Featured The Origin Story

ആ ‘പാക്ക്’ ഇതല്ല, ശരിക്കുമുള്ള മൈസൂർ പാക്കിന് ആ പേര് വന്നത് ഇങ്ങനെ !

സമീപകാല ഭീകരാക്രമണങ്ങളെയും ഓപ്പറേഷൻ സിന്ദൂരിനെയും തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയില്‍ മധുരപ്രേമികളുടെ ഇഷ്ട വിഭവമായ മൈസൂർ പാക്കിന്റെ പേര് തന്നെ മാറ്റിയിരിക്കുകയാണ്. മധുരപലഹാരക്കടകൾ, ‘പാക്’ എന്ന വാക്ക് ഒഴിവാക്കി ‘ശ്രീ’ അല്ലെങ്കിൽ ‘ഭാരത്’ ഉപയോഗിച്ച് മാറ്റി. മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ എന്നു അറിയപ്പെടും. മോത്തി പാക്ക്, ആം പാക്ക് തുടങ്ങിയ പ്രിയപ്പെട്ട മധുരപലഹാരങ്ങൾ യഥാക്രമം മോത്തി ശ്രീ, ആം ശ്രീ എന്നിവയായും മാറി. ‘പാക്’ എന്ന വാക്ക് പാകിസ്ഥാനെ ഓർമ്മിപ്പിക്കുകയും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാരതീയരുടെ Read More…

The Origin Story

എന്തേ… ടയറിന് കറുപ്പുനിറം? എന്തുകൊണ്ടാണ് വാഹനങ്ങളുടെ ടയറുകള്‍ക്ക് കറുത്തനിറം വന്നത് ?

റബ്ബര്‍ മിക്കവാറും വെളുത്തതാണെന്നിരിക്കെ എങ്ങിനെയാണ് ടയറുകള്‍ക്ക് കറുത്ത നിറം വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ടയര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന റബ്ബറില്‍ കാര്‍ബണ്‍ ബ്‌ളാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കറുപ്പ് നിറം വന്നത്. ആദ്യകാലത്ത് വെളുത്തനിറമായിരുന്ന ടയറുകള്‍ക്ക് പിന്നീട് കറുത്തനിറം വ്യാപകമായി. ആദ്യകാല ടയര്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും തങ്ങളുടെ സ്വാഭാവിക റബ്ബറിലേക്ക് സിങ്ക് ഓക്‌സൈഡ് ചേര്‍ക്കുന്നത് മെറ്റീരിയലിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായി കണ്ടെത്തി. അതിന്റെ ഫലമായി കട്ടിയുള്ള വെളുത്ത ടയറുകള്‍ ഉണ്ടായി. 1908-ല്‍ ഉല്‍പ്പാദനം ആരംഭിച്ച ഫോര്‍ഡ് മോഡല്‍ Read More…

The Origin Story

35 വര്‍ഷം പഴക്കമുള്ള നാടകനടനായ ഷാരൂഖിന്റെ ചിത്രം; ഇവിടെ നിന്നും എന്തൊരു യാത്രയായിരുന്നു അത്?

ഒറ്റദിവസം കൊണ്ട് താരമായി മാറിയയാളോ ഇന്ത്യയിലെ സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വന്നയാളോ അല്ല ബോളിവുഡ് കിംഗ് ഷാരൂഖ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരമായി മാറാന്‍ അദ്ദേഹം സഹിച്ച ബുദ്ധിമുട്ടുകള്‍ ലക്ഷ്യത്തിലേക്ക് കഠിനാദ്ധ്വാനം ചെയ്യാന്‍ അനേകം ആള്‍ക്കാരെ പ്രചോദിപ്പിക്കുന്നതാണ്. ഷാരൂഖിന്റെ കൗമാരകാലം മുതലുള്ള അടുത്തസുഹൃത്തുക്കളില്‍ ഒരാളായ അമര്‍ തല്‍വാര്‍ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി മാറിയിരിക്കുന്ന ഇട്ട പോസ്റ്റാണ് അതിന്റെ സാക്ഷ്യങ്ങളില്‍ ഒന്ന്. പ്രശസ്തിയിലേക്ക് ഉയരുന്നതിനും ബോളിവുഡിന്റെ അനിഷേധ്യമായ രാജാവായി മാറുന്നതിനും വളരെ മുമ്പുതന്നെ നാടകകമ്പനിയുമായി തന്റെ സ്വപ്നങ്ങള്‍ പിന്തുടരുന്ന Read More…

