കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിക്കന്ദർ, ഷബീർ അഹമ്മദ് ജുനസാബ്, പ്രദീപ്, ഭരത്, സന്ദീപ്, ഡോ. നാഗരാജ്, നഴ്സായ രേഖ എന്നിവരാണ് നിലവിൽ പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. തുടക്കത്തിൽ രണ്ട് പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നും, കേസ് ഒതുക്കിതീർക്കാൻ മറ്റ് മൂന്ന് പേർ Read More…
Tag: crime news
കൊന്നശേഷം സ്വര്‍ണം കവരും, മൃതദേഹം കത്തിക്കും, ലക്ഷ്യം ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍; അമ്മയും മകനും പിടിയില്‍
സ്വർണവും പണവും കവരുന്നതിനായി സ്ത്രീകളെ കൊലപ്പെടുത്തിയിരുന്ന അമ്മയും പ്രായപൂർത്തിയാകാത്ത മകനും തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ അറസ്റ്റിലായി. ഓഗസ്റ്റ് എട്ടിന് പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭൂപള്ളി സ്വദേശിയായ ചാക്കലി രജിതയുടെയും മകന്റെയും ക്രൂരകൃത്യങ്ങൾ പുറത്തുവരുന്നത്. തനിച്ചു ജീവിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവരുകയും മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയുമാണ് ഇവരുടെ രീതി. അന്വേഷണത്തിനിടെ മറ്റ് രണ്ട് കുറ്റകൃത്യങ്ങളിൽക്കൂടി ഇവർക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. രാമക്കപേട്ട ഗ്രാമത്തിൽ കണ്ടെത്തിയ കരിഞ്ഞ മൃതദേഹം ഭൂപള്ളി സ്വദേശി Read More…
ഭാര്യയുടെ കിടപ്പറ ദൃശ്യം അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റു! പങ്കാളികളെ പങ്കുവയ്ക്കല്‍ സംഘവുമായി ബന്ധം, കൊല്ലത്ത് ഭർത്താവിനെതിരെ പരാതി
യുകെയിലെ താമസത്തിനിടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്ന ഗുരുതര പരാതിയുമായി ഭാര്യ രംഗത്തെത്തി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ പോലീസിനെ സമീപിച്ചത്. ഭർത്താവിന് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സുഹൃത്തുക്കൾ വഴിയാണ് താൻ വിവരമറിഞ്ഞതെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ഭർത്താവിനെയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തിയെങ്കിലും, കൗൺസിലിംഗിന് വഴങ്ങാൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Read More…
നഗ്നനായി എത്തി പശുക്കളെ പീഡിപ്പിച്ചു; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ, ക്രൂരത തൃശൂരില്‍
തൃശൂർ വെള്ളാനിക്കരയിൽ രാത്രി ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കൊറ്റിക്കൽ സ്വദേശിയായ സുധീഷിന്റെ ഫാമിലാണ് ശനിയാഴ്ച ക്രൂരമായ സംഭവം നടന്നത്. ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച അജ്ഞാതൻ, അവിടെയുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിക്കുന്നു. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകദേശം ആറടി ഉയരം തോന്നിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളതെങ്കിലും ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയത്ത് ഫാമിലെ കറവക്കാരൻ അക്രമിയെ Read More…
പൂട്ടിയിട്ട ക്ഷേത്രത്തിനുള്ളിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പൂജാരിയെ പൊക്കി നാട്ടുകാര്‍
തെലങ്കാനയിലെ രാമചന്ദ്രപുരത്ത് ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 66-കാരനായ പൂജാരി സായണ്ണ അറസ്റ്റിലായി. ഓഗസ്റ്റ് 13-ന് നടന്ന സംഭവത്തിൽ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. ക്ഷേത്രം പുറത്തുനിന്ന് പൂട്ടിയ നിലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പൂജാരിയെയും പെൺകുട്ടിയെയും കണ്ട നാട്ടുകാർ ഉള്ളിൽ കടന്നപ്പോഴാണ് അതിക്രമം നേരിട്ട് കണ്ടത്. ഇവർ ഉടൻതന്നെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീഡിയോ അടക്കമുള്ള തെളിവുകളോടെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമചന്ദ്രപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസെടുത്ത Read More…
