Oddly News

‘ഭര്‍ത്താവിന് 5വർഷം ലൈംഗികത നല്‍കിയതിന് ഉറ്റ സുഹൃത്തിന് നന്ദി’ ബാനര്‍ തൂക്കി അവിഹിതം പുറത്താക്കി ഭാര്യ

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷായിൽ, ഒരു യുവതി തന്റെ ഭർത്താവുമായി അവിഹിതബന്ധം പുലർത്തിയ ഉറ്റസുഹൃത്തിനോടുള്ള നന്ദി അറിയിച്ചുകൊണ്ട് റെസിഡൻഷ്യൽ കോംപ്ലക്സിന്റെ വേലിയില്‍ ബാനറുകൾ സ്ഥാപിച്ചു. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാനറുകളില്‍ സുഹൃത്തിനെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാവുന്ന രീതിയില്‍ ചുവന്ന പെനന്റുകളും തൂക്കിയിരുന്നു. താമസിയാതെ ചുവപ്പ് ബാനറുകളും പതാകകളും അവിടെ നിന്ന് നീക്കം ചെയ്തു.

തന്നെ ചതിച്ച ഭര്‍ത്താവിനും സുഹൃത്തിനും നന്ദി പറഞ്ഞാണ് പരിഹാസവാക്കുകള്‍ ചേര്‍ത്തിരിക്കുന്നത്. ഷി എന്നുപേരുള്ള സ്ത്രീയാണ് അഞ്ചുവര്‍ഷത്തോളമായി തന്റെ ഭര്‍ത്താവിന് ലൈംഗികസേവനം നല്‍കി തന്നെ സഹായിക്കുന്നതെന്നുകൂടി ചേര്‍ത്തിരുന്നു ബാനറില്‍. പൊതുവേ സഹായം ചെയ്യുന്നവര്‍ക്ക് നന്ദിസൂചകമായി ചുവന്ന പെനന്റുകൾ അയയ്ക്കുന്ന രീതി പരമ്പരാഗതമായി ചൈനയില്‍ നിലവിലുണ്ട്. ‘ഷി പൊതുസമാധാനത്തെയും സദാചാരത്തെയും ലംഘിക്കുന്നു, ഉറ്റസുഹൃത്തിന്റെ ഭർത്താവുമായി അവിഹിത ബന്ധം പുലർത്തുന്നു– ‘ഭാര്യ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബാനറിലെ വരികളാണിത്. ഭാര്യയുടെയും ഭർത്താവിന്റെയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

കാമുകി താമസിക്കുന്ന സ്ഥലത്താണോ ഈ ബാനറുകൾ സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. കൂടാതെ, കോമ്പൗണ്ടിലെ ഒരു കാറിലും ചുവപ്പ് പതാകകൾ കണ്ടെത്തി. ഈ വാഹനം ഷിയുടേതാണോ എന്നും ഉറപ്പില്ല. മറ്റൊരു ബാനറിൽ ഷി എന്ന യുവതിക്ക് തന്റെ ഭർത്താവുമായി അര പതിറ്റാണ്ടായി ബന്ധമുണ്ടെന്നും കുറിച്ചു. 12 വർഷമായി എന്റെ ഉറ്റസുഹൃത്താണ് ഷി, അഞ്ച് വർഷമായി എന്റെ ഭർത്താവിന് ലൈംഗിക സേവനങ്ങൾ നൽകി’– ബാനറിൽ വ്യക്തമാക്കുന്നു. ‘ഷി ഓഫീസ് സമയങ്ങളിൽ ഉറ്റസുഹൃത്തിന്റെ ഭർത്താവുമായി ഹോട്ടലുകളിൽ പോയി’ എന്നുകൂടി എഴുതിയ മറ്റൊരു ബാനറും കോംപ്ലക്സിനുള്ളില്‍ തൂക്കിയിരുന്നു.

ഭര്‍ത്താവിനേയും കാമുകിയേയും അപമാനിക്കുക മാത്രമല്ല, അവരുടെ പേരുവിവരങ്ങള്‍ കൂടി ഭാര്യ ബാനറില്‍ വെളിപ്പെടുത്തി. ഷി ഹോങ്ഷാൻ കമ്മ്യൂണിറ്റിയിലെ ഒരു ടൂറിസം മാനേജ്‌മെന്റ് ഓഫീസിലെ സാമ്പത്തിക വിഭാഗത്തിലാണ് ജോലി ചെയ്യുന്നത് എന്നുകൂടി ബാനറിലൂടെ വെളിപ്പെടുത്തി. ബാനര്‍ തൂക്കിയ കോംപ്ലക്സില്‍ ഷി താമസിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയില്ല. ഏതായാലും സംഭവം സോഷ്യല്‍മീഡിയയിലടക്കം പ്രചരിക്കുകയാണ്.

ഷാങ്‌സി ഹെങ്‌ഡാ ലോ ഫേമിലെ അഭിഭാഷകനായ ഷാവോ ലിയാങ്ഷാൻ പറയുന്നതനുസരിച്ച്, ഇത്തരം ബാനറുകൾ ഷിയുടെ സ്വകാര്യത, സൽപ്പേര്, വ്യക്തിത്വം എന്നിവയ്ക്കുള്ള അവകാശങ്ങൾ ലംഘിക്കുന്നതാണ്. പ്രത്യേകിച്ച് ബാനറുകളിൽ കെട്ടിച്ചമച്ചതോ അപകീർത്തികരമായതോ ആയ കാര്യങ്ങളുണ്ടെങ്കിൽ ഇത് ഗുരുതരമായ നിയമലംഘനമാണ്. ഗുരുതരമായ കേസുകളിൽ, ബാനറുകൾ സ്ഥാപിച്ചവർക്ക് 19 ദിവസം വരെ തടവും 500 യുവാൻ (ഏകദേശം 6,000 രൂപ) വരെ പിഴയും ലഭിക്കാം.

2023-ൽ, കാമുകിയെ അപമാനിച്ച് ബാനർ സ്ഥാപിച്ചതിന് ഒരു ചൈനീസ് യുവാവിന് 10 ദിവസത്തെ തടവ് ലഭിച്ചിരുന്നു. “രണ്ട് പുരുഷന്മാരുമായി ബന്ധം പുലർത്തി” എന്ന് ആരോപിച്ചായിരുന്നു ആ ബാനർ.

ചൈനയിൽ, ചുവപ്പ് പതാകകൾ സാധാരണയായി സഹായം ചെയ്തവർക്ക് ആത്മാർത്ഥമായ നന്ദി അറിയിക്കാൻ അയയ്ക്കുന്ന ഒരു പരമ്പരാഗത സമ്പ്രദായമാണ്.