Celebrity

വിരാടിനെ ഇഷ്ടം, പടിക്കലിന്റെ കളി അതിലേറെ ഇഷ്ടം! ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച് ഷെഹ്നാസ് ഗിൽ

നടി ഷെഹ്നാസ് ഗിൽ ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരങ്ങളിൽ സ്ഥിരമായി എത്തുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ആർസിബി താരം ദേവ്ദത്ത് പടിക്കലുമായി ഷെഹ്നാസ് പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ സജീവമാണ്.

ഒരു മത്സരത്തിനിടെ തന്റെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് ഷെഹ്നാസ് നടത്തിയ വെളിപ്പെടുത്തലോടെയാണ് ഈ ചർച്ചകൾക്ക് ചൂടുപിടിച്ചത്. “എനിക്ക് വിരാടിനെ ഒരുപാട് ഇഷ്ടമാണ്, ദേവ്ദത്തിന്റെ കളി എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്” എന്നായിരുന്നു ഷെഹ്നാസിന്റെ വാക്കുകൾ.

എന്നാൽ പ്രണയവാർത്തകളോട് ഷെഹ്നാസോ ദേവ്ദത്തോ ഇതുവരെ പ്രതികരിച്ചിട്ടില്ല. “എന്റെ ഹൃദയം ആർസിബിക്കൊപ്പമാണ്” എന്ന അടിക്കുറിപ്പോടെ ഈ മാസം ആദ്യം ഷെഹ്നാസ് പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനുപുറമെ, ആർസിബി ജേഴ്സി ധരിച്ച് ഗാലറിയിൽ ഇരുന്ന് ടീമിനെ ആവേശത്തോടെ പിന്തുണയ്ക്കുന്ന ഷെഹ്നാസിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. ബെംഗളൂരു ടീമിന്റെ വിജയത്തിന് പിന്നാലെ “മജ ആഗയാ” (നല്ല രസമായിരുന്നു) എന്ന കുറിപ്പോടെ താരം പുതിയ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ആർസിബി തുടർച്ചയായി വിജയിക്കുന്ന പശ്ചാത്തലത്തിൽ, ഷെഹ്നാസ് ടീമിന്റെ “ലക്കി ഗേൾ” ആണെന്നാണ് ആരാധകർ കമന്റ് ബോക്സിൽ കുറിക്കുന്നത്. പഞ്ചാബി വിനോദവ്യവസായത്തിലൂടെ കരിയർ തുടങ്ങിയ ഷെഹ്നാസ് ഗിൽ ബിഗ് ബോസ് സീസൺ 13-ലൂടെയാണ് ഇന്ത്യയൊട്ടാകെ പ്രശസ്തയായത്. സൽമാൻ ഖാൻ നായകനായ ‘കിസി കാ ഭായ് കിസി കി ജാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. ‘താങ്ക് യൂ ഫോർ കമിംഗ്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ഷെഹ്നാസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് 2025-ലെ ‘ഇക് കുടി’ എന്ന പഞ്ചാബി സിനിമയാണ്.

Leave a Reply

Your email address will not be published. Required fields are marked *