ഐപിഎസ് ഓഫീസറായ പൂർവ ചൗധരിയെ പലപ്പോഴും ഒരു മോഡലായോ സിനിമ താരമായോ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അവർ ഒരു മോഡലല്ല, മറിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ച ഒരു ഐപിഎസ് ഓഫീസറാണ്. രാജസ്ഥാൻ സ്വദേശിയായ പൂർവ, യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ 533-ാം റാങ്ക് നേടിയാണ് ഈ പദവിയിലെത്തിയത്. സോഷ്യൽ മീഡിയയില്‍ 1.12 ലക്ഷം ഫോളോവേഴ്‌സുള്ള @ips_poorva_choudhry എന്നതാണ് പൂർവയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ കാണുന്നവര്‍ അവര്‍ ഒരു മോഡലോ സിനിമ താരേോ ആണെന്ന് തെറ്റിദ്ധരിക്കുന്നു.
എന്നാല്‍ അവരുടെ സിവില്‍ സര്‍വീസ് നേട്ടം ദേശീയ ശ്രദ്ധ നേടിയതോടെ പൂർവ ചൗധരിയെക്കുറിച്ചുള്ള അന്വേഷണങ്ങളും ചർച്ചകളും അവസാനിച്ചത് ഒരു വിവാദത്തിലായിരുന്നു. അവരുടെ ഒബിസി-എൻസിഎൽ (OBC-NCL) സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയർന്നത്. അവരുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് ചിലർ ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി.
ആരാണ് പൂർവ ചൗധരി?
രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (RAS) ഉദ്യോഗസ്ഥനായ ഓംപ്രകാശ് സഹാരണിന്റെയും വികാസ് സഹാരണിന്റെയും മകളായാണ് അവർ ജനിച്ചത്. പൂർവയുടെ അമ്മ 10 വർഷം മുമ്പ് ക്യാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു.
സെന്റ് സേവ്യേഴ്സ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർപഠനത്തിനായി ഡൽഹിയിലേക്ക് മാറിയ അവർ, ഡൽഹി സർവകലാശാലയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളേജിൽ (LSR) നിന്ന് ബിരുദം നേടി. കോളേജ് പഠനകാലത്താണ് പൂർവ യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്.
വിജയവും വിവാദങ്ങളും
സിവില്‍ സര്‍വീസ് പരീക്ഷാ വിജയത്തിന് ശേഷം പൂർവ തന്റെ നേട്ടം അമ്മയ്ക്കായി സമർപ്പിച്ചു. സോഷ്യൽ മീഡിയയിൽ അവർ ഇപ്രകാരം കുറിച്ചു:
“ഇന്ന് ഒരു ചെറിയ കാര്യം സംഭവിച്ചു. ക്ഷമയും നന്ദിയും പ്രാർത്ഥനയും നിറഞ്ഞ ഒരു ചെറിയ നേട്ടം. ഈ ദിവസം ദയയുള്ളതായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹമായ അമ്മയ്ക്ക് ഇത് സമർപ്പിക്കുന്നു. അമ്മയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.”
വിജയത്തിന് പിന്നാലെ, ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളായ പൂർവ ഒബിസി സംവരണം ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. സമ്പന്നമായ പശ്ചാത്തലമുള്ള പൂർവ എങ്ങനെ നോൺ-ക്രീമി ലെയർ (NCL) പരിധിയിൽ വരുമെന്നായിരുന്നു പ്രധാന വിമർശനം.
എന്നാൽ, ഈ ആരോപണങ്ങൾക്ക് മറുപടിയുമായി പൂർവയുടെ പിതാവ് രംഗത്തെത്തി. താൻ 44-ാം വയസ്സിലാണ് ഗ്രൂപ്പ്-എ സർവീസിൽ പ്രവേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. നിലവിലെ നിയമമനുസരിച്ച്, മാതാപിതാക്കൾ 40 വയസ്സിന് ശേഷം ഗ്രൂപ്പ്-എ സർവീസിൽ പ്രവേശിക്കുകയും നിശ്ചിത വരുമാന പരിധിക്കുള്ളിൽ വരികയും ചെയ്താൽ, അവരുടെ മക്കൾക്ക് നോൺ-ക്രീമി ലെയർ ആനുകൂല്യത്തിന് അർഹതയുണ്ട്.
യുപിഎസ്‌സി പരീക്ഷയിൽ പൂർവ നേടിയ മാർക്കുകൾ താഴെ പറയുന്നവയാണ്:
എഴുത്തുപരീക്ഷ: 771, ഇന്റർവ്യൂ: 165, ആകെ മാർക്ക്: 936, റാങ്ക്: 533




