Sports

സയിം അയൂബ് ക്ലീൻ ബൗൾഡ്! പാക് താരത്തെ വിറപ്പിച്ച സ്കൂൾ കുട്ടിയുടെ ‘മാന്ത്രിക പന്ത്’; വീഡിയോ വൈറൽ

നോ ലുക്ക് ഷോട്ട് കളിക്കാൻ പേര് കേട്ട പാകിസ്ഥാൻ ഓപ്പണർ സെയിം അയൂബിന് ഇത്തവണ പിഴച്ചത് ഒരു സ്കൂള്‍ കുട്ടിക്ക് മുമ്പിലാണ്. ഒരു പരിശീലന സെഷനിടെ സ്കൂൾ കുട്ടി എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായ താരത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുട്ടിയുടെ പന്ത് സെയിം അയൂബിന്റെ സ്റ്റമ്പ് തെറിപ്പിക്കുന്നത് വീഡിയോയാണ് പ്രചരിക്കുന്നത്.

കുട്ടിയുടെ മികച്ച പ്രകടനത്തെ അവിടെയുണ്ടായിരുന്നവർ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. തന്നെ പുറത്താക്കിയ കൊച്ചു ബൗളറെ അഭിനന്ദിക്കാനും സെയിം അയൂബ് മറന്നില്ല. പരിശീലനത്തിന് ശേഷം ഒപ്പിട്ട ഒരു പന്ത് താരം ആ കുട്ടിക്ക് സമ്മാനമായി നൽകുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതോടെ താരത്തെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി.

സെയിം അയൂബിന്റെ വിഖ്യാതമായ ‘നോ ലുക്ക് ഷോട്ടിനെ’ പരിഹസിച്ച് ഇത് ‘നോ ലുക്ക് ഡിഫൻസ്’ ആണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. താരം മറ്റൊരു അഹമ്മദ് ഷഹ്‌സാദായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചിലർ വിമർശിക്കുന്നു. എന്നാൽ താരം ആ കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ മനഃപൂർവ്വം ഔട്ടായതാണെന്നും ഇത് വെറും തമാശയായി കണ്ടാൽ മതിയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന കാര്യത്തിൽ കൃത്യമായ വിവരമില്ല.

2026-ലെ പാകിസ്ഥാൻ സൂപ്പർ ലീഗിലും (PSL) ടി20 ലോകകപ്പിലും സെയിം അയൂബ് മോശം ഫോമിലായിരുന്നു. പി.എസ്.എല്ലിൽ 12.6 കോടി രൂപയ്ക്ക് കരാറായ താരം 9 ഇന്നിംഗ്സുകളിൽ നിന്ന് വെറും 139 റൺസ് മാത്രമാണ് നേടിയത്. 15.44 എന്ന കുറഞ്ഞ ശരാശരിയിലുള്ള താരത്തിന്റെ ഈ പ്രകടനം വലിയ നിരാശയാണ് ആരാധകർക്ക് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *