ചൈനയിലെ ഒരു ദമ്പതികളുടെ സ്നേഹവും സമർപ്പണവും നിറഞ്ഞ കഥ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ്. ഈ ഭർത്താവ് കഴിഞ്ഞ 25 വർഷമായി പൂർണ്ണമായി തളർന്നുപോയ തന്റെ ഭാര്യയെ അത്യന്തം സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ചു വരികയാണ്. ഹെനാൻ പ്രവിശ്യയിലെ പിംഗ്ഡിങ്ഷാനിലാണ് ഇരുവരും താമസിക്കുന്നത്. 2001-ൽ 36-കാരിയായ ജിയാ ഫാംഗിന് മലഞ്ചെരുവിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഇതോടെ നെഞ്ചിന് താഴേക്ക് പൂർണ്ണമായും തളർന്നുപോയി. അന്നുമുതൽ ജിയായുടെ ഭർത്താവായ ലി ജുൻലിയാങ് ആണ് ഭാര്യയുടെ മുഴുവൻ Read More…
Tag: china
മുത്തശ്ശന് കൃത്യസമയത്ത് മരുന്ന് കഴിക്കാൻ ഓർമ്മപ്പെടുത്തും, ആപ്പ് വികസിപ്പിച്ച് 18-കാരൻ കൊച്ചുമകൻ, സോഷ്യൽ മീഡിയയിൽ കയ്യടി!
മുത്തശ്ശന് കൃത്യസമയത്ത് മരുന്ന് കഴിക്കാൻ ഓർമ്മപ്പെടുത്തുന്നതിനായി ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത് ചൈനീസ് കൗമാരക്കാരനായ മാ കായ് സോഷ്യൽ മീഡിയയിൽ വൻ പ്രശംസ നേടുന്നു. മുത്തശ്ശന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ ആശങ്കയിൽ നിന്നാണ് 18-കാരനായ മാ കായ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ജൂലൈ പകുതിയോടെ നടന്ന ‘വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസി’ൽ (WAIC) പങ്കെടുത്തപ്പോഴാണ് മാ തന്റെ ആപ്പിനെക്കുറിച്ച് വ്യക്തമാക്കിയത്. ബെയ്ജിംഗ് ആസ്ഥാനമായുള്ള എഐ കമ്പനിയായ മോഡൽബെസ്റ്റ് വികസിപ്പിച്ച മിനികെപിഎം (MiniCPM) എന്ന ലാർജ് ലാംഗ്വേജ് മോഡൽ (LLM) Read More…
അടിയന്തിര ശസ്ത്രക്രിയ; അരപ്പൊക്കം വെള്ളത്തില്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക്; ഡോക്ടറുടെ മാതൃകാപരമായ സേവനം!
കനത്ത മഴയെ തുടർന്ന് നഗരം മുഴുവൻ വെള്ളത്തിനടിയിലായിട്ടും, തന്റെ രോഗികൾക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് യാത്ര തുടർന്ന് വടക്കുകിഴക്കൻ ചൈനയിലെ ഒരു ഡോക്ടർ. ലിയോണിംഗ് പ്രവിശ്യയിലെ ഷെന്യാംഗിൽ ജൂലൈ 13-നാണ് ക്രമാതീതമായ മഴ പെയ്തതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇവിടെ 230 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1951-ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണിതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പ്രധാന റോഡുകളെല്ലാം വെള്ളത്തിലാവുകയും പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. തൊഴിൽ, പഠന Read More…
സമ്പാദ്യവുമായി മുങ്ങിയ ഭാര്യയെ കണ്ടെത്താൻ യുവാവിന് ചെലവ് 18 കോടി! വിവാഹപ്പിറ്റേന്ന് കൊലപാതകശ്രമം, വ്യാജഭര്‍ഭം; സിനിമയെ വെല്ലുന്ന ചതി
