The Origin Story

പീത്‍‍സയ്ക്ക് പിന്നില്‍ ഇങ്ങനെയൊരു കഥയോ? ഇവനാണ് പീത്‍‍സകളുടെ മുത്തച്ഛന്‍!

പീത്‍‍സ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ പല രുചികളും ഓടിയെത്തും. എന്നാല്‍ ഈ പീത്‍‍സ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഭവമാണ്. ഇറ്റലിയുടെ പൈതൃക ഇടത്തില്‍പെടുത്താനായി സാധിക്കുന്ന പീത്‍‍സകളുമുണ്ട്. അവയില്‍ ഒന്നാണ് നിയാപൊളിറ്റന്‍ പിത്സ. നേപ്പിള്‍സില്‍ തയാറാക്കുന്ന വൃത്താകൃതിയിലുള്ള പീത്‍‍സയുടെ പതിപ്പാണ് നിയാപൊളിറ്റന്‍ പീത്‍‍സ. വെസൂവിയസ് പര്‍വതത്തിന്റെ തെക്ക് അഗ്‌നിപര്‍വത സമതലങ്ങളില്‍ വളരുന്ന തക്കാളിയും പരമ്പരഗതമായ ഉണ്ടാക്കുന്ന മൊസറെല്ല ഡി ബുഫല കാമ്പാന അല്ലെങ്കില്‍ ഡി ലാറ്റെ ഡി അഗെറോള എന്നീ വിഭവങ്ങളില്‍പ്പെട്ട ചിസുകളുമെല്ലാം ചേര്‍ത്താണ് ഈ പീത്‍‍സ Read More…

The Origin Story

9:02 AMന് തുടങ്ങി, 9:40 AMന് അവസാനിച്ചു, ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം, വെറും 38 മിനിറ്റ്

ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം’ എന്ന പ്രയോഗം അൽപ്പം രസകരമായി തോന്നിയേക്കാം, പക്ഷേ ചരിത്രം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. അവയിലൊന്നായ ഒരു യുദ്ധകഥ ഇതാ. 1896-ലെ ആംഗ്ലോ-സാൻസിബാർ യുദ്ധം എന്ന പേരിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. റെക്കോർഡ് ബുക്കുകളിൽ 38 മിനിറ്റ് മാത്രം നീണ്ടുനിന്ന യുദ്ധമായാണ് അതിന്റെ സ്ഥാനം. ആംഗ്ലോ-സാൻസിബാർ യുദ്ധം 1896: ചരിത്രം സാൻസിബാറിലെ സുൽത്താനേറ്റിന്റെ പിന്തുടർച്ചാവകാശത്തെ ചൊല്ലിയുള്ള ഒരു തർക്കത്താൽ പൊട്ടിപ്പുറപ്പെട്ടതാണ് ഈ യുദ്ധം. ബ്രിട്ടീഷ് സാമ്രാജ്യവും സുൽത്താന്റെ സൈന്യവും തമ്മിലായിരുന്നു അധികാരത്തിന്റെ Read More…

The Origin Story

കൊറിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ 2 ലക്ഷം സൈനികരെ ചികിത്സിച്ച ഇന്ത്യന്‍ ആര്‍മി ഡോക്ടര്‍

കൊറിയന്‍ യുദ്ധകാലത്ത് രണ്ടു ലക്ഷം മുറിവേറ്റ സൈനികരെ സഹായിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ കൊറിയന്‍ പേട്രിയേറ്റ്‌സ് ആന്റ് വെറ്ററന്‍ അഫയേഴ്‌സ് മന്ത്രാലയം 2020ജൂലൈയില്‍ ‘Hero of the Month’ ബഹുമതി നല്‍കി ആദരിച്ച അദ്ദേഹം ബ്രിട്ടീഷ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ചെയ്തയാളാണ്. ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ ​ഡോ. ആര്‍ക്കോട്ട് രംഗരാജയാണ് കൊറിയയുടെ ഈ ഹീറോ. 1950 ജൂണ്‍ മുതല്‍ 1953 ജൂലൈ വരെയുള്ള കൊറിയന്‍ യുദ്ധകാലത്ത് സിക്‌സിറ്റിത്ത് Read More…

The Origin Story

വായില്ല എന്നിട്ടും സുന്ദരി; ‘ഹലോകിറ്റി’ യെ അറിയാമോ? 50 കഴിഞ്ഞിട്ടും ഇപ്പോഴും ആരാധകരേറെ..!

