Crime

‘അയാൾ ചെയ്തതൊന്നും പറയാനാവില്ല’: ട്രെയിനിലെ പീഡനത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സഹയാത്രിക

കൊല്ലം പാലരുവി എക്‌സ്‌പ്രസ്സിൽ ആറു വയസ്സുകാരിക്ക് നേരെയുണ്ടായ പീഡനശ്രമം സഹയാത്രികയായ യുവതിയുടെ ഇടപെടൽ മൂലം തടഞ്ഞു. കൊട്ടാരക്കര സ്വദേശിനിയായ വി.എസ്. വീണയുടെ ധീരമായ നീക്കമാണ് മാതൃദിനത്തില്‍ പ്രതിയെ കുടുക്കാൻ സഹായിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശിയായ ഡാനിഷ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മുത്തച്ഛനൊപ്പം മടങ്ങുകയായിരുന്നു പെൺകുട്ടി. ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്രക്കാർ ഉറക്കത്തിലായ സമയം നോക്കിയാണ് തറയിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടിയെ Read More…

Crime

മസാജിനെത്തിയ യുവാവിനെ നഗ്നനാക്കി ഹണിട്രാപ്പ്; നടത്തിപ്പുകാരനും രണ്ട് യുവതികളും അറസ്റ്റിൽ

തിരൂരിലെ ഒരു മസാജ് സെന്ററിൽ മസാജിനായെത്തിയ യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും പണവും സ്വർണ്ണവും തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്റർ ഉടമയായ തിരുവനന്തപുരം സ്വദേശി സൗദ്, കോട്ടയം സ്വദേശിനി ജയന്തി, ഓച്ചിറ സ്വദേശിനി വീണ എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രി ഏറ്റിരിക്കടവിലെ ആയുർ വെൽനസ് എന്ന സെന്ററിലാണ് ഹണിട്രാപ്പിന് സമാനമായ സംഭവം നടന്നത്. മസാജ് ചെയ്യാനെത്തിയ മനോജ് എന്നയാളെ പ്രതികൾ Read More…

Crime

മകന്‍ മയക്കുമരുന്നിന് അടിമ, ക്വട്ടേഷൻ നൽകി കൊന്നു കുടുംബം; 5ലക്ഷം കണ്ടെത്തിയത് അമ്മയുടെ സ്വർണംപണയംവെച്ച് !

മയക്കുമരുന്നിന് അടിമയായി കുടുംബാംഗങ്ങളെ നിരന്തരം ഉപദ്രവിച്ചിരുന്ന യുവാവിനെ സ്വന്തം വീട്ടുകാർ വാടകക്കൊലയാളിയെ വിട്ട് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അംരോഹയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്. കൊല്ലപ്പെട്ട ദുഷ്യന്ത് എന്ന യുവാവിന്റെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷാംപുർ ഗ്രാമത്തിലെ കനാലിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബം തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞത്. ദീർഘകാലമായി ലഹരിക്ക് അടിമയായിരുന്ന ദുഷ്യന്ത് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ Read More…

Crime

ഭാര്യയ്ക്കൊപ്പം കഴിയണം, ഭർത്താവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊല്ലാൻശ്രമം; കാത്തുനിന്നത് 2 മണിക്കൂർ

തൃശ്ശൂർ പുതുക്കാട് ജിംനേഷ്യത്തിന് മുൻപിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായി. വ്യായാമം കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്താക്കര സ്വദേശി ടീനസ് ഡേവിസിനെ (37) കോട്ട സ്വദേശി സിറിൽ (36) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടീനസിനെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ടീനസ് ജിമ്മിൽ Read More…

Crime

തുടർച്ചയായി പാസ്റ്ററുടെ പീഡനം, ഗർഭ നിരോധന ഗുളിക കഴിപ്പിച്ചു; പതിന്നാലുകാരി ഗുരുതരാവസ്ഥയിൽ

