മധ്യപ്രദേശിലെ ഛത്തർപൂരിൽ മദ്യപിച്ചെത്തി ഉപദ്രവിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം ഇരുന്ന ഭാര്യ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഭാര്യ നീലം കുശ്വാഹ. ഇവരെ കാണാനാണ് ഭർത്താവ് ദീൻദയാൽ എത്തിയത്. മദ്യപിച്ചെത്തിയ ഇയാൾ നീലവുമായി വഴക്കുണ്ടാക്കുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ നീലം വടികൊണ്ട് അടിച്ച് ദീൻദയാലിനെ കൊലപ്പെടുത്തുകയുമായിരുന്നു. വീടിന്റെ Read More…
Tag: husband
മകൾ നോക്കിനിൽക്കെ ഭാര്യയെ കഴുത്തറത്തു കൊന്ന ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
മണ്ണന്തലയിൽ ഭാര്യ ഹസീനയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഭർത്താവ് സുരേഷിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. സ്വന്തം മൊബൈൽ ഫോൺ തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് ഉപേക്ഷിച്ച ശേഷം കാർ ബാലരാമപുരത്ത് ഇട്ടിട്ടാണ് സുരേഷ് ട്രെയിൻ മാർഗം തമിഴ്‌നാട്ടിലേക്ക് കടന്നതെന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നത്. നാലാഞ്ചിറ മഠത്തുനടയിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന(36)യാണ് കഴിഞ്ഞ ദിവസം Read More…
ഭർത്താവിനെ നടുറോഡിലിട്ട് തല്ലിയും ചീത്തവിളിച്ചും ഭാര്യ, തിരിച്ചടിച്ചാൽ കുറ്റം തനിക്കാകുമെന്ന് പൊട്ടിക്കരഞ്ഞ് ഭർത്താവ്- വൈറൽ വീഡിയോ!
ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തർക്കം ഒടുവിൽ നടുറോഡിൽ വലിയ നാടകീയ രംഗങ്ങൾക്ക് വഴിമാറി.മധ്യപ്രദേശിലെ ഛത്തർപൂരിൽ ആർ.ടി.ഒ ഓഫീസിന് സമീപമുള്ള തിരക്കേറിയ റോഡിൽ വെച്ച് യുവതി ഭർത്താവിനെ ചീത്തവിളിക്കുകയും മുഖത്തടിക്കുകയും ചെയ്തതാണ് സംഭവത്തിന് ആധാരം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. അത് പെട്ടെന്ന് തന്നെ പൊതുമധ്യത്തിലെ അടിപിടിയായി മാറുകയും ചെയ്യുകയായിരുന്നു. വൈറൽ വീഡിയോയിൽ, യുവതി ഭർത്താവിന്റെ ഇരു കൈകളും പിടിച്ച് മാറ്റിക്കൊണ്ട് റോഡിന് നടുവിൽ വെച്ച് നിരന്തരം മുഖത്തടിക്കുന്നതും Read More…
കുടുംബം നോക്കാൻ ആണ്‍കുട്ടി വേണമെന്ന് കുടുംബം; ആറാമതും ഗര്‍ഭിണിയായി 22കാരി
കുടുംബം നോക്കാൻ ഒരു ആൺകുട്ടി കൂടി വേണമെന്ന ഭർതൃവീട്ടുകാരുടെ കടുത്ത നിർബന്ധത്തെ തുടർന്ന് 22 വയസ്സുള്ള യുവതി ആറാമതും ഗർഭിണിയായി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലാണ് ഈ സംഭവം നടന്നത്. ഡോ. പ്രഗ്യ തോമർ എന്ന ഗൈനക്കോളജിസ്റ്റാണ് യുവതിയുടെ ദയനീയമായ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തുടർച്ചയായ ഗർഭധാരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഈ യുവതിയുടെ ജീവൻ തന്നെ അപകടത്തിലാണെന്നും, കുടുംബവും സമൂഹവും സ്ത്രീകളെ ഇത്തരത്തിൽ സമ്മർദത്തിലാക്കരുതെന്നും ഡോക്ടർ തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. നിലവിൽ അഞ്ചുമാസം ഗർഭിണിയായ യുവതി കടുത്ത Read More…
ഭാര്യ ഇൻസ്റ്റാഗ്രാം റീൽസ് നിർത്താൻ തയ്യാറല്ല; ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് ‘പിണ്ഡം വെച്ച്’ ഭർത്താവ്!