വെറും മൂന്ന് ആപ്പിളിന്റെ തൂക്കം, അഞ്ച് ആപ്പിളിന്റെ ഉയരം… വയസായ രൂപമല്ല അവള്‍ക്കുള്ളത്, എങ്കിലൂം അവള്‍ക്ക് 50 വയസ്സായി. പറഞ്ഞുവരുന്നത് ‘വായ’ ഇല്ലാത്ത കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഏറെ പ്രിയങ്കരിയായ ‘കിറ്റിവൈറ്റ്’ എന്ന ‘ഹലോ കിറ്റി’ എന്ന ഈ പൂച്ചപ്പാവക്കുട്ടിയെക്കുറിച്ചാണ്. ജാപ്പനീസ് കമ്പനിയായ സാന്റിയോ ‘ഹലോ കിറ്റി’യുടെ ആദ്യരൂപം സൃഷ്ടിച്ചിട്ട് ഈ മാസം ആദ്യം അരനൂറ്റാണ്ട് തികഞ്ഞു. ലോകം മുഴുവന്‍ വന്‍തോതില്‍ പ്രചാരം കിട്ടിയ വായയില്ലാത്ത ഈ പൂച്ചപ്പാവക്കുട്ടി യുനിസെഫ് അംബാസഡര്‍, ജപ്പാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ദൂതന്‍, Read More…

The Origin Story

സ്റ്റീം എഞ്ചിനുകള്‍ മുതല്‍ വന്ദേ ഭാരത് വരെ: ഇന്ത്യന്‍ റെയില്‍വേ രൂപാന്തരപ്പെട്ടത് ഇങ്ങിനെ

ബുള്ളറ്റ് ട്രെയിനുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. യുണൈറ്റഡ് കിംഗ്ഡത്തില്‍ നിര്‍മ്മിച്ച സ്റ്റീം എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഓടിയത് 1853 ലായിരുന്നു. ആദ്യത്തെ ട്രെയിനിന് കരുത്ത് പകരുന്ന ആവി എഞ്ചിനുകളില്‍ നിന്നും യാത്ര ആരംഭിച്ച ഇന്ത്യന്‍ റെയില്‍വേ 175 വര്‍ഷത്തെ ചരിത്രമാണ് ഓടിച്ചുകൊണ്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് അത് സേവനം നല്‍കുകയും ചെയ്തു. 1853-ല്‍ മുംബൈയില്‍ നിന്ന് താനെയിലേക്കുള്ള ഉദ്ഘാടന ട്രെയിന്‍ അതിന്റെ റൂട്ട് പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത Read More…

The Origin Story

ഒരുകാലത്ത് തരംഗമായിരുന്ന കാസെറ്റുകള്‍ തിരിച്ചുവരുന്നു; ആരായിരുന്നു ലൂ ഓറ്റെന്‍സ് എന്ന് പ്രതിഭ

തൊണ്ണൂറുകളിലെ മനുഷ്യരുടെ മനസിലെ നോസ്റ്റാല്‍ജിയയാണ് കാസെറ്റുകള്‍. എത്ര എത്ര മനോഹരമായ പാട്ടുകളാണാല്ലേ നമ്മള്‍ ഇതിലൂടെ കേട്ടിരിക്കുന്നത്. പിന്നീട് സിഡി വന്നതോടെ ആളുകള്‍ കാസെറ്റിനെ മറന്നുതുടങ്ങി. എന്നാല്‍ ഇപ്പോള്‍ കസെറ്റുകള്‍ ഒരു മടങ്ങിവരവിനായി ഒരുങ്ങുകയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കസെറ്റുകളുടെയും സ.ഡി.കളുടേയും ചരിത്രത്തില്‍ ലൂ ഓറ്റെന്‍സിന്റെ പേര് ഒരിക്കലും മറക്കാനാവില്ല. 1926ല്‍ ജനിച്ച ഓറ്റെന്‍സ്. കുട്ടിക്കാലത്ത് തന്നെ സങ്കേതിക വിദ്യയില്‍ ഒരു പ്രതിഭയായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് തന്റെ കുടുംബത്തിന് കേള്‍ക്കാനായി ഒരു റേഡിയോ നിര്‍മിച്ചിരുന്നു. ഡച്ച് വ്യോമസേനയില്‍ സൈനികനായി Read More…

