ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും വിക്കറ്റിനു പിന്നിലെ മിന്നുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങുമാണ് സഞ്ജു സ്വന്തമാക്കിയത്. ലങ്കയുടെ മറുപടി ബാറ്റിങ്ങിൽ ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴുകയുണ്ടായി. രണ്ടാം പന്തിൽ ഓപ്പണർ സിനെത് ജയവർധനയെ (0) എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയ ബുമ്ര, അഞ്ചാം പന്തിൽ സോഹൻ ഡി ലിവേരയെ സഞ്ജുവിന്റെ പറക്കും ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. മിന്നല്‍ ക്യാച്ചിനു Read More…
ബട്ടർ ചിക്കനും ബിരിയാണിയും മധുരവും കഴിക്കാമെന്നേ…. 36-ാം വയസ്സിലും മിന്നും ഫിറ്റ്‌നസുമായി സൂര്യകുമാർ യാദവ്
ബട്ടർ ചിക്കനും ബിരിയാണിയും മധുരപലഹാരങ്ങളും കഴിച്ചുകൊണ്ട് തന്നെ ഫിറ്റ്നസ് നിലനിർത്താമെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും കഠിനമായ പരിശീലനങ്ങളെക്കുറിച്ചും താരം അടുത്തിടെ മനസ്സ് തുറന്നു. പരമ്പരാഗതമായി കേട്ടുപഴകിയ “കാർബോഹൈഡ്രേറ്റുകളും മധുരവും പൂർണ്ണമായി ഒഴിവാക്കുക” എന്ന രീതിക്ക് പകരം സാധാരണക്കാർക്ക് എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്ന വഴികളാണ് സൂര്യകുമാർ സ്വീകരിച്ചത്. ഇന്ത്യൻ ടീമിൽ ഇടംനേടാനായി ഗൗരവമായി പരിശ്രമിക്കാൻ തുടങ്ങിയപ്പോൾ താനും ഭാര്യ ദേവിഷ ഷെട്ടിയും ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി. Read More…
ആരാണപ്പാ.. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഈ ടി.ടി.വി.നമ്പൂരിയും എസ്.വിശ്വനാഥും, ഡബ്ല്യു.എസ്.മണിയും വൈറലായി സ്കോർകാർഡ്
നഗോയ: ഡബ്ല്യു.എസ്.മണി സുന്ദർ, എസ്.വിശ്വനാഥ്, ടി.ടി.വി.നമ്പൂരി. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ ഇവരെ ആദ്യവായനയിൽ മനസ്സിലാക്കാൻ കുറച്ചു പാടാണ്. എന്നാൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിച്ചപ്പോൾ ഔദ്യോഗിക സ്കോർകാർഡിൽ തെളിഞ്ഞ പേരുകളാണിത്. യഥാക്രമം വാഷിങ്ടൻ സുന്ദർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരാണ് ഈ വിചിത്രമായ പേരുകൾക്ക് പിന്നിലുള്ള താരങ്ങൾ. സാധാരണയായി ആരാധകർ വിളിക്കുന്ന പേരുകൾക്ക് പകരം, താരങ്ങളുടെ പാസ്‌പോർട്ടിലുള്ള പൂർണനാമങ്ങളാണ് ഏഷ്യൻ ഗെയിംസ് ഗ്രാഫിക്സിലും സ്കോർബോർഡിലും ഉപയോഗിച്ചത്. ഇതോടെ Read More…
പ്രസിദ്ധ് കൃഷ്ണ പുറത്ത്, കംബോജ് ഇന്ത്യൻ ടീമിൽ, ട്വന്റി20 ടീമിൽ വാഷിങ്ടന് പകരം നമൻ ധീർ! കാരണം ഇതാണ്
ഗുവാഹത്തിയിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ പേസ് ബോളർ പ്രസിദ്ധ് കൃഷ്ണയെ ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കി. ശനിയാഴ്ച ന്യൂ ചണ്ഡിഗഡിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ താരം കളിക്കില്ല. പ്രസിദ്ധിനു പകരം ഹരിയാന പേസറും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ അൻഷുൽ കംബോജിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി. ഗുവാഹത്തിയിൽ അഞ്ച് ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത പ്രസിദ്ധിന് പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് 31-ാം ഓവറിൽ മൈതാനം വിടേണ്ടിവരുകയായിരുന്നു. ബെംഗളൂരുവിലേക്ക് മടങ്ങിയ താരത്തിന് ഒക്ടോബർ 11ന് തുടങ്ങുന്ന Read More…
ജഴ്സി ചോദിച്ച് കുട്ടി ആരാധിക, വിലക്കുകൾ മറികടന്ന് ഗ്രൗണ്ടിൽ വച്ച് ഊരി സമ്മാനിച്ച് വനിതാ താരം- വിഡിയോ വൈറൽ
