Oddly News

ഇവിടെ ഒരു രാത്രി ഒറ്റയ്ക്ക് കഴിയാൻ ധൈര്യമുണ്ടോ? അരലക്ഷം സമ്മാനം, ജപ്പാനിലെ വിചിത്രമായ ജോലി

ജപ്പാനിൽ നിന്നുള്ള വളരെ വിചിത്രവും കൗതുകമുണർത്തുന്നതുമായ ഒരു പുതിയ ജോലിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന വീട്ടിൽ ഒറ്റയ്ക്ക് ഒരു രാത്രി മുഴുവൻ താമസിക്കുക എന്നതാണ് ഈ ജോലിയുടെ രീതി. ഇതിനായി ഏകദേശം 88,000 യെൻ (ഏകദേശം 48,000 ഇന്ത്യൻ രൂപ) പ്രതിഫലമായി നൽകുമെന്നാണ് റിപ്പോർട്ടുകൾ. പേടിയെ മറികടക്കാൻ തയാറുള്ളവർക്കായി ഒരുക്കിയിരിക്കുന്ന ഈ അസാധാരണ തൊഴിൽ അവസരം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. എത്ര പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിലും ധൈര്യം കൈവിടാതെ നിൽക്കാൻ കഴിയുന്ന ആളുകളെയാണ് Read More…

Featured Sports

രക്ഷകൻ മാർട്ടിനെല്ലി! പിന്നിൽ നിന്നശേഷം തിരിച്ചടിച്ച് ബ്രസീൽ, ജപ്പാനെ തകർത്ത് പ്രീക്വാർട്ടറിൽ

ഹൂസ്റ്റൺ ∙ ജപ്പാനെതിരെ ആദ്യം ഒരു ഗോളിന് പിന്നിൽ പോയ ശേഷം, തുടർച്ചയായി രണ്ട് ഗോളുകൾ തിരിച്ചടിച്ച് ബ്രസീൽ ആവേശകരമായ വിജയം സ്വന്തമാക്കി. കളിയുടെ 29-ാം മിനിറ്റിൽ കൈഷു സാനോയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 56-ാം മിനിറ്റിൽ കാസെമിറോ നേടിയ മനോഹരമായ ഹെഡർ ഗോളിലൂടെ ബ്രസീൽ സമനില പിടിച്ചു. മത്സരം സമനിലയിലായി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+5′) ഗബ്രിയേൽ മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ കുറിച്ചു. മുൻപ് 2006 ലോകകപ്പിൽ Read More…

Featured Oddly News

പേനയ്ക്കുള്ളിൽ പുളയുന്ന പുഴുക്കൾ! ‘വിചിത്ര’ വിഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

കലയും സർഗ്ഗാത്മകതയും അതിരുകളില്ലാത്തതാണെന്ന് പറയാറുണ്ടെങ്കിലും, ജീവനുള്ള പരാദങ്ങളെ (parasites) ഉൾപ്പെടുത്തി നിർമ്മിച്ച ഒരു ജപ്പാനീസ് പേന കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. 2021-ൽ ജപ്പാനിലെ കൊച്ചി പ്രിഫെക്ചറിൽ നിന്നുള്ള ഒരാളാണ് ‘അനിസാക്കിസ്’ എന്ന വിഭാഗത്തിൽപ്പെട്ട ജീവനുള്ള വിരകളെ ഉൾപ്പെടുത്തി ഇത്തരമൊരു പേന പുറത്തിറക്കിയത്. 2026-ൽ ഈ പേനയുടെ വീഡിയോ വീണ്ടും ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വീണ്ടും ചർച്ചയായത്. ഏകദേശം 950 യെൻ (ഏകദേശം 500 രൂപയിലധികം) വിലയുള്ള ഈ പേനകൾ ജപ്പാനിലെ ഒരു ഫിഷ് സ്റ്റോറിലാണ് വിൽപനയ്ക്ക് Read More…

Good News

പഞ്ചിന് കൂട്ടായി ‘ഗേൾഫ്രണ്ട്’ എത്തി! കുട്ടി കുരങ്ങന്റെ പ്രണയവും കുസൃതിയും ഏറ്റെടുത്ത് ഇന്റർനെറ്റ്