The Origin Story

ഇന്ത്യ ജയിച്ചു; പക്ഷേ ആ 54 ഇന്ത്യന്‍ സൈനികര്‍ എവിടെ? 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കാണാതായവരുടെ വിധി അജ്ഞാതം

എത്ര ശ്രമിച്ചിട്ടും, അവരുടെ കുടുംബങ്ങള്‍ ഇപ്പോഴും ഉത്തരങ്ങള്‍ക്കായി കാത്തിരി ക്കുകയാണ്. 1971-ലെ യുദ്ധത്തിനു ശേഷം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ ആയിരുന്ന ഇനിയും തിരിച്ചുവരാത്ത ആ ഇന്ത്യന്‍ സൈനികരെ ‘ഫൊര്‍ഗോട്ടണ്‍ 54’ എന്നാണ് ഇന്ത്യന്‍ യുദ്ധചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും അവരുടെ വിധി അജ്ഞാതമായി തുടരുന്നു. യുദ്ധസമാനമായ സാഹചര്യം, പരിഭ്രാന്തി, മോക്ക് ഡ്രില്ലുകള്‍ എന്നിവ ആരും പ്രതീ ക്ഷിക്കുന്ന ഒന്നല്ല. എന്നിരുന്നാലും, കാലം ആവശ്യപ്പെടുമ്പോള്‍, അഞ്ച് പതിറ്റാണ്ടുക ള്‍ക്ക് മുമ്പ് 1971-ല്‍ ആളുകള്‍ ചെയ്തതുപോലെ എല്ലാവരും അനുസരിക്ക ണം. ബംഗ്ലാദേശ് Read More…

The Origin Story

1971-ലെ ഇന്ത്യ-പാക്ക് യുദ്ധം: ഒറ്റപ്പെട്ടപ്പോള്‍ ഇന്ദിരാഗാന്ധി വിളിച്ചു; ഇസ്രായേൽ ഉത്തരം നല്‍കി !

കഴിഞ്ഞ മാസം 26 വിനോദസഞ്ചാരികള്‍ ക്രൂരമായി കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് നിര്‍ണായകവും വേഗത്തിലുള്ളതുമായ പ്രതികാരമെന്ന നിലയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തില്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ ബുധനാഴ്ച വ്യോമാക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആഗോള പ്രതികരണങ്ങൾക്കിടയിൽ, വ്യക്തമായ ഒരു ശബ്ദം ഉയർന്നു – ഐക്യദാർഢ്യത്തോടെ ട്വീറ്റ് ചെയ്ത ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ, “ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നു. നിരപരാധികൾക്കെതിരായ അവരുടെ ഹീനമായ കുറ്റകൃത്യങ്ങളിൽ നിന്ന് ഒളിക്കാൻ ഒരിടവുമില്ലെന്ന് തീവ്രവാദികൾ അറിയണം.” Read More…

The Origin Story

1971 ലെ ഇന്ത്യാ പാക് യുദ്ധം: പ്രധാനടാര്‍ഗറ്റ് താജ്മഹല്‍, ആക്രമിക്കപ്പെടാതിരിക്കാന്‍ ഇന്ത്യ ഒളിച്ചുവെച്ചു

അടുത്തിടെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനാല്‍, രാജ്യത്തുടനീളം ഉയര്‍ന്ന ജാഗ്രതയിലാണ്. സൈനിക നീക്കങ്ങള്‍ ശക്തമാക്കി, അതിര്‍ത്തി പട്ടണങ്ങള്‍ പരുന്തുകളെപ്പോലെ വീക്ഷിക്കുന്നു, രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ സുരക്ഷാ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു. ഇന്ത്യയുടെ യുദ്ധകാല ചരിത്രത്തില്‍ നിന്ന് അധികം അറിയപ്പെടാത്ത ഒരു അധ്യായമാണ് താജ്മഹലിന്റെ ഒളിപ്പിക്കല്‍. രാജ്യത്തിന്റെ ഹൃദയഭാഗത്താണ് താജ്മഹല്‍. 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്ന് ‘അപ്രത്യക്ഷമാക്കാന്‍’ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ വലിയശ്രമമാണ് നടത്തിയത്. ഇരു രാജ്യങ്ങളും സൈനിക Read More…

Featured The Origin Story

ഹിറ്റ്ലര്‍ ശരിക്കും മരിച്ചോ? അതോ രക്ഷപ്പെട്ടോ? ഇപ്പോഴും തിരയുന്നതായി സിഐഎ രേഖകള്‍

ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തില്‍ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും ഹിറ്റ്ലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സംശയിക്കപ്പെടുന്നതിനാല്‍ തെക്കേ അമേരിക്കന്‍ ഏജന്റുമാര്‍ ഇപ്പോഴും അദ്ദേഹത്തെ തിരയുന്നത് തുടര്‍ന്നു. സിഐഎ തരംതിരിച്ച രേഖകള്‍ കാണിക്കുന്നത് കുറഞ്ഞത് 10 വര്‍ഷമെങ്കിലും അദ്ദേഹത്തിനായുള്ള വേട്ട തുടര്‍ന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് മാസങ്ങള്‍ക്കകം തന്നെ സിഐഎ ഹിറ്റ്‌ലറെ വേട്ടയാടാന്‍ ശ്രമിച്ചതായി രേഖകള്‍ പറയുന്നു. ഹിറ്റ്‌ലര്‍ തെക്കേ അമേരിക്കയില്‍ വ്യാജ ഐഡന്റിറ്റിയില്‍ താമസിക്കുന്നതായി അവര്‍ സംശയിച്ചു. Read More…

The Origin Story

60 വര്‍ഷംമുമ്പ് ഹാജിപിർ പാസ് പാകിസ്ഥാന് തിരികെ നൽകിയത് ഇന്ത്യയുടെ വലിയ വിഡ്ഡിത്തം?

കശ്മീരില്‍ 26 സാധാരണക്കാരെ തീവ്രവാദികള്‍ തോക്കിന്‍ മുനയ്ക്ക് ഇരയാക്കിയ സംഭവം ഇന്ത്യയെയും പാകിസ്താനെയും മുഖാമുഖം നിര്‍ത്തുന്ന അവസ്ഥയി ലാക്കി യിട്ടുണ്ട്. 2019 ന് ശേഷമുള്ള ഏറ്റവും മാരകമായ ഈ ആക്രമണം രാജ്യത്തുടനീളമുള്ള കുടുംബങ്ങളെ അഗാധമായ ദുഃഖത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. എന്നാല്‍ ഈ ഭീകരമായ ആക്രമണം 60 വര്‍ഷം മുമ്പ് ഇന്ത്യ ചെയ്ത ഒരു ചരിത്രപരമായ തെറ്റിന്റെ ഓര്‍മ്മപ്പെടുത്തലായി ഇന്ത്യയിലെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,637 മീറ്റര്‍ (8,652 അടി) ഉയരത്തില്‍ പിര്‍ പഞ്ചല്‍ ശ്രേണിയില്‍ സ്ഥിതി ചെയ്യുന്ന Read More…

Featured The Origin Story

‘പൊട്ട്’ വെറും പൊട്ടല്ല…! ഇന്ത്യന്‍ സ്ത്രീകള്‍ എന്തിനാണ് പൊട്ടു തൊടുന്നത് ?

സൗന്ദര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രതീകമായിട്ടാണ് ഇന്ത്യയില്‍ സ്ത്രീകള്‍ സാധാരണയായി പൊട്ടു വയ്ക്കാറുള്ളത്. എന്നാല്‍ ഉത്തരേന്ത്യന്‍ സ്തീകള്‍ ‘ബിന്ധി’ എന്ന് വിളിക്കുന്ന, നെറ്റിയില്‍ പുരികങ്ങള്‍ക്ക് ഇടയില്‍ തൊടുന്ന പൊട്ടിന് ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ആഴത്തില്‍ വേരുകളുണ്ട്. അവബോധത്തിന്റെയും ആത്മീയ ഉള്‍ക്കാഴ്ചയുടെയും കേന്ദ്രമാണെന്ന് വിശ്വസിക്കപ്പെടുന്ന അജ്ന ചക്ര അല്ലെങ്കില്‍ ‘മൂന്നാം കണ്ണി’ലാണ് ഇത് തൊടുന്നത്. ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പ്രീതിയുടെയും പ്രതീകമാണ് പൊട്ട്. ‘ബിന്ദു’ എന്ന സംസ്‌കൃത വാക്കില്‍ നിന്നുമാണ് ‘ബിന്ധി’ എന്ന പദമുണ്ടായത്. ഹിന്ദു സംസ്‌ക്കാരത്തില്‍ ‘പൊട്ട്’ പരമ്പരാഗതമായി നെറ്റിയുടെ നടുവിലുള്ള ജ്ഞാനത്തിന്റെ Read More…