തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ബുദ്ധിമുട്ടുന്ന ആളുകൾക്കായി മറ്റുള്ളവരുടെ തർക്കങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് വാദിച്ചുകൊണ്ട് പണം സമ്പാദിക്കുന്ന ഒരു വ്യക്തിയുടെ വാർത്ത ദക്ഷിണ ചൈനയിലെ ഗുവാങ്ഷൂവിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. മറ്റുള്ളവരുടെ വഴക്കുകൾ പണം വാങ്ങി ഏറ്റെടുത്തു നടത്തുന്ന ഇയാളുടെ ഈ വേറിട്ട സേവനം തെരുവുകളിൽ പ്രചരിപ്പിക്കുന്നതിന്റെ വീഡിയോകൾ വൻതോതിൽ വൈറലായതോടെയാണ് വലിയ ശ്രദ്ധ നേടിയത്. സമയം എത്ര എടുത്താലും ഉപഭോക്താക്കളുടെ പരാതികൾ പറഞ്ഞുതീർക്കുന്നതിനായി ഇയാൾ 188 യുവാൻ (ഏകദേശം 2,681 രൂപ) ആണ് ഈടാക്കുന്നത്. തൊഴിൽ തർക്കങ്ങൾ മുതൽ Read More…
Tag: china
ഫ്ലാറ്റിനു പകരം 19 കോടി മുടക്കി പാർക്കിങ് സ്ഥലം വാങ്ങി; കോടികൾ കൊയ്ത് യുവതി! കോടതിയിലും ജയം
ഡിമാന്റ് കുറവായിരുന്ന സമയത്ത് പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് സ്ഥലത്തിന്റെ 40 ശതമാനവും ഒരുമിച്ച് വാങ്ങി സാമ്പത്തിക ലാഭം കൊയ്ത് ചൈനീസ് യുവതി. വർഷങ്ങൾക്കുശേഷം ഈ സ്ഥലം വാഹന ഉടമകൾക്ക് വലിയ തുകയ്ക്ക് വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്ത യുവതിയുടെ ബിസിനസ് തന്ത്രത്തിന് കോടതിയിലും വിജയം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് ‘വു’ എന്ന യുവതി 19.36 കോടി രൂപ (14 ദശലക്ഷം യുവാൻ) മുടക്കി 196 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം ഒറ്റയടിക്ക് സ്വന്തമാക്കിയത്. 2018-ലായിരുന്നു Read More…
ട്രെയിനിന്റെ അടിയിലേക്ക് വീണ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി റെയിൽവേ പോലീസ്, ശ്വാസമടക്കിപ്പിടിക്കും വിഡിയോ!
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ചെങ്ഡു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ ജി8645 തീവണ്ടിയിൽ കയറുന്നതിനിടെ ചെറിയൊരു കുട്ടി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലെ വിടവിലേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, അമ്മ വലിയൊരു സ്യൂട്ട്കേസുമായി ട്രെയിനിലേക്ക് കയറുന്നതും കുട്ടി അവരുടെ പിന്നാലെ നടക്കുന്നതും കാണാം. എന്നാൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവ് ശ്രദ്ധിക്കാതെ കുട്ടി പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചു. സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ലി യാൻറോങ്, കുട്ടിയുടെ അമ്മയുടെ Read More…
ഇതാണ് മുതലാളി! ജീവനക്കാർ സ്കൂട്ടറിൽ വരുന്നത് കണ്ട് BMW കാറുകൾ വാങ്ങി നൽകി റെസ്റ്റോറന്റ് ഉടമ
മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയിലെ കഠിനമായ യാത്രയിൽ നിന്ന് സംരക്ഷിക്കാൻ മികച്ച രീതിയിൽ ജോലി ചെയ്ത ജീവനക്കാർക്ക് പുത്തൻ ബി.എം.ഡബ്ല്യു (BMW) കാറുകൾ സമ്മാനിച്ച് ചൈനയിലെ ഒരു റസ്റ്റോറന്റ് ഉടമ. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ബീഫ് ഹോട്ട്പോട്ട് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന മാ യാൻലി എന്ന ഉടമയാണ് ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ഈ അപൂർവ്വ സമ്മാനം നൽകിയത്. തന്റെ ജീവനക്കാരിൽ ഭൂരിഭാഗവും ഇലക്ട്രിക് സ്കൂട്ടറുകളിലാണ് ജോലിക്ക് എത്തുന്നതെന്നും, കഠിനമായ തണുപ്പിലും മഴയിലും ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടുകണ്ടതിനെ Read More…
“മസാല പുരട്ടി തീയിൽ ചുട്ട ഐസ് ക്യൂബുകൾ!”: അപൂർവ്വ സ്ട്രീറ്റ് ഫുഡ്, ഗ്രിൽഡ് ഐസ് ക്യൂബ്’ തരംഗമാകുന്നു! വീഡിയോ