പതിന്നാലു വയസ്സുകാരി പെണ്‍കുട്ടിയെ സഭാ പാസ്റ്റർ ആവർത്തിച്ച് പീഡിപ്പിച്ചതായി പോലീസില്‍ പരാതി. ആന്ധ്രയിലെ ഏലൂരു ജില്ലയില്‍ കാമവരപുക്കോട്ടയിലാണ് സംഭവം .42 വയസ്സുകാരനായ രാംബാബു എന്ന പാസ്റ്ററാണ് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടി പള്ളിയില്‍ പ്രാർത്ഥനയ്ക്ക് വരുമ്പോഴായിരുന്നു പീഡനം. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കുടുംബം പതിവായി പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു. സംഭവത്തിനുശേഷം പെൺകുട്ടിക്ക് ആർത്തവം നിലച്ചതിനെത്തുന്ന് പാസ്റ്റർ നിർബന്ധിച്ച് കുട്ടിയെക്കൊണ്ട് അമിത അളവിൽ ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. ഗുളിക കഴിച്ചതിനെത്തുടർന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി തന്നെ Read More…

Crime

വായിൽ രക്തം പുരണ്ട തുണി, മുറിവുകൾ; ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി, വീട്ടുജോലിക്കാരിയെ തിരയുന്നു

ഹൈദരാബാദ് ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച ആന്ധ്ര കേഡർ ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഈ ദാരുണമായ സംഭവം നടന്നത്. നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ സഹായത്തോടെ എത്തിയ കവർച്ചാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. മോഷണശ്രമത്തിനിടെ തനുജയെ ശ്വാസം മുട്ടിച്ചും ഉപദ്രവിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഒന്നാം Read More…

Crime

ദത്തെടുത്ത പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഗര്‍ഭമലസിപ്പിക്കാന്‍ വെട്ടുകല്ല് വയറ്റിൽ വച്ചു, പ്രതിക്ക് 25 വർഷം തടവ്

തലശ്ശേരിയിൽ ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ചു. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയുണ്ട്. ശിക്ഷാകാലാവധി ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതിയെന്ന് തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ഉത്തരവിട്ടു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ശശികുമാറിനെയാണ് ശിക്ഷിച്ചത്. എന്നാൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന രണ്ടാം പ്രതിയായ സ്ത്രീയെ തെളിവുകളുടെ Read More…

Crime

കത്തിമുനയില്‍ നിര്‍ത്തി 24 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പൂര്‍ണ്ണനഗ്നയായി സാഹസികമായി രക്ഷപ്പെട്ട് യുവതി

കൊച്ചി നഗരമധ്യത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ യുവതിയെ സുഹൃത്തിന്റെ മുന്നിലിട്ട് കത്തിമുനയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഡനത്തിനിടെ കെട്ടിടത്തിൽ നിന്നും നഗ്നയായി ഓടി രക്ഷപ്പെട്ട യുവതി വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വലിയ മന്ദിരത്തിലാണ് 24-കാരിയായ യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒളിവിലുള്ള മൂന്നാം പ്രതി അതുലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ Read More…

Crime

ഹണിമൂണ്‍യാത്ര പോകുന്നതിനിടെ പൊലീസ് വളഞ്ഞു; വയോധികയുടെ കൊലപാതകത്തിൽ നവവരൻ പിടിയിൽ

കോയമ്പത്തൂർ രാമനാഥപുരത്ത് ഫ്ലാറ്റിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ നവവരൻ പിടിയിലായി. തഞ്ചാവൂർ സ്വദേശിയായ പി. രഞ്ജിത്ത് കുമാർ (24) ആണ് കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാമേശ്വരത്ത് നിന്നാണ് പിടികൂടിയത്. തന്റെ ഭാര്യയുമായി വിനോദയാത്ര പോകുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. ഈ മാസം മൂന്നിനാണ് സുങ്കത്തിന് സമീപത്തെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന ടി. ഗോമതി (69) എന്ന വയോധികയെ മരിച്ച നിലയിൽ Read More…