തലയിണവച്ചു ശ്വാസം മുട്ടിച്ചു, ഉണർത്താൻ ശ്രമിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനില്ല; ആത്മഹത്യ ചെയ്ത് യുവാവ്
ബംഗളൂരുവിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എഞ്ചിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് ദുരന്തത്തിൽ അവസാനിച്ചത്. തർക്കത്തിനിടെ സുമന്ത് ഭാര്യയെ അടിക്കുകയും തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പദ്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് മരണം സംഭവിച്ചുവെന്ന കാര്യം സുമന്ത് മനസ്സിലാക്കുന്നത്. തുടർന്ന് പരിഭ്രാന്തനായ സുമന്ത് സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും Read More…
പ്രണയതർക്കം, വാഹനം മുന്നോട്ടെടുത്ത് കാമുകിയും പുരുഷ സുഹൃത്തും; തടഞ്ഞ യുവാവിന് കാറിന്റെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം
ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ അപകടത്തിൽ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. തത്തിബന്ധ് ഉദയ സൊസൈറ്റിയിൽ താമസിക്കുന്ന പരംപ്രീത് സിങ് ആണ് മരിച്ചത്. പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് കാറിലെത്തിയ ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും പരംപ്രീതും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ ഇവർ കാറിൽ കയറി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ തടയാനായി പരംപ്രീത് കാറിന് മുകളിലേക്ക് കയറിപ്പിടിക്കുകയായിരുന്നു. എന്നാൽ വാഹനം നിർത്താതെ പുരുഷ സുഹൃത്ത് കാർ Read More…
‘അച്ഛനെയും അമ്മയെയും പറഞ്ഞു വിടാൻ ദൈവം പറഞ്ഞു, അവരെ കൊന്നു’; മകന്റെ വിചിത്രമായമൊഴി
ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ വാദങ്ങളുമായി പ്രതിയായ മകൻ അജീഷ്. ദൈവം വിളിച്ചു പറഞ്ഞ് അച്ഛനെയും അമ്മയെയും യാത്രയാക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് താൻ കൊലപാതകം നടത്തിയത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. നിലവിൽ കസ്റ്റഡിയിലുള്ള മകൻ അജീഷിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ മാതാപിതാക്കളുമായി വഴക്കിടുന്ന Read More…
‘ എന്നെ അയാള്‍ കണ്ടിരുന്നത്ഒരു വേലക്കാരിയായി, ഡിഗ്രിയുണ്ടായിട്ടും ജോലിക്ക് വിട്ടില്ല’; ഭർത്താവിനെ കുഴിച്ചുമൂടിയ ഭാര്യയുടെ മൊഴി
മുംബൈ: ഭര്‍ത്താവിന് മയക്കുമരുന്നുനല്കിയശേഷം ബാറ്റുകൊണ്ട് ക്രൂരമായി മര്‍ദിക്കുകയും വീടിനുള്ളില്‍ കുഴിച്ചിടാന്‍ ശ്രമിക്കുകയും ചെയ്ത ഭാര്യ അറസ്റ്റിലായ സംഭവത്തില്‍ ഭാര്യയുടെമൊഴി പുറത്ത്. “വീട്ടിൽ എന്നെ ഒരു വേലക്കാരിയെപ്പോലെയാണ് അവർ കണ്ടിരുന്നത്. ഫാർമസി ബിരുദമുള്ള എന്നെ സ്വന്തമായി ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല’’ ശർമിള പോലീസിനോട് പറഞ്ഞു. സ്വകാര്യ കമ്പനിയിൽ മാനേജരാണ് 41-കാരനായ പ്രവീൺ ജഗ്താപ്. ഭർത്താവ് തന്നെ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ശർമിള പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ജോലി ചെയ്യാൻ അനുവദിക്കാതിരുന്നതിനാൽ ഇവർ തീവ്രമായ വിഷാദരോഗത്തിലായിരുന്നു. ഭർത്താവ് കുട്ടിയെയും Read More…









