള്ളത്. ഹൈക്കമാൻഡിന്റെയും ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണയുള്ള കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കം Read More…
‘KC കേരളത്തില്‍ വേണമെന്ന് കേരള BJP ആഗ്രഹിക്കുന്നു’; രസകരമായ പോസ്റ്റ് പങ്കിട്ട് രാജീവ് ചന്ദ്രശേഖര്‍
കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള കോൺഗ്രസ് ചർച്ചകളിൽ ബിജെപിക്കുള്ള താല്‍പര്യം പരോക്ഷമായി വ്യക്തമാക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് ബിജെപി കേരള ഘടകവും കേന്ദ്ര നേതൃത്വവും തമ്മിൽ രസകരമായ ഒരു മത്സരം നടക്കുന്നുണ്ടെന്ന എക്സ് (ട്വിറ്റർ) പോസ്റ്റ് പങ്കുവെച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ പ്രതികരണം. കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരണമെന്നാണ് സംസ്ഥാന ബിജെപി ആഗ്രഹിക്കുന്നതെന്നും എന്നാൽ അദ്ദേഹം ഡൽഹിയിൽ തന്നെ തുടരണമെന്ന് കേന്ദ്ര ബിജെപി നേതൃത്വം കരുതുന്നുവെന്നുമാണ് ആദിത്യ ജാക്കി എന്നയാളിന്റെ Read More…
അന്ന് ‘കണ്ണേ കരളേ വിഎസേ…’, ഇന്ന് ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’; സതീശനായി 5 ജില്ലകളിൽ ജനം തെരുവില്‍ !
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ കടുക്കുമ്പോൾ, വി.ഡി. സതീശനായി വലിയ ജനപിന്തുണയുമായി അണികൾ തെരുവിലിറങ്ങുന്നു. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന മാർച്ചിൽ സതീശനെ തങ്ങളുടെ ‘ബാഹുബലി’ എന്ന് വിശേഷിപ്പിച്ചാണ് പ്രവർത്തകർ ആവേശം പ്രകടിപ്പിച്ചത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലും വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി ആളുകൾ സംഘടിച്ച് സതീശനായി രംഗത്തെത്തി. രണ്ട് പതിറ്റാണ്ട് മുമ്പ് വി.എസ്. Read More…
63 എംഎല്‍എമാരില്‍ 47 പേരുടേയും പിന്തുണ കെ.സി. വേണുഗോപാലിന്? ചെന്നിത്തലയ്ക്ക് 8, സതീശന് 6 ?
തിരുവനന്തപുരം∙ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെ, എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം എഐസിസി നിരീക്ഷകനായ മുകുള്‍ വാസ്‌നിക്കിന്റെ കൈവശമുണ്ടായിരുന്ന രേഖയുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതോടെയാണ് ഈ വിവരങ്ങള്‍ ചര്‍ച്ചയായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചതായി ഈ രേഖയില്‍ സൂചനയുണ്ട്. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. Read More…
‘മുഖ്യമന്ത്രി കസേര’; കോൺഗ്രസിൽ അടി തുടങ്ങി, കെസിയെ വാഴ്ത്തിയ സുധാകരന്റെ പോസ്റ്റിൽ വിഡിക്കായി മുറവിളി; ഒടുവിൽ കമന്‍റ് ബോക്സ് പൂട്ടി
കണ്ണൂർ: കേരളത്തിൽ വോട്ടെണ്ണലിന് മുൻപേ തന്നെ യുഡിഎഫ് വിജയം ഉറപ്പിച്ചെന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദത്തിനായുള്ള തർക്കം രൂക്ഷമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ ഫേസ്ബുക്കിലിട്ട കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വി.ഡി. സതീശനെ ലക്ഷ്യം വെച്ചുള്ളതാണ് സുധാകരന്റെ പോസ്റ്റെന്ന് ആരോപിച്ച് സതീശൻ അനുകൂലികൾ രംഗത്തെത്തി. മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ വി.ഡി. സതീശനാണെന്നും കെ.സിയെ പിന്തുണച്ച് Read More…