ഇൻസ്റ്റാഗ്രാം റീലുകൾ പങ്കുവെക്കുന്നത് നിർത്താൻ ഭാര്യയോട് ആവശ്യപ്പെട്ടിട്ടും അവര്‍ വിസമ്മതിച്ചതിനെത്തുടർന്ന്, ഭാര്യ ജീവിച്ചിരിക്കെത്തന്നെ ഭർത്താവ് അവരുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ തനിക്ക് മരിച്ചതിന് തുല്യമാണെന്ന് പ്രഖ്യാപിക്കാനാണ് ഭർത്താവ് ഈ അസാധാരണ നടപടി സ്വീകരിച്ചത്. ഭാര്യ പങ്കുവെക്കുന്ന ചില പ്രത്യേകതരം റീലുകൾ ഭർത്താവിനെ ചൊടിപ്പിക്കുകയായിരുന്നു. ഇത്തരം വീഡിയോകൾ ചെയ്യരുതെന്ന ഭർത്താവിന്റെ ആവശ്യം ഭാര്യ നിരസിച്ചതോടെയാണ് അദ്ദേഹം പുഴക്കരയിൽ വെച്ച് ഈ ചടങ്ങുകൾ നടത്തിയത്. വൈറലായ വീഡിയോയിൽ, മാലയിട്ട ഭാര്യയുടെ ഫോട്ടോ കൈയ്യിൽ Read More…
ഒരു വര്‍ഷമായി ഭര്‍ത്താവ് കോമയില്‍; അമ്മയാകാന്‍ ബീജം എടുക്കണമെന്ന ആവശ്യവുമായി യുവതി കോടതിയില്‍
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി കോമയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്നു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അനുമതി തേടി യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2025 മാര്‍ച്ച് മുതല്‍ ഭര്‍ത്താവ് തീവ്രപരിചരണ വിഭാഗത്തിലാണ്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്. ഭാവിയില്‍ അമ്മയാകാന്‍ അദ്ദേഹത്തിന്റെ ബീജം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം.ആരോഗ്യമുള്ള ബീജത്തിന്റെ ലഭ്യത ഇപ്പോഴും സാധ്യമായതിനാല്‍ സാമ്പിള്‍ സൂക്ഷിക്കാന്‍ അനുമതിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നതെന്നു അവരുടെ അഭിഭാഷകന്‍ അര്‍ജിത് ഗൗര്‍ പറഞ്ഞു. ബീജം എടുക്കാന്‍ കൂടുതല്‍ കാലതാമസം Read More…
‘ഡ്രമ്മും സിമന്റും’ എന്ന കുറിപ്പോടെ സ്വന്തംചിത്രം, കൊല്ലുമെന്ന് ഭയം; അവള്‍ കാമുകനൊപ്പം പോകട്ടേയെന്ന് ഭര്‍ത്താവ്
ബുലന്ദ്‌ഷഹര്‍: ‘സിമെന്റ് ഓര്‍ ഡ്രം’ (സിമെന്റ് ആന്‍ഡ് ഡ്രം) – ഭാര്യയുടെ മൊബൈല്‍ ഫോണിലെ ഈ മൂന്ന് വാക്കുകള്‍ കണ്ട് ഭര്‍ത്താവ് ഭയന്നുപോയി. തുടര്‍ന്ന് തന്റെ പങ്കാളിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍നിന്നുള്ള രാജ്‌കുമാറിന്റെ കഥയാണിത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് രാജ്‌കുമാര്‍ പറയുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുമായിരുന്നു. ഴിഞ്ഞ ജൂലൈയില്‍ ഭാര്യ രാജ്‌കുമാറിനെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കാനെന്നു പറഞ്ഞ് പോയി. പക്ഷേ, അവള്‍ ഒരു മാസം കാമുകനൊപ്പം കഴിഞ്ഞുവെന്ന് രാജ്‌കുമാര്‍ Read More…
ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ
ലോസ് ആഞ്ചലസ്: സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ . അന്തരിച്ച തന്റെ ഭർത്താവ് റയാന്റെ കുഞ്ഞിന് 49-ാം വയസ്സിൽ ലോറ ജന്മം നൽകി. ഫെബ്രുവരി 5-നാണ് ‘അവിയാന റോസ്’ എന്ന പെൺകുഞ്ഞ് പിറന്നത്. മസ്തിഷ്ക മുഴയെത്തുടർന്ന് 2015-ലാണ് റയാൻ അന്തരിച്ചത്. 2007-ൽ ഇവർ റയാന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ചിരുന്നു (Frozen sperm). ഇതിനുമുമ്പ് അഞ്ച് തവണ ഗർഭമലസൽ അനുഭവിച്ച ലോറ, തന്റെ 48-ാം വയസ്സിലാണ് ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്താൻ Read More…
‘നിന്നെ വിറ്റ് ഞാന്‍ ജീവിക്കുമെടീ’; 1000 രൂപയ്ക്ക് ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് യുവാവ്; കേസ്
ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. പാചക വാതക കണക്ഷന്‍ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടില്‍ നിന്നും വിളിച്ചിറക്കിയ 30-കാരിയായ യുവതിയെ ഭര്‍ത്താവ് കാട്ടുപ്രദേശത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. അവിടെ കാത്തുനിന്ന സുഹൃത്തുക്കളില്‍ നിന്ന് 1000 രൂപ വാങ്ങിയ ശേഷം അത്യാവശ്യ കാര്യത്തിന് Read More…









