കണ്ണൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ സി.പി.ഐ.എമ്മിന് കടുത്ത തിരിച്ചടി നേരിടുന്നു. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കി പി.എം.എൽ.എ കോടതി സമൻസ് അയച്ചു. കേസിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുകളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
സി.പി.ഐ.എം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കം കുറ്റപത്രത്തിലുള്ള മുഴുവൻ പ്രതികൾക്കുമാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്. വരും മാസം നാലാം തീയതി ഇവർ കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 28 പേർക്കെതിരെയാണ് കോടതി ഇപ്പോൾ സമൻസ് പുറപ്പെടുവിച്ചിട്ടുള്ളത്.