തന്റെ വലിയൊരു പങ്ക് സമ്പാദ്യവുമായി ഒരു സുപ്രഭാതത്തിൽ ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്താനായി ഒൻപത് വർഷവും 18 കോടിയോളം രൂപയും ചിലവഴിച്ചതായി ഭർത്താവ് . . ചൈനീസ് വ്യവസായിയായ ലീ പിങ് ആണ് തന്റെ ജീവിതത്തിലുണ്ടായ ഈ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 15 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെ ലീ പിങ് നടത്തിയ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേട്ട് ചൈനയിലെ സോഷ്യൽ മീഡിയ ലോകം ആകെ അത്ഭുതപ്പെട്ടിരിക്കുകയാണ്. ലീ പിങ്ങിന് 1996-നും 2014-നും ഇടയിൽ 10 മില്യൺ Read More…
വീരമൃത്യു വരിച്ച മകന്റെ ഓർമ്മയിൽ ഒരു അമ്മ; 20 വർഷം, സൈനികർക്കായി ആയിരം ജോടി ഷൂ പാഡുകൾ തുന്നി
മകന്റെ വീരമൃത്യുവിൽ മനംനൊന്ത് കഴിഞ്ഞ 20 വർഷമായി സൈനികർക്കായി ഷൂ പാഡുകൾ (ഷൂവിനുള്ളിൽ വയ്ക്കുന്ന മെത്തകൾ) തുന്നി നൽകുന്ന ഒരു അമ്മയുടെ കഥ ചൈനയിലെ ചോങ്കിംഗിൽ നിന്ന് പുറത്തുവരികയാണ്. രാജ്യസേവനത്തിനിടെ മരിച്ച തന്റെ മകന്റെ ഓർമ്മയ്ക്കായി ഇതുവരെ ആയിരത്തിലധികം ജോഡി ഷൂ പാഡുകളാണ് ഇവർ കൈകൊണ്ട് നിർമ്മിച്ച് നൽകിയത്. സാങ് സിങ്‌ഹുയി എന്ന ഈ അമ്മയെ ഇന്ന് എല്ലാവരും “ഷൂ പാഡ് മോം” എന്നാണ് വിളിക്കുന്നത്. 2005-ൽ ടിബറ്റിലെ മലനിരകളിൽ പട്രോളിംഗിനിടെ ഒരു സഹപ്രവർത്തകനെ മണ്ണിടിച്ചിലിൽ നിന്ന് Read More…
ഡാൻസിനിടെ ‘കൈവിട്ട്’ റോബോട്ട്; അടി കുഞ്ഞിന്റെ മുഖത്ത്! സുരക്ഷാ ആശങ്കയിൽ ലോകം -വീഡിയോ
ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ മാർച്ച് 21-ന് നടന്ന ഒരു പൊതുപ്രദർശനത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ഹ്യൂമനോയിഡ് റോബോട്ട് ഒരു കൊച്ചുബാലന്റെ മുഖത്തടിച്ചു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിശ്ചിത അതിർത്തിക്കുള്ളിൽ കറങ്ങിയും ചുവടുകൾ വെച്ചും നൃത്തം ചെയ്യുകയായിരുന്ന റോബോട്ടിന്റെ കൈകൾ അരികിൽ നിന്നിരുന്ന കുട്ടിയുടെ മുഖത്ത് അപ്രതീക്ഷിതമായി വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സംഘാടകർ റോബോട്ടിനെ അവിടെനിന്നും മാറ്റി. യൂണിട്രീ റോബോട്ടിക്സ് എന്ന ചൈനീസ് കമ്പനി നിർമ്മിച്ച ‘ജി1’ എന്ന മോഡൽ റോബോട്ടാണ് അപകടമുണ്ടാക്കിയത്. Read More…
കോഫിക്കൊപ്പം കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട- ആരോഗ്യത്തിന് നല്ലതെന്ന് നാട്ടുകാർ, പേടിയോടെ ഡോക്ടർമാർ
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു കഫേ, കൊച്ചു കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട ചേർത്ത കോഫി വിൽപനയ്ക്ക് വെച്ചത് വലിയ വിവാദമായിരിക്കുകയാണ്. പോഷകഗുണമുള്ള ഒരു വിഭവമാണിതെന്നാണ് കഫേ അവകാശപ്പെടുന്നത്. ‘സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 28 യുവാൻ (ഏകദേശം 4 ഡോളർ) ആണ് ഈ പ്രത്യേക കോഫിയുടെ വില. ശനി, ഞായർ ദിവസങ്ങളിൽ നൂറിലധികം കപ്പുകൾ വരെ വിറ്റുപോകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡോങ്‌യാങ് നഗരത്തിലെ ഒരു പരമ്പരാഗത വിഭവമാണ് കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ. Read More…
102 വയസ്സ്, 50 വർഷമായി ആശുപത്രി കണ്ടിട്ടില്ല: പച്ചക്കറി കഴിക്കാത്ത ഈ ‘അമ്മൂമ്മ’ സൂപ്പറാണ്!
