Crime

ഭാര്യയെ 50,000 രൂപയ്ക്ക് മനുഷ്യക്കടത്ത് സംഘത്തിനു വിറ്റു; കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി

അഹമ്മദാബാദ് ∙ ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ ഭർത്താവ് പണം വാങ്ങി മനുഷ്യക്കടത്ത് സംഘത്തിന് വിൽക്കുകയും അവർ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ സ്ത്രീയെ കണ്ടെത്താൻ പോലീസ് നടത്തിയ സാധാരണ അന്വേഷണമാണ് വഞ്ചനയുടെയും ക്രൂരതയുടെയും വലിയൊരു ചുരുളഴിച്ചത്. ഗണേശ്പുര നിവാസിയായ നികേഷ് പട്ടേൽ എന്നയാളാണ് ഈ ക്രൂരതയുടെ പ്രധാന സൂത്രധാരൻ. ഭാര്യയോടുള്ള കടുത്ത വിദ്വേഷം കാരണം വെറും 50,000 രൂപയ്ക്കാണ് ഇയാൾ ഭാര്യയെ ലേലം വിളിച്ച് വിറ്റത്. കഴിഞ്ഞ മേയ് 19നാണ് Read More…

Crime

പ്രണയത്തിൽ നിന്നും പിന്‍മാറിയില്ല; യുവതിക്ക് നേരെ കാമുകന്റെ ബന്ധുക്കളുടെ ലൈംഗിക അതിക്രമം, ക്രൂരമര്‍ദ്ദനം

പ്രണയവിവാഹത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് യുവതിയെ മർദിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിനിടയിൽ യുവതിയുടെ രണ്ടരപ്പവൻ സ്വർണ്ണമാലയും അമ്പതിനായിരത്തിലധികം രൂപയും കവർന്നു. കാമുകനായ യുവാവിന്റെ ബന്ധുക്കളാണ് തനിക്കെതിരെ അതിക്രമം നടത്തിയതെന്ന് കാണിച്ച് യുവതി മണ്ണന്തല പൊലീസിൽ പരാതി നൽകി. ഈ മാസം പത്തൊൻപതാം തീയതി മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. പ്രണയബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ചതാണ് യുവാവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്. നാലുപേരടങ്ങുന്ന സംഘം യുവതിയെ കാറിൽ നിന്നും ബലമായി പിടിച്ചിറക്കി ക്രൂരമായി Read More…

Crime

ഫോണിന്റെ പാസ്‌വേഡ് സഹോദരിക്ക് അയച്ച ശേഷം ആത്മഹത്യ?; പൊലീസുകാരന്റെ ഭാര്യ മരിച്ച നിലയിൽ

ബെംഗളൂരു കെ.ആർ.പുരം പൊലീസ് ക്വാർട്ടേഴ്സിൽ കോൺസ്റ്റബിളിന്റെ ഭാര്യയായ ലക്ഷ്മി പ്രിയ (26) എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന ആരോപണവുമായി പെൺകുട്ടിയുടെ വീട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുമായി 2023 മേയ് 11നായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവ് രാജേഷ്, ഭർതൃപിതാവ് പാലാക്ഷാരാധ്യ, ഭർതൃമാതാവ് ഭാഗ്യമ്മ എന്നിവർ ചേർന്ന് ലക്ഷ്മിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി യുവതിയുടെ Read More…

Crime

ചിത്രങ്ങളയച്ച്‌ ഇടപാടുകാരുമായി വിലപേശി സിന്ധു; സെക്സ് റാക്കറ്റ് ചാറ്റ് പുറത്ത് , ജോലിക്ക് 4.70 ലക്ഷം രൂപ

കൊച്ചി∙ മോഡലിങ് വാഗ്ദാനം നൽകി കേരളത്തിൽ നിന്നുള്ള യുവതികളെ ദുബായിലേക്ക് കടത്തി പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയായ സിന്ധു എന്ന സ്റ്റോയിസി (56) യുവതികളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് വിലപേശൽ നടത്തിയിരുന്നതിന്റെ നിർണായക തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിന്ധുവാണ് ഈ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണി എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊച്ചിയിലെ ഗുണ്ടാ-ക്രിമിനൽ സംഘങ്ങളുമായി Read More…