The Origin Story

റെയ്‌നോള്‍ഡ് പേന യുടെ കഥ ; ആധുനിക ‘ബോള്‍പെന്‍ വിപ്ലവ’ ത്തിന്റെയും

1945 ഒക്ടോബര്‍ 29-ന് മാന്‍ഹട്ടനിലെ ഗിംബെല്‍സ് ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന് മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടം ആവേശഭരിതരായി കാത്തുനിന്നിരുന്നു. സ്‌റ്റോറില്‍ നിന്നും ഏറ്റവും പുതിയ കണ്ടുപിടുത്തത്തിനായി ആളുകള്‍ ബ്ലോക്കിന് ചുറ്റും അണിനിരന്നതായിരുന്നു അത്. റീഫില്ലിംഗ് ആവശ്യമില്ലാത്തതും തല്‍ക്ഷണം എഴുതാന്‍ കഴിയുന്നതുമായ പേനയായിരുന്നു ആള്‍ക്കാരില്‍ കൗതുകമുണര്‍ത്തിയത്. അമേരിക്കയിലെ ആദ്യത്തെ ബോള്‍പോയിന്റ് പേനയായ റെയ്‌നോള്‍ഡ്‌സ് റോക്കറ്റായിരുന്നു ഇത്. 12.95 ഡോളറിന് വില്‍പ്പന നടത്തിയ പേന ദിവസാവസാനത്തോടെ വിറ്റുതീര്‍ന്നപ്പോള്‍ സ്‌റ്റോറിന് കിട്ടിയത് 100,000 ഡോളറായിരുന്നു. ഇതൊരു സാധാരണ പേന ആയിരുന്നില്ല. എഴുത്തിന്റെ കാര്യത്തില്‍ ഒരു Read More…

The Origin Story

എന്തുകൊണ്ടാണ് ക്ളോക്കിലെ സൂചി ഇടതുനിന്നും വലത്തോട്ട് തിരിയുന്നത്?

‘ക്ളോക്ക് വൈസ് ‘ അഥവാ ‘ഘടികാരദിശ’ എന്നത് ഇടതു നിന്നും വലത്തോട്ട് തിരിഞ്ഞുള്ള എല്ലാ കറക്കങ്ങളെക്കുറിച്ചും പൊതുവേ പറയുന്ന വിശേഷണമാണ്. ക്ലോക്കിലെ സെക്കന്റ്, മിനിറ്റുകള്‍, മണിക്കൂര്‍ സൂചികള്‍ എപ്പോഴും ഇടതുനിന്നും വലത്തോട്ട് ചലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ക്ലോക്കുകള്‍ ഒരു ദിശയില്‍ മാത്രം സമയം കാണിക്കുന്നത് ആരുടെ നിര്‍ദേശം അനുസരിച്ചാണെന്നുമുള്ള ചോദ്യത്തിന് വളരെയധികം പഴക്കമുണ്ട്. നമ്മള്‍ എല്ലാ ദിവസവും കാണുന്ന ചലനത്തിന് പിന്നില്‍ ഒരു ചരിത്രം തന്നെയുണ്ട്. ഉത്തരാര്‍ദ്ധഗോളത്തിലെ സമയസൂചനയുടെ ചരിത്രപരമായ പരാമര്‍ശമായ ഘടികാരദിശ ചലനം സമയം അളക്കാന്‍ Read More…

The Origin Story

അര്‍മേനിയയില്‍ എ.ഡി. നാലാം നൂറ്റാണ്ടിലെ പള്ളിയുടെ അവശിഷ്ടം കണ്ടെത്തി

അര്‍മേനിയയിലെ ആധുനിക നഗരമായ അര്‍താഷാറ്റിന് സമീപമുള്ള പുരാതന നഗരമായ അര്‍താക്സാറ്റയില്‍ പുരാവസ്തു ഗവേഷകര്‍ എ.ഡി നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പള്ളിയുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളിയെന്ന് കരുതപ്പെടുന്നതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. അര്‍മേനിയയിലെ ആദ്യകാല ക്രിസ്ത്യാനിറ്റിയെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുത്തുന്നതാണ് കണ്ടെത്തല്‍. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ഓഫ് അര്‍മേനിയയിലെയും മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെയും വിദഗ്ധരുടെ ഒരു സംഘം 2018 മുതല്‍ ഈ സ്ഥലത്ത് ഖനനം നടത്തുകയാണ്. മണ്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അക്കിം Read More…