സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലാവുകയും ഒടുവിൽ നേരിൽ കാണാൻ തീരുമാനിക്കുകയും ചെയ്ത യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുവതിയുടെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴാണ് താൻ ഇതുവരെ സംസാരിച്ചിരുന്നത് ഒരു ട്രാൻസ്‌ജെൻഡർ പുരുഷനോടാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വലിയ തർക്കവും ബഹളവുമായി.
മോസ്കോ ന്യൂസ് പങ്കുവെച്ച ഒരു വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്. അടച്ചിട്ട മുറിക്കുള്ളിൽ നിന്നും യുവാവ് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ട്രാൻസ്‌ജെൻഡർ വ്യക്തി തടയാൻ നോക്കുന്നതും വീഡിയോയിൽ കാണാം. പുറത്തുകടക്കാൻ മറ്റ് വഴികളില്ലാത്തതിനാൽ യുവാവ് പരിഭ്രാന്തനായി ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
മുറിയുടെ വാതിൽ പൂട്ടിയിരുന്നതിനാൽ യുവാവ് ജനലിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. താഴേക്ക് സുരക്ഷിതമായി ഇറങ്ങാൻ നോക്കിയെങ്കിലും പിടിവിട്ട് യുവാവ് നിലത്തു വീഴുകയായിരുന്നു. ഈ സംഭവത്തിന് ശേഷം യുവാവിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീഡിയോ എവിടെ നിന്നുള്ളതാണെന്നോ എന്ന് ചിത്രീകരിച്ചതാണെന്നോ ഉള്ള കാര്യത്തിലും നിലവിൽ വ്യക്തതയില്ല.