Crime Featured

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരന്‍ ബിലാല്‍ പിടിയില്‍

കൊച്ചി∙ മോഡലിങ്ങിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റ് കേസിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിലായി. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറിനെയാണ് പൊലീസ് പിടികൂടിയത്. നേരത്തെയുള്ള പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന ഇയാളെ, ഇരയായ പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സിന്ധുവുമായി ബിലാലിന് അടുത്ത ബന്ധമുണ്ടെന്നും, യുവതികളെ വിദേശത്തേക്ക് കടത്തുന്നതിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു. അതേസമയം, കേസിലെ മുഖ്യപ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത Read More…

Crime

പോലീസ് ഒരുക്കിയ ‘ഹണിട്രാപ്പില്‍’ വീണു; വിവാഹപരസ്യംവഴി പരിചയപ്പെട്ട സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി വലയില്‍

വിവാഹവാഗ്ദാനം നൽകി മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങിനടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ചാവക്കാട് പാവറട്ടി സ്വദേശിയായ പെരുവല്ലൂർ കൊട്ടിലിങ്ങൽ വീട്ടിൽ സലീം (48) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. 2020-ൽ പത്രത്തിൽ വന്ന വിവാഹ പരസ്യത്തിൽ നിന്നാണ് പ്രതി സ്ത്രീയുടെ ബന്ധുക്കളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചതും തുടർന്ന് പരാതിക്കാരിയുമായി പരിചയത്തിലായതും. പിന്നീട് രണ്ടുമൂന്ന് വർഷത്തോളം ഫോൺ Read More…

Crime

അഞ്ചാമതും ഗര്‍ഭിണി, ഭാര്യയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി ഭര്‍ത്താവ്; 23കാരിക്ക്ദാരുണാന്ത്യം, മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം

മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന അതിക്രൂരമായ ഒരു കൊലപാതക വാർത്തയാണ് ഛത്തിസ്ഗഡിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഭർത്താവിന്റെ ക്രൂരമായ മർദനത്തെ തുടർന്ന് 23 വയസ്സുള്ള ഒരു ഗർഭിണിയായ യുവതിക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടു. അംബികാപൂർ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടിയതായാണ് വിവരം. സകാരിയ സ്വദേശിയായ ഹീരാഭായി എന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. മേയ് 14-നാണ് ഈ ഗർഭിണിയെ ഭർത്താവ് വീട്ടിനുള്ളിലിട്ട് അതിക്രൂരമായി Read More…

Crime

സ്കൂളില്‍വച്ച് തുടങ്ങി, വിവാഹശേഷവും ശല്യം തുടർന്നു; കൊന്ന് കാട്ടിലെറിഞ്ഞ് ദമ്പതികൾ, ദളിത് യുവാവിന് ക്രൂരമരണം

തെലങ്കാനയിലെ കരീംനഗറിൽ ദളിത് യുവാവായ ജൂല വംശിയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. രാമഗിരി മണ്ഡലിലെ സിംഗിറെഡ്ഡിപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ട വംശി. സംഭവവുമായി ബന്ധപ്പെട്ട് നവീൻ, ഭാര്യ ആലേഖ്യ, ബന്ധുവായ ഭാസ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാഡിദാലഗണ്ഡി വനമേഖലയിൽ നിന്നാണ് വംശിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. വർഷങ്ങളായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ കാലം മുതൽ വംശി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി ആലേഖ്യ മൊഴി നൽകി. വിവാഹശേഷവും ഇത് തുടർന്നതോടെയാണ് Read More…

Crime

ഇന്‍സ്റ്റഗ്രാം പരിചയം; ലിവ്–ഇന്‍ ബന്ധം തുടങ്ങിയതിനുശേഷം പീഡനം; യുവാവ് വീട്ടില്‍ മരിച്ച നിലയില്‍

ബെംഗളൂരുവിലെ രാജഗോപാൽനഗറിൽ താമസിച്ചിരുന്ന 28 വയസ്സുകാരനായ തിപ്പസ്വാമിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രദുർഗ സ്വദേശിയായ യുവാവിൻ്റെ മരണത്തിന് പിന്നിൽ ലിവ്-ഇൻ പങ്കാളിയായ പ്രിയങ്കയുടെ പീഡനമാണെന്ന് ആരോപണമുണ്ട്. സാമ്പത്തിക ബാധ്യതകൾ താങ്ങാൻ കഴിയില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞ് പങ്കാളി മാനസികമായി തളർത്തിയതിനെത്തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തിപ്പസ്വാമിയും ദാവൺഗരെ സ്വദേശിയായ പ്രിയങ്കയും പരിചയപ്പെട്ടത്. ഇരുവരും ഒരേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയും ഇവർ ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. പ്രിയങ്ക ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് Read More…