ചൈനയിലെ തെരുവ് ഭക്ഷണ ലോകം കഴിക്കാൻ അസാധ്യമെന്നു തോന്നുന്ന ഒരു വിചിത്ര വിഭവത്തിലൂടെ വീണ്ടും ഇന്റർനെറ്റിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ചൈനീസ് മാർക്കറ്റിൽ നിന്ന് കണ്ടെത്തിയ ‘ഗ്രിൽ ചെയ്ത ഐസ് ക്യൂബുകൾ’ എന്ന ഈ വേറിട്ട ഭക്ഷണത്തിന്റെ വീഡിയോ കണ്ടന്റ് ക്രിയേറ്ററായ ഈവ്ലിനാണ് പങ്കുവെച്ചത്. ബാർബിക്യൂവിൽ ഇറച്ചി പാകം ചെയ്യുന്നതിന് സമാനമായാണ് ഇതും തയ്യാറാക്കുന്നത്. വലിയ ഐസ് കട്ടകൾ തുറന്ന തീയ്ക്ക് മുകളിൽ വെച്ച്, അതിൽ എണ്ണ പുരട്ടി വിവിധതരം മസാലകൾ ചേർക്കുന്നു. തുടർന്ന് മുളകുപൊടി, സവാളത്താൾ, മല്ലിയില Read More…
പ്രൊഫൈല്‍ പിക്ചര്‍ നോക്കി അച്ഛന്റെ പ്രണയം പിടിച്ച് പെണ്‍മക്കള്‍! ദാ വരുന്നു മുട്ടന്‍ പണി, വേറിട്ട പോരാട്ടം
പിതാവിന്റെ വഴിവിട്ട പ്രണയം കുടുംബത്തെ തകർത്തതോടെ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്ട് പെൺമക്കൾ. സർവകലാശാലാ അധ്യാപകനായ അച്ഛന്റെ പ്രണയത്തെക്കുറിച്ചും അത് തങ്ങളുടെ കുടുംബജീവിതം എങ്ങനെ തകർത്തെന്നും വ്യക്തമാക്കുന്ന 86 പേജുള്ള ഉപന്യാസം തയ്യാറാക്കി പ്രസിദ്ധീകരിച്ചായിരുന്നു മക്കളുടെ വ്യത്യസ്തമായ പ്രതികാരം. ചൈനയിൽ നിന്നാണ് അപൂർവ്വവും കൗതുകകരവുമായ ഈ വാർത്ത പുറത്തുവരുന്നത്. ഉപന്യാസത്തിലെ വിവരങ്ങൾ അനുസരിച്ച്, വുഹാൻ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായ 47-കാരനായ പിതാവിന് 2016 മുതൽ തന്റെ വിദ്യാർത്ഥിനിയോട് കടുത്ത പ്രണയമുണ്ടായിരുന്നു. 2018-ൽ തന്റെ 12-ാം വയസ്സിലാണ് മൂത്ത മകൾ Read More…
യുവാക്കളെ കെട്ടിക്കാന്‍ പണി പതിനെട്ടും പയറ്റി ചൈന; ആശുപത്രിയിലും ബാങ്കിലും മെട്രോയിലും വരെ താലി ചാർത്താം!
വിവാഹം കഴിക്കാൻ മടിക്കുന്ന ചെറുപ്പക്കാരെ എങ്ങനെയെങ്കിലും വിവാഹത്തിലേക്ക് നയിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ചൈന. വിവാഹ നിരക്ക് കുത്തനെ ഇടിയുന്നതും ജനനനിരക്ക് കുറയുന്നതും തടയാൻ വിചിത്രവും വേറിട്ടതുമായ വഴികൾ തേടുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. യുവാക്കൾക്ക് എളുപ്പത്തിൽ വിവാഹം കഴിക്കാൻ അവസരമൊരുക്കുന്നതിനായി ബാങ്കുകൾ, പബ്ബുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലും വിവാഹ രജിസ്ട്രേഷൻ കൗണ്ടറുകൾ സ്ഥാപിക്കുന്നുണ്ടെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നിയമനടപടികളും കടലാസ് ജോലികളും Read More…
ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന് 200 സ്‌ക്വാട്‌സ് ശിക്ഷ; കുഴഞ്ഞുവീണ് യുവതി, ഗുരുതര ആരോഗ്യപ്രശ്നം
സ്ഥാപനത്തിലെ ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ യുവതിയോട് 200 സ്ക്വാറ്റുകൾ ചെയ്യാൻ ഉത്തരവിട്ട് കമ്പനി. ഇതിന്റെ പേരിൽ 200 സ്‌ക്വാട്ടുകൾ (squats) ചെയ്യാൻ നിർബന്ധിതയായ യുവതിയെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാങ് എന്ന് പേരുള്ള യുവതി തൻ്റെ ആദ്യ ജോലിക്കായി അടുത്തിടെയാണ് സെജിയാങ് പ്രവിശ്യയിലെ ഹാംഗ്‌ഷൗവിലേക്ക് മാറിയത്. ജൂണിൽ ഒരു വായ്പാ സഹായ സ്ഥാപനത്തിൽ ഫിനാൻഷ്യൽ കൺസൾട്ടൻ്റായി ചേർന്ന അവരുടെ പ്രധാന ജോലി ഫോൺ വഴിയുള്ള വില്പനയായിരുന്നു. ജീവനക്കാർക്കായി മാനേജർ ദിവസേന 200 കോളുകൾ ചെയ്യുക, Read More…
ചിരിപ്പൂരം! കസേരയിൽ തല കുടുങ്ങി യുവാവ്, രക്ഷിക്കാൻ ചെന്ന കൂട്ടുകാരനും കുടുങ്ങി; വൈറൽ വീഡിയോ
ചൈനയിലെ ഒരു ആശുപത്രിയിൽ നടന്ന വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്. കസേരയുടെ കൈപ്പിടിയിൽ തല കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തിന്റെ തലയും മറ്റൊരു കസേരയിൽ കുടുങ്ങിയതാണ് സംഭവം. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ആശുപത്രിയിലെ കസേരയിൽ കിടക്കുകയായിരുന്ന ആളുടെ തല അബദ്ധത്തിൽ കസേരയുടെ കൈപ്പിടിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. തല പുറത്തെടുക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റുള്ളവർ സഹായിക്കാൻ എത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്താണ് Read More…









