Featured The Origin Story

എന്താണ് സിന്ധു നദീജല ഉടമ്പടി ?ഇന്ത്യയെയും പാകിസ്ഥാനെയും എങ്ങനെ ബാധിക്കും?

പല്‍ഹഗാം ഭീകരാക്രമണത്തോടെ അപ്രതീക്ഷിതമായി ശ്രദ്ധനേടിയിരിക്കുകയാണ് സിന്ധു നദീജല ഉടമ്പടി. ചൊവ്വാഴ്ച 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാന് ശക്തമായ സൂചനകള്‍ നല്‍കി. എന്നാല്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ ഏത് രീതിയിലാണ് പാകിസ്താന് തിരിച്ചടിയാകുക? സിന്ധു നദീജല ഉടമ്പടി എന്താണ്? ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച ഒരു ജല പങ്കിടല്‍ കരാറാണ് ഇത്. ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന ആറ് നദികളുടെ Read More…

The Origin Story

1971-ലെ ഇന്ത്യാ- പാക് യുദ്ധത്തിൽ കോണ്ടം ഉപയോഗിച്ച് ഇന്ത്യയുടെ രഹസ്യ ഓപ്പറേഷന്‍! എന്താണ് സംഭവിച്ചത്?

ഇന്ത്യയും പാകിസ്ഥാനും നാല് തവണ യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് – 1947, 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍. ഈ യുദ്ധങ്ങളിൽ ധീരതയുടെയും തന്ത്രപരമായി ശത്രുവിനെ തോൽപ്പിച്ചതിന്റെയും നിരവധി കഥകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ വിചിത്രമായ ഒന്ന് സംഭവിച്ചു. ഇന്ത്യൻ സേനയുടെ വൈദഗ്ധ്യവും തന്ത്രപരതയും തെളിയിക്കുന്ന സംഭവം. കാരണം യുദ്ധതന്ത്രങ്ങളില്‍ ഒന്നിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് ‘കോണ്ട’മായിരുന്നു. യുദ്ധവുമായി ഒരിക്കലും ബന്ധപ്പെടുത്താൻ കഴിയാത്ത ഒരു കാര്യം. ക്യാപ്റ്റൻ എംഎൻആർ സാമന്തും സന്ദീപ് ഉണ്ണിത്താനും Read More…

The Origin Story

മലയാളിക്ക് ഈ കസേരയെ മറക്കാനാകുമോ? ലോകത്ത് ഏറ്റവുമധികം വിറ്റഴിച്ച പ്ലാസ്റ്റിക് കസേരയുടെ കഥ

പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി സോഫകളും സെറ്റികളും വാങ്ങി അതിഥികള്‍ക്ക് ഇരിപ്പിടം കൊടുക്കാനാവാത്ത സാധാരണക്കാരനായ മലയാളിയുടെ ആശ്രമാണ് പ്ലാസറ്റിക് കസേര. ഒന്നോ രണ്ടോ അംഗങ്ങൾ മാത്രമുള്ള വീട്ടിലും ആയിരക്കണക്കിന് അതിഥികളെത്തുന്ന ചടങ്ങുകളിലും പ്ലാസ്റ്റിക് കസേരയാണ് താരം. ‘കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ ഇരിപ്പിടം എന്ന ആശയത്തിൽ അവതരിപ്പിക്കപ്പെട്ട പ്ലാസ്റ്റിക് കസേരകൾ ചുരുങ്ങിയ കാലംകൊണ്ട് ലോകം കീഴടക്കി. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കസേര എന്ന പദവിയും ഈ പ്ലാസ്റ്റിക്ക് കസേരകൾക്ക് തന്നെയാണ്. ഇവ പൊതുവേ അറിയപ്പെടുന്നത് ‘മോണോബ്ലോക്ക് ചെയർ’ എന്ന Read More…

Featured The Origin Story

ആരാണ് റെസിസ്റ്റൻസ് ഫ്രണ്ട്? പഹൽഗാമിലെ രക്തച്ചൊരിച്ചിലിന് പിന്നിലെ പ്രോക്സി ലഷ്‌കർ ഭീകര സംഘം

തെക്കൻ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നറിയപ്പെടുന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ ടിആർഎഫിനെക്കുറിച്ച് എന്തറിയാം? 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിന് ശേഷമാണ് ടിആർഎഫ് നിലവിൽ വന്നത്. ചെറിയ കാലയളവിനുള്ളല്‍ സുരക്ഷാ സേനയെയും തദ്ദേശിയരല്ലാത്തലരെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള്‍ നടത്തിയ സംഘടനയാണ് ടിആര്‍എഫ്. Read More…

The Origin Story

ചിക്കന്‍ -65ന്റെ ഉറവിടം എവിടെയാണെന്നറിയാമോ? ആ പേരിന്റെ പിന്നിലെ രസകരമായ കഥ

ദക്ഷിണേന്ത്യക്കാര്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ ഏറെ പ്രിയങ്കരമായ വിഭവങ്ങളില്‍ ഒന്നാണ് ‘ചിക്കന്‍ 65’ നല്ല വെന്ത് മൊരിഞ്ഞ ചിക്കന്‍ കഴിക്കുമ്പോള്‍ കിട്ടുന്ന രുചിതേടി പലരും റെസ്‌റ്റോറന്റുകളില്‍ എത്താറുണ്ടെങ്കിലും ഈ വിഭവം എവിടുന്നാണ് വന്നതെന്ന് അറിയാമോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഒരു നമ്പര്‍ കൂടി ചേര്‍ന്നുവരുന്ന അതിന്റെ കൗതുകകരമായ പേര് അതിന് കിട്ടാന്‍ കാരണമെന്താണെന്നറിയാമോ? ചെന്നൈയിലെ മൗണ്ട്‌റോഡിലുള്ള ബുഹാരി ഹോട്ടലിലാണ് ചിക്കന്‍ 65 ന്റെ ജനനം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഭക്ഷണശാലയുടെ മെനുവില്‍ ഇപ്പോഴും അതിന്റെ റെസിപ്പിയും പേരും ഉണ്ട്. ഹോട്ടലിന്റെ പൈതൃകം Read More…

The Origin Story

ഇന്ദിരയെ വിറപ്പിച്ച, തടവിലാക്കപ്പെട്ട ജെയ്പൂര്‍ റാണി; അടിയന്തരാവസ്ഥയില്‍ നടത്തിയ ‘നിധിവേട്ട’; അവസാനം ശാപവും?

ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളുടെ കൂട്ടത്തിലാണ് 1975 ജൂണ്‍ 25 ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കണക്കാക്കുന്നത്. പൗരാവ കാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പത്രങ്ങളുടെ വായ്മൂടിക്കെട്ടു കയും ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കു കയും ചെയ്ത സംഭവത്തില്‍ അഴികള്‍ക്കുള്ളില്‍ കിടന്ന പ്രമുഖരില്‍ ജയ്പൂരിലെ രാജമാതാ ഗായത്രി ദേവിയും ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയതിന്റെ പേരിലാണ് ഈ മുന്‍ രാജ്ഞി അറിയപ്പെട്ടിരുന്നത്. വിദേശ കറന്‍സി കേസിലാണ് ഗായത്രി ദേവിയെ അറസ്റ്റ് Read More…

Featured The Origin Story

കേരളത്തില്‍ ചപ്പാത്തി വന്നതിന്റെ കഥ; ചരിത്രസംഭവത്തിനൊപ്പം വിളമ്പിയ രുചി പാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നു

പതിവായി ചോറ് കഴിക്കുകയും വ്യത്യസ്തതയ്ക്കായി ചപ്പാത്തിയും ചിക്കനും രുചിക്കുകയും ചെയ്യുന്ന മലയാളിയുടെ പ്രിയപ്പെട്ട ചപ്പാത്തിയുടെ ജന്മസ്ഥലം ഹരിയാനയാണെന്നാണ് കരുതപ്പെടുന്നത്. ചപ്പാത്തി മലയാളിയുടെ ഇഷ്ടപ്പെട്ട വിഭവമായി മാറിയിട്ട് വര്‍ഷം 101 വര്‍ഷമായി. 1924 ഏപ്രില്‍ 29 നായിരുന്നു ചപ്പാത്തിയുടെ കേരളത്തിലെ ഉദയം. കേരളത്തിന്റെ നവോത്ഥാനചരിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള ഒരു സുപ്രധാന സംഭവമാണ് വടക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണത്തെ കേരളത്തിന്റെ തീന്‍മേശയിലേക്ക് എത്തിച്ചത്. സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1924 ഏപ്രിലില്‍ അമൃത്സറിൽ നിന്ന് സർദാർ ലാല് സിംഗിന്റെയും ബാബാ കൃപാൽ Read More…

Featured The Origin Story

ഇന്ത്യയില്‍ ചായ കൊണ്ടുവന്നത് ബ്രിട്ടീഷുകാരല്ല? ആസ്സാമിലെ ഗോത്രജനത കുടിച്ച പാനീയം

ഇന്ത്യയിലെ തേയിലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വിശാലമായ ബ്രിട്ടീഷ് സ്ഥാപിത തേയില തോട്ടങ്ങളുടെ ചിത്രങ്ങള്‍ മനസ്സില്‍ വരും. എന്നാല്‍, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസാമിലെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ തേയില കൃഷി തുടങ്ങുന്നതിന് വളരെ മുമ്പുതന്നെ, സിംഗ്‌ഫോസ് പോലുള്ള തദ്ദേശീയ ഗോത്രങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ചായ ഉപയോഗിച്ചിരുന്നു. അവരുടെ പരമ്പരാഗത രീതികളും ചരിത്രവും ഇന്ത്യയിലെ തേയില സംസ്‌കാരം പൂര്‍ണ്ണമായും കൊളോണിയല്‍ ഇറക്കുമതിയാണെന്ന പൊതു വിശ്വാസത്തെ വെല്ലുവിളിക്കുന്നു. വടക്കുകിഴക്കന്‍ ഇന്ത്യ, മ്യാന്‍മര്‍, ചൈന എന്നിവയുടെ ചില ഭാഗങ്ങളില്‍ താമസിക്കുന്ന സിങ്‌ഫോ Read More…

The Origin Story

ശൈശവ വിവാഹ നിരോധനത്തിനു പിന്നിലെ പോരാളി, ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറും; രുഖ്മാബായിയുടെ ജീവിതം

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കാലത്ത് സമൂഹത്തെ വെല്ലുവിളിക്കുകയും ശൈശവ വിവാഹം നിര്‍ത്താനുള്ള സുപ്രധാന നിയമത്തിലേക്ക് നയിക്കുകയും ചെയ്ത രുഖ്മാബായിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യാ ചരിത്രത്തില്‍ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിത. ഒരു പക്ഷേ ഇന്ത്യയിലെ ആദ്യത്തെ ലേഡീഡോക്ടറായി മാറാനുള്ള നിയോഗം പ്രതിസന്ധികളെ വെല്ലുവിളിക്കാനുള്ള അവരുടെ കരുത്തിനെ സൂചിപ്പിക്കുന്നതാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ബാലവിവാഹത്തിന് ഇരയാകുകയും ചെയ്ത ഒരു കാലഘട്ടത്തില്‍, രുഖ്മാബായി റൗട്ട് സമൂഹത്തെ വെല്ലുവിളിക്കുകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. Read More…