Crime

ഭാര്യയുമായി വഴക്കുണ്ടാക്കി, യുവ എഞ്ചിനിയറെ തല്ലിക്കൊന്ന് ഭാര്യവീട്ടുകാർ !

ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവിനെ ഭാര്യവീട്ടുകാർ തല്ലിക്കൊന്നു. ലക്ഷ്മി പാർക്ക് സ്വദേശിയായ 31-കാരൻ വിനയ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയോടെയാണ് കേസിനാസ്പദമായ ക്രൂരമായ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബുധ് വിഹാർ സ്വദേശിയായ യുവതിയുമായി മൂന്നര വർഷം മുമ്പാണ് വിനയ് ഗുപ്തയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുമുണ്ട്. സംഭവദിവസം രാവിലെ ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടാവുകയും, തുടർന്ന് യുവതി സ്വന്തം വീട്ടുകാരെ വിളിച്ചുവരുത്തുകയുമായിരുന്നു. നിഹാൽ Read More…

Crime

ഭാര്യയെ തിരിച്ചുകിട്ടാന്‍ നരബലി; തലവെട്ടി കിടപ്പറയില്‍ കുഴിച്ചിട്ടു, ഉടല്‍ കുളത്തില്‍ തള്ളി, രക്തം പുരണ്ട വിഗ്രഹങ്ങള്‍ കണ്ടെത്തി

ഒഡീഷയിലെ ബോലംഗീർ ജില്ലയിൽ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ രാജ്യത്തെയാകെ നടുക്കിയിരിക്കുന്നത്. കൊലപ്പെടുത്തിയ യുവാവിന്റെ തലവെട്ടിയെടുത്ത പ്രതി, അത് സ്വന്തം കിടപ്പുമുറിയിൽ കുഴിച്ചിടുകയായിരുന്നു. പതിനൊന്ന് വർഷമായി അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുകിട്ടാൻ വേണ്ടി ഇയാൾ നടത്തിയ നരബലിയാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഓഗസ്റ്റ് 18-നാണ് സന്തോഷ് കർസെൽ എന്ന 45-കാരനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാഗഡ ഗ്രാമത്തിലെ ഒരു കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ Read More…

Crime

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; 6 വയസ്സുകാരൻ ക്ലാസ്സിൽ കുഴഞ്ഞുവീണു മരിച്ചു

ആന്ധ്രാപ്രദേശിലെ അമരാവതി വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയുടെ മർദനമേറ്റ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ എന്ന കുട്ടിയാണ് മരണപ്പെട്ടത്. ഗൃഹപാഠം ചെയ്യാത്തതിനാണ് അധ്യാപിക കുട്ടിയെ അടിച്ചതെന്ന് കുടുംബം ആരോപിച്ചു. കുഴഞ്ഞുവീണ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് ആശുപത്രിയിൽ തടിച്ചുകൂടിയ ബന്ധുക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ഉണർന്ന മകൻ സ്കൂളിൽ പോകാൻ ഏറെ Read More…

Crime

ഒമ്പത് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം: വയോധികന്‌ 80 വര്‍ഷം തടവും 2.60 ലക്ഷം പിഴയും

ഈരാറ്റുപേട്ട: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 66-കാരനായ പ്രതിക്ക് 80 വർഷം കഠിനതടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അയർക്കുന്നം മഹാത്മാഗാന്ധി കോളനി പുത്തൻപറമ്പിൽ ചെല്ലപ്പനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി അടയ്ക്കുന്ന പിഴത്തുകയിൽ നിന്ന് 2.30 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2025 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയർക്കുന്നം എസ്.ഐ. ആയിരുന്ന സജു Read More…

Crime

“എന്നെ സ്നേഹിക്കാൻ ആന്റിയെപ്പോലൊരു അമ്മ ഉണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെയാവില്ലായിരുന്നു…’’; പൊലീസിന് മുന്നിൽ വിങ്ങിപ്പൊട്ടി 13-കാരി!!

ആലപ്പുഴ∙ ‘‘എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യാനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണ് ചോദ്യംചെയ്യലിനിടെ വിങ്ങിപ്പൊട്ടിയത്. തനിക്ക് മാതാപിതാക്കളുടെ സ്നേഹം ലഭിച്ചിരുന്നില്ലെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിലുടനീളം യാതൊരു ഭാവഭേദവുമില്ലാതിരുന്ന കുട്ടി വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്. കൗമാരക്കാരുടെ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളുമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, Read More…