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ വിഖ്യാതനായ ബേബി കുരങ്ങൻ ‘പഞ്ച്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ്. ജന്മനാ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട പഞ്ച്, ഐക്കിയയുടെ ഒരു ഒറാങ്ങ് ഉട്ടാൻ പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ദൃശ്യങ്ങളിലൂടെയാണ് നേരത്തെ ഇന്റർനെറ്റിൽ പ്രശസ്തനായത്. എന്നാൽ ഇപ്പോൾ ‘മോമോ-ചാൻ’ എന്ന പെൺകുരങ്ങുമായി പഞ്ച് അടുത്ത സുഹൃദ്ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചു കളിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ വീഡിയോകൾ വൈറലായതോടെ, മോമോ-ചാൻ പഞ്ചിന്റെ “കാമുകി” ആണെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. View this post on Instagram A Read More…

Featured Lifestyle

15 മിനിറ്റിനുള്ളിൽ നിങ്ങളെ കുളിപ്പിക്കുന്ന 3 കോടിയുടെ ‘മനുഷ്യ വാഷിംഗ് മെഷീൻ’ – വീഡി​യോ

ആശയം അല്‍പ്പം പഴയതാണെങ്കിലും ഏറ്റവും പുതിയ എഞ്ചിനീയറിംഗിനെ അതുമായി സമന്വയിപ്പിച്ചുകൊണ്ട്, ജപ്പാനിൽ നിർമ്മിച്ച ഒരു “ഹ്യൂമൻ വാഷിംഗ് മെഷീൻ” വാണിജ്യ വിപണിയിൽ എത്തിയിരിക്കുകയാണ്. ഒസാകയിൽ നടന്ന എക്സ്പോ 2025-ൽ പ്രദർശിപ്പിച്ച ഈ യന്ത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഒസാക ആസ്ഥാനമായുള്ള സയൻസ് കോ. എന്ന കമ്പനി, ജാപ്പനീസ് ഭാഷയിൽ ‘മിറായി നിൻഗെൻ സെൻതാക്കി’ (ഭാവിയിലെ മനുഷ്യ വാഷിംഗ് മെഷീൻ) എന്നറിയപ്പെടുന്ന അവരുടെ ഫുൾ-ബോഡി ഓട്ടോമേറ്റഡ് ബാത്തിംഗ് പോഡ് (Automated Bathing Pod) ഹോട്ടലുകൾ, റീട്ടെയിലർമാർ, വ്യക്തിഗത ഉപഭോക്താക്കൾ Read More…

Featured Myth and Reality

ദുര്‍ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, കൊറിയയിലും ജപ്പാനിലുമുണ്ട് ; സോംദത്ത ജപ്പാനിലെ വനിതാപൂജാരി

ദുര്‍ഗ്ഗാപൂജ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും ആഘോഷിക്കപ്പെടുന്ന ഒരു ഉത്സവമാണ്. ഇന്ത്യന്‍ സമൂഹം എവിടെയുണ്ടോ, അവിടെയെല്ലാം പൂജയുടെ ചൈതന്യവുമുണ്ട്. അമേരിക്ക, യുകെ, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ദുര്‍ഗ്ഗാപൂജയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പൂജ ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. ദക്ഷിണ കൊറിയയില്‍ ഉയിജോങ്ബുലും, ജപ്പാനില്‍ ടോക്കിയോയിലുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനെ വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ടോക്കിയോയിലെ കോട്ടോ-കു പ്രദേശത്ത്, സോംദത്ത ബാനര്‍ജി എന്ന വനിതാ പുരോഹിതയാണ് ദുര്‍ഗ്ഗാപൂജയുടെ കാര്‍മ്മികത്വം വഹിക്കുന്നത്. ജപ്പാനില്‍ Read More…

Travel

മനോഹരമായ മുളങ്കാടിനുള്ളിലൂടെ 500 മീറ്റര്‍ യാത്ര ; ക്യോട്ടോ അരിഷിയാമയിലെ മനോഹരമായ കാഴ്ച

