Sports

റെക്കോർഡുകൾ തകർത്ത് ഫർഹാൻ; ഒരേ ലോകകപ്പിൽ രണ്ട് സെഞ്ചറികൾ! കോഹ്ലിയുടെ റെക്കോർഡും തകർത്തു

കൊളംബോ: ഒരു ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ രണ്ട്‌ സെഞ്ചുറികളടിക്കുന്ന ആദ്യ താരമെന്ന നേട്ടവുമായി പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട്‌ മത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെയാണു ഫര്‍ഹാന്‍ റെക്കോഡ്‌ സ്വന്തമാക്കിയത്‌.

ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാൻ, അഞ്ച് സിക്സറുകളും ഒൻപത് ഫോറുകളും സഹിതം തന്റെ ആകെ സമ്പാദ്യം 383 റൺസിലെത്തിച്ചു. ഇതോടെ, 2014-ൽ വിരാട് കോഹ്‌ലി കുറിച്ച 319 റൺസെന്ന റെക്കോർഡ് മറികടന്ന് ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം ഫർഹാൻ സ്വന്തമാക്കി.

ഫര്‍ഹാന്‍ നമീബിയയ്‌ക്കെതിരേ നടന്ന ഗ്രൂപ്പ്‌ മത്സരത്തിലാണ്‌ ആദ്യം സെഞ്ചുറിയടിച്ചത്‌. 29 വയസുകാരനായ ഫര്‍ഹാന്‍ ഒരു ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ വിരാട്‌ കോഹ്ലിയെ മറികടന്നാണു ഫര്‍ഹാന്റെ മുന്നേറ്റം. ലങ്കയ്‌ക്കെതിരായ മത്സരത്തിനു മുമ്പ്‌ ഫര്‍ഹാന്‍ കോഹ്ലിക്ക്‌ 38 റണ്‍ മാത്രം അകലെയായിരുന്നു.

2014 ലോകകപ്പില്‍ 319 റണ്ണെടുത്താണു കോഹ്ലി ചരിത്രം കുറിച്ചത്‌. മികച്ച ഫോമില്‍ കളിക്കുന്ന ഫര്‍ഹാന്‍ യു.എസ്‌.എ., ഇംഗ്ലണ്ട്‌ ടീമുകള്‍ക്കെതിരേ അര്‍ധ സെഞ്ചുറിയടിച്ചിരുന്നു. 158 സ്‌ട്രൈക്ക്‌ റേറ്റിലാണു പാക്‌ താരം റണ്ണെടുത്തത്‌. കോഹ്ലി 2014 ല്‍ 129.14 സ്‌ട്രൈക്ക്‌ റേറ്റില്‍ നാല്‌ അര്‍ധ സെഞ്ചുറികള്‍ കുറിച്ചു. സിക്‌സര്‍ വീരന്‍മാരുടെ പട്ടികയും ഫര്‍ഹാന്‍ (18) മുന്നിലെത്തി.

ടൂർണമെന്റിൽ ഫർഹാൻ സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ നമീബിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലും ഫർഹാൻ പാകിസ്താന് വേണ്ടി സെഞ്ച്വറി കുറിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരെയും മൂന്നക്കം തികച്ചതോടെ ഒരു ലോകകപ്പ് എഡിഷനിൽ രണ്ട് സെഞ്ച്വറികൾ കുറിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ഫർഹാൻ.

ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ രണ്ട് സെഞ്ച്വറികൾ നേടിയിട്ടുള്ള രണ്ടാമത്തെ മാത്രം താരമാണ് സാഹിബ്സാദ ഫർഹാൻ. റെക്കോർഡിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ​ഗെയ്ലിനൊപ്പമാണ് പാക് താരം എത്തിയിരിക്കുന്നത്. 2007, 2018 ലോകകപ്പുകളിലാണ് ഗെയ്ൽ രണ്ട് സെഞ്ച്വറി നേടിയത്.