Crime

ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭർത്താവ്; ഫോണില്‍ സ്വന്തം അമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊല്ലത്ത് യുവതിയുടെ അറിവോ സമ്മതമോ കൂടാതെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും ഗുരുതരമായ വിവിധ വകുപ്പുകൾ ചുമത്തിയാണ് നടപടി. 2022 മുതൽ വിദേശത്ത് ഒരുമിച്ച് താമസിക്കവേ പകർത്തിയ കിടപ്പറ ദൃശ്യങ്ങളാണ് ഭർത്താവ് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് വിറ്റതെന്ന് പരാതിക്കാരി പറയുന്നു. വിദേശത്തുനിന്നും നാട്ടിലെത്തിയ ശേഷം, കുഞ്ഞിന്റെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതം കാട്ടിയത് ചോദ്യം ചെയ്ത യുവതിയെ പ്രതി ഇസ്തിരിപ്പെട്ടിയും താക്കോൽക്കൂട്ടവും Read More…

Crime Featured

മകനെ കാണാനും അന്നം ഊട്ടാനുമെത്തി; ഒടുവിൽ അവന്റെ കൊലക്കത്തിക്ക് മുന്നിൽ പിടഞ്ഞ് വീണ് അമ്മ

തൊടുപുഴ: മകനെ കാണാനും അവന് ഭക്ഷണം തയ്യാറാക്കി നൽകാനുമായി വീട്ടിലേക്കെത്തിയ റേച്ചലിന്റെ യാത്ര അവസാന യാത്രയായി മാറി. ഏക മകനെക്കുറിച്ചുള്ള ഓർമ്മകളുമായി മൈലാടുംപാറയിലെ വീട്ടിലെത്തിയ അമ്മയ്ക്ക് മണിക്കൂറുകൾക്കകം മകന്റെ കൈകൊണ്ട്തന്നെ ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. 63-കാരിയായ റേച്ചൽ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോൾ നാട്. സംഭവത്തില്‍ മകന്‍ ലിജോ (38) യെ തൊടുപുഴ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. സ്‌ഥിരം മദ്യപനായ ലിജോ മദ്യലഹരിയിലായിരുന്നെന്നും മരക്കഷണം ഉപയോഗിച്ചാണു റെയ്‌ച്ചലിനെ ആക്രമിച്ചതെന്നും പോലീസ്‌ പറയുന്നു. മുഖത്ത്‌ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. വൈകുന്നേരമായിട്ടും Read More…

Crime

ലൈംഗികബന്ധത്തിനു വഴങ്ങിയില്ല, ഭിന്നശേഷി യുവാവിനെ ക്രൂരമായി മർദിച്ച് നാലംഗസംഘം; പകുതി മീശയും മുടിയും വടിച്ചുമാറ്റി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ 23 വയസ്സുകാരന് നേരെ ക്രൂരമായ അതിക്രമം. പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് നാലംഗ സംഘം യുവാവിനെ കമ്പിവടി ഉപയോഗിച്ച് ഭീകരമായി മർദ്ദിക്കുകയായിരുന്നു. ക്രൂരതയുടെ ഭാഗമായി യുവാവിന്റെ മുടിയും മീശയും പകുതിയോളം സംഘം ബലമായി വടിച്ചെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കമുകിൻതോട് സ്വദേശികളായ ജിത്തു, റംസി, ചിപ്പൂത്തി എന്നിവരും ഇവരുടെ മറ്റൊരു സുഹൃത്തും ചേർന്നാണ് ഈ ക്രൂരത കാട്ടിയത്. പ്രദേശത്തെ വിജനമായ ഒരു വീട്ടിലെത്തിച്ചാണ് പ്രതികൾ Read More…

Crime

മുത്തശ്ശനെ പൂര്‍ണ്ണ നഗ്നനാക്കി, കൊലപാതകദൃശ്യം വീഡിയോകോള്‍ വഴി കാണിച്ചു; ക്വട്ടേഷൻ നൽകിയത് 13കാരി, കൊന്നത് സുഹൃത്തുക്കള്‍, കൊല ഫോണിനും ബൈക്കിനും പണം കണ്ടെത്താന്‍?

ആലപ്പുഴ കരുവാറ്റയിൽ നടന്ന വൃദ്ധന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ വീഡിയോ കോൾ വിളിച്ച് 13 കാരിയായ കൊച്ചുമകളെ കാണിച്ചതായി റിപ്പോർട്ടുകൾ . പെൺകുട്ടിയുടെ ക്വട്ടേഷനിലാണ് ഈ കൊലപാതകം നടന്നത്. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും പ്രതികൾക്ക് അത്യാധുനിക ബൈക്ക് വാങ്ങാനുമാണ് വീട്ടിലെ ആറ് പവൻ സ്വർണം മോഷ്ടിച്ചത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി സിസിടിവി ദൃശ്യങ്ങളും സംഘം ഇല്ലാതാക്കി. ഞായറാഴ്ച രാത്രിയാണ് 67 കാരനായ ശിവൻകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം സംഘം Read More…