മെക്സിക്കോ സിറ്റി: മെക്സിക്കൻ വനിതാ ഫുട്ബോൾ ലീഗിൽ ലിയോണിനെതിരെയുള്ള തകർപ്പൻ വിജയത്തിന് പിന്നാലെ, സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരുടെ വിലക്കുകൾ മറികടന്ന് കൊച്ചു പെൺകുട്ടിക്ക് തന്റെ മാച്ച് ജഴ്‌സി സമ്മാനിച്ച് ക്ലബ് അമേരിക്ക ഫെമെനിൽ ക്യാപ്റ്റൻ സ്‌കാർലറ്റ് കാംബെറോസ്. സെപ്റ്റംബർ 28-ന് നടന്ന മത്സര ശേഷമുള്ള താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വൈറലായിരിക്കുകയാണ്. ലിയോണിന്റെ ഹോം ഗ്രൗണ്ടായ നൗ കാംപ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ക്ലബ് അമേരിക്ക ഫെമെനിൽ വിജയിച്ചുകയറിയത്. മത്സരത്തിന് ശേഷം Read More…
അരങ്ങേറ്റം അമ്പേ പാളി ! മോശം റെക്കോർഡുമായി ആഖ്വിബ് നബി, 51 വർഷം മുമ്പുള്ള റെക്കോർഡ് പഴങ്കഥയായി
ഗുവാഹത്തി: അരങ്ങേറ്റ മത്സരം ഓർത്തു വെക്കാൻ ആഗ്രഹിച്ചെത്തിയ ഇന്ത്യൻ പേസർ ആഖ്വിബ് നബിക്ക് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനം നിരാശ സമ്മാനിച്ചു. അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന മോശം റെക്കോർഡാണ് കശ്മീരിൽ നിന്നുള്ള ഈ പേസർക്ക് നേരിടേണ്ടി വന്നത്. മത്സരത്തിൽ 8.5 ഓവർ എറിഞ്ഞ ആഖ്വിബ് 84 റൺസാണ് വിട്ടുനൽകിയത്. ഇതോടെ 1975-ൽ ഇംഗ്ലണ്ടിനെതിരെ കർസൻ ഘവ്രി വഴങ്ങിയ 83 റൺസിന്റെ പഴയ റെക്കോർഡ് പഴങ്കഥയായി. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ Read More…
406 റൺസൊക്കെ ഇന്ത്യയ്ക്കെന്ത്? ഗില്ലിന് ചരിത്ര ഡബിൾ (223*), രോഹിതിനും സെഞ്ച്വറി, വിൻഡീസിനെ നാണംകെടുത്തി ഇന്ത്യ
ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ ജയത്തോടെ പരമ്പര സ്വന്തമാക്കി. വിൻഡീസ് മുന്നോട്ടുവെച്ച 405 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെറും 43.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ ട്രോഫി ഉറപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ഒന്നാം ഏകദിനത്തിലും ഇന്ത്യക്കായിരുന്നു ജയം. പരമ്പരയിലെ അവസാന മത്സരം മൂന്നിന് ചണ്ഡീഗഡിൽ നടക്കും. ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ വെടിക്കെട്ട് ഇരട്ട Read More…
സെമിയിലും മഴ പെയ്താൽ ഫൈനലിൽ വരിക ഇന്ത്യയും പാക്കിസ്ഥാനും, അന്നും മഴയെങ്കിൽ വമ്പൻ ട്വിസ്റ്റ് !
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ മഴ കാരണം ഉപേക്ഷിച്ചതിനെത്തുടർന്ന്, ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും രണ്ടാം സെമിയിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെയും നേരിടും. എന്നാൽ മത്സരങ്ങൾ നടക്കേണ്ട കൊറോഗി അത്‍ലറ്റിക്സ് പാർക്ക് മേഖലയിൽ വ്യാഴാഴ്ച 60 ശതമാനം മഴ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ഈ പോരാട്ടങ്ങൾക്കും ഭീഷണിയുണ്ട്. മഴ കാരണം സെമി ഫൈനൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നാൽ Read More…
മഴ മത്സരങ്ങള്‍ മുടങ്ങി, ജപ്പാനിൽ കാമുകിയുമൊത്ത് കറങ്ങി അർഷ്ദീപ്; വിമർശനമഴ!
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ കാമുകിയുമൊത്ത് നഗോയ നഗരത്തിൽ കറങ്ങാനിറങ്ങിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് വിവാദത്തില്‍. നഗോയ കൊട്ടാരത്തിനു മുന്നിൽ കാമുകി സമ്രീൻ കൗറുമൊത്ത് നിൽക്കുന്ന ചിത്രം അർഷ്ദീപ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രധാന്യമുള്ള ടൂർണമെന്റുകളിൽ കാമുകിമാരെയും കുടുംബത്തെയും ഒപ്പം കൂട്ടുന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതിനാലാണ് ചിത്രം വൈറലായതോടെ താരത്തിനെതിരെ ആരാധകരുടെ രോഷം ഉയർന്നത്. ഏഷ്യൻ ഗെയിംസ് സംഘാടകർ ഒരുക്കിയ താമസ സൗകര്യങ്ങൾക്ക് പകരം പഞ്ചനക്ഷത്ര ഹോട്ടലിലാണ് Read More…