കിഴക്കൻ ചൈനയിൽ നിന്നുള്ള 102 വയസ്സുള്ള ഒരു വയോധിക തന്റെ പോസിറ്റീവ് മനോഭാവം കൊണ്ടും ലളിതമായ ജീവിതശൈലി കൊണ്ടും ഇന്റർനെറ്റിൽ തരംഗമാവുകയാണ്. അവരുടെ ദൈനംദിന ദിനചര്യകളും ഭക്ഷണരീതിയും പ്രസന്നമായ സ്വഭാവവും ഇത്രയും ഉയർന്ന പ്രായത്തിലും അവരെ എങ്ങനെ ആരോഗ്യവതിയായി നിലനിർത്തുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തുന്നു. ഷെജിയാങ് പ്രവിശ്യയിലെ തൈഷൗവിലെ ഗ്രാമപ്രദേശത്ത് താമസിക്കുന്ന 102-കാരിയായ ജിൻ ബാവോലിംഗിനെ സന്ദർശിക്കാൻ മകനും മരുമകളും കൊച്ചുമകളും എപ്പോഴും എത്താറുണ്ടെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അവരുടെ ദീർഘായുസ്സും സന്തോഷകരമായ Read More…
ഡാൻസും ബോക്സിങ്ങും കുങ്ഫുവും; മനുഷ്യനെ വെല്ലുന്ന മെയ്‌വഴക്കം; ചൈനീസ് റോബോട്ടുകളുടെ പ്രകടനം, വീഡിയോ വൈറൽ
ഹാംഗ്‌ഷൂവിലെ യൂണിട്രീ റോബോട്ടിക്‌സ് ഫാക്ടറിയിൽ മുൻനിരയിൽ തന്നെയായിരുന്നു ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ സ്ഥാനം. അവിടെ 1.3 മീറ്റർ ഉയരമുള്ള ഹ്യൂമനോയിഡ് മെഷീനുകൾ ഒരുമിച്ച് കുങ് ഫു പയറ്റുന്നതും, ബോക്സിംഗ് മത്സരത്തിൽ ഏർപ്പെടുന്നതും അദ്ദേഹം അത്ഭുതത്തോടെ നോക്കിനിന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചൈനയുടെ സ്പ്രിംഗ് ഫെസ്റ്റിവൽ ഗാലയിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച അതേ അഭ്യാസപ്രകടനങ്ങളായിരുന്നു അവ. പ്രകടനത്തിന് ശേഷമുള്ള കൈയടികളേക്കാൾ പ്രാധാന്യം അർഹിക്കുന്നത് മറ്റൊരു കാഴ്ചയായിരുന്നു. മെർസ് ഒരു റോബോട്ടിക് ഭാഗം കയ്യിലെടുത്ത് അത് സൂക്ഷ്മമായി പരിശോധിച്ചു. Read More…