പച്ചയും മഞ്ഞയും നിറം കലരുന്ന മുളങ്കാടുകളുടെ കാഴ്ച വ്യത്യസ്തമായ കാഴ്ചകളിലൊ ന്നാണ്. ജപ്പാനിലെ ക്യോട്ടോ അരിഷിയാമയിലെ മനോഹരമായ അതിമനോഹരമായ കാഴ്ചകളില്‍ ഒന്ന് നിഗൂഢമായ മുളങ്കാടുകളിലൂടെയുള്ള പാതയാണ്. നഗരത്തിലെ ഒരു പ്രധാന ആകര്‍ഷണമായ ഇവിടെ ഏകദേശം 500 മീറ്റര്‍ നീളമുള്ള ഈ പാത കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സൗകര്യപ്രദമാണ്. വെറുതെ നടക്കാന്‍ ഇറങ്ങിയാല്‍ പോലും ഫോട്ടോ എടുത്ത് ഒരു മണിക്കൂറിലധികം ചെലവഴിക്കാന്‍ ഇത് മതിയാകും. തെന്‍ര്യു-ജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നോനോ മിയ ഷ്രൈന്‍ വരെയുള്ള ഈ Read More…

Crime Featured

മിഠായികളില്‍ സയനൈഡ് കലര്‍ത്തിയെന്ന്, ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്: ജപ്പാനെ ഞെട്ടിച്ച നിഗൂഢസംഘം

ജപ്പാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ദുരൂഹതകളിലൊന്നാണ് ഗ്ലിക്കോ മൊറിനാഗ തട്ടിക്കൊണ്ടുപോകല്‍- ഭീഷണിപ്പെടുത്തല്‍ കേസ്. ‘ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്’ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു നിഗൂഢ സംഘം, ജാപ്പനീസ് മിഠായികളില്‍ വിഷം കലര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അത് നടപ്പാക്കുകയും ചെയ്തു. 1980-കളില്‍ ഒന്നര വര്‍ഷത്തോളം ഈ സംഘം എസാക്കി ഗ്ലിക്കോ, മൊറിനാഗ എന്നീ മിഠായി കമ്പനികളെയും മറ്റ് ഭക്ഷ്യ കമ്പനികളെയും ഭയപ്പെടുത്തി. അവര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും കമ്പനി മേധാവികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കൂടാതെ, സയനൈഡ് കലര്‍ത്തിയ Read More…

Featured Oddly News

വെള്ളമടിച്ചു കോണ്‍തെറ്റി, ഫോണ്‍ വെള്ളത്തില്‍ വീണു; കടലില്‍ ചാടിയയാള്‍ നീന്തിനിന്നത് നാലര മണിക്കൂര്‍…!

വെള്ളത്തില്‍ വീണുപോയ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടെടുക്കാന്‍ കടലില്‍ ചാടിയയാളെ നാലര മണിക്കൂര്‍ കടലില്‍ ഒഴുകിനടന്ന ശേഷം രക്ഷപ്പെടുത്തി. കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചുപോയ സംഭവത്തില്‍ ജപ്പാന്‍കാരനായ 27 കാരനാണ് രക്ഷപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് നടത്തിയ സാഹസത്തില്‍ മലര്‍ന്നുകിടന്ന് ഒഴുകുന്ന നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതും. ജൂലൈ 27 നായിരുന്നു സംഭവം. ജപ്പാന്റെ തെക്കന്‍ഭാഗമായ ഹോംഷു ദ്വീപിലെ ഒകയാമാ പ്രീഫക്ചറിലെ കുരാഷികിയില്‍ നിന്നുള്ള യുവാവ് കുരാഷികി പോര്‍ട്ട് ബ്രിഡ്ജിലിരുന്നു മദ്യപിക്കുമ്പോഴായിരുന്നു ഫോണ്‍ താഴെപ്പോയത്. അര്‍ദ്ധരാത്രിയില്‍ രാത്രിയിലെ പ്രകൃതിസൗന്ദര്യം പകര്‍ത്തുന്നതിനിടയില